ഒരുമിച്ചെത്തി നാല് സൂപ്പര്‍സ്റ്റാറുകള്‍; ശ്രദ്ധ നേടി പുതിയ ബിഗ് ബോസ് പ്രൊമോ

Published : Aug 31, 2026, 02:30 PM IST
Four Superstars Four Houses One Epic Moment BiggBoss new promo

Synopsis

ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ അവതാരകരായ വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ ഒരുമിച്ചെത്തുന്ന പുതിയ പ്രൊമോ ജിയോസ്റ്റാർ പുറത്തിറക്കി

ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ സെപ്റ്റംബർ 6 ലെ പ്രീമിയറിന് മുന്നോടിയായി വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ ഒരുമിച്ചെത്തുന്ന പുതിയ പ്രൊമോ ജിയോസ്റ്റാറിൽ. നാല് സൂപ്പർസ്റ്റാറുകൾ. നാല് ബിഗ് ബോസ് വീടുകൾ. ഒരു ആവേശകരമായ കൗണ്ട്‌ഡൗൺ.

ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ അവതാരകരായ വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ ഒരുമിച്ചെത്തുന്ന പുതിയ പ്രൊമോ ജിയോസ്റ്റാർ പുറത്തിറക്കി. നാല് പതിപ്പുകളുടെയും പുതിയ സീസണുകൾ 2026 സെപ്റ്റംബർ 6-ന് ഒരേസമയം പ്രീമിയർ ചെയ്യുന്നതിന് മുന്നോടിയായാണ് ഈ പ്രത്യേക പ്രൊമോ പുറത്തിറക്കിയത്. ദക്ഷിണേന്ത്യയിലെ ബിഗ് ബോസ് ആരാധകർക്ക് ആവേശം പകരുന്ന ഈ പ്രൊമോയിൽ ഫ്രാഞ്ചൈസിയുടെ ഏറ്റവും ജനപ്രിയരായ നാല് താരങ്ങൾ ഒരുമിച്ചെത്തുന്നു.

തങ്ങളുടെ അതത് ഭാഷാ പതിപ്പുകളിലൂടെ പ്രേക്ഷകരുമായി ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുള്ളവരാണ് വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവര്‍. നാല് അവതാരകരും ഒരേ സ്‌ക്രീനിൽ എത്തുന്നതിലൂടെ അവരുടെ ആരാധകവൃന്ദങ്ങളെയും ഒരുമിപ്പിക്കുന്ന അപൂർവമായൊരു ക്രോസ്ഓവർ മുഹൂർത്തത്തിനാണ് പ്രൊമോ സാക്ഷ്യം വഹിക്കുന്നത്. നാല് സംസ്ഥാനങ്ങളുടെയും വിപണികളുടെയും സംസ്കാരങ്ങളെ രസകരമായി ആഘോഷിക്കുന്നതാണ് പ്രമോയുടെ പ്രധാന ആകർഷണം. പുതിയ സീസണുകളെക്കുറിച്ചുള്ള ആവേശത്തിനിടയിൽ പരസ്പരം സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട രസകരമായ ഒരു ആശയക്കുഴപ്പത്തിൽ അവതാരകർ അകപ്പെടുന്നതാണ് പ്രൊമോയുടെ പ്രമേയം. നർമ്മത്തിനൊപ്പം ദക്ഷിണേന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും ഇത് മനോഹരമായി അവതരിപ്പിക്കുന്നു.

വർഷങ്ങളായി ബിഗ് ബോസ് അനുഭവത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയവരാണ് ഈ നാല് അവതാരകരും. അവരുടെ നർമ്മം, നിരീക്ഷണങ്ങൾ, ഇടപെടലുകൾ, വാരാന്ത്യ സംഭാഷണങ്ങൾ എന്നിവ ഓരോ സീസണിലെയും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും ഇവ ബിഗ് ബോസ് വീടിന് പുറത്തും വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. നാല് അവതാരകരെയും ഒരൊറ്റ പ്രൊമോയിൽ ഒരുമിച്ച് എത്തിക്കുന്നതിലൂടെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പ്രേക്ഷകർക്കായി വ്യത്യസ്തമായൊരു ക്രോസ്ഓവർ അനുഭവമാണ് ഒരുക്കുന്നത്.

ജിയോസ്റ്റാർ, ഹെഡ് – എന്റർടെയ്ൻമെന്റ് (സൗത്ത്), കൃഷ്ണൻ കുട്ടി പറയുന്നു- “നാല് അവതാരകർക്കും അവരവരുടെ പ്രേക്ഷകരുമായി വളരെ സവിശേഷമായൊരു ബന്ധമാണുള്ളത്. ഓരോ വിപണിയിലും ബിഗ് ബോസിനെ ഇത്രത്തോളം ശക്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഈ ബന്ധം. വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവരെ അവരുടെ വ്യക്തിത്വങ്ങളോടും ദക്ഷിണേന്ത്യൻ സംസ്കാരങ്ങളോടും ചേർന്നുനിൽക്കുന്ന, രസകരമായ രീതിയിൽ ഒരുമിച്ച് കൊണ്ടുവരാനുള്ള അവസരമാണ് ഈ പ്രമോയിലൂടെ ലഭിച്ചത്. നാല് പേരും ഒരേ സ്‌ക്രീനിൽ എത്തുന്നത് ആരാധകർക്ക് തന്നെ ഒരു പ്രത്യേക മുഹൂർത്തമാണ്. നാല് പതിപ്പുകളും ഒരുമിച്ച് ആരംഭിക്കുമ്പോൾ ഞങ്ങൾ ഒരുക്കുന്ന ആവേശത്തിന്റെയും വലുപ്പത്തിന്റെയും പ്രതിഫലനമാണ് ഈ പ്രമോ.”

ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകൾ ഒരേസമയം പ്രീമിയർ ചെയ്യുന്നതോടെ സെപ്റ്റംബർ 6 ദക്ഷിണേന്ത്യയിലുടനീളം ബിഗ് ബോസ് തരംഗം തീർക്കുന്ന ദിവസമായി മാറും. ഓരോ പതിപ്പും അതത് ഭാഷയിലും വിപണിയിലും തങ്ങളുടേതായ കഥകളും സവിശേഷതകളുമായി ജിയോസ്റ്റാറിന്റെ ടെലിവിഷൻ ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും പ്രേക്ഷകരിലേക്ക് എത്തും.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അഗ്നിപരീക്ഷ ഓഡിഷനാണ്, ബിഗ്ബോസ് അല്ല, ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്'; വ്യക്തമാക്കി അഖിൽ മാരാർ
കളി കാര്യമാക്കാൻ മോഹൻലാൽ, ഒപ്പം ചാണക്യ തന്ത്രങ്ങളും; ബി​ഗ് ബോസ് മലയാളം സീസൺ 8 പ്രൊമോ