മുന്നോട്ട് പോകാനാവില്ല, ക്വിറ്റ് ചെയ്യണം; ബി​ഗ് ബോസിനോട് ​ഗബ്രി, പൊട്ടിക്കരഞ്ഞ് ജാസ്മിനും റെസ്മിനും

Published : Apr 16, 2024, 08:07 AM IST
മുന്നോട്ട് പോകാനാവില്ല, ക്വിറ്റ് ചെയ്യണം; ബി​ഗ് ബോസിനോട് ​ഗബ്രി, പൊട്ടിക്കരഞ്ഞ് ജാസ്മിനും റെസ്മിനും

Synopsis

പോകണം പോകണം എന്ന് പറയുമ്പോൾ ജനങ്ങളായിട്ട് തന്നെ ഇറക്കി വിടുമെന്ന് ജാസ്മിനും പറയുന്നു. 

രു മാസം പിന്നിട്ടത്തിന് പിന്നാലെ ഏറെ നാടകീയ രം​ഗങ്ങൾക്ക് ആണ് ബി​ഗ് ബോസ് മലയാളം സീസൺ ആറ് വേദിയായത്. പ്രേക്ഷക ക്ലാരിറ്റിക്ക് വേണ്ടി ​ഗബ്രി- ജാസ്മിൻ കോമ്പോയെ കുറിച്ച് മോഹൻലാൽ ചോദ്യങ്ങൾ ഉന്നയിച്ചതും ഇതുമായി ബന്ധപ്പെട്ട് വീഡിയോകൾ കാണിച്ചതും ഷോയ്ക്ക് അകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസം ജാസ്മിനും ​ഗബ്രിയും വളരെ വൈകാരികമായാണ് ഷോയിൽ പെരുമാറിയത്. അലറിക്കരഞ്ഞ ജാസ്മിനും ഒന്നും മിണ്ടാനാകാതെ ഇരുന്ന ​ഗബ്രിക്കും സൈക്കോളജിസ്റ്റിന്റെ സഹായവും ബി​ഗ് ബോസ് ഇന്നലെ നൽകിയിരുന്നു. 

ഇതിന് പിന്നാലെ താൻ ഷോയിൽ നിന്നും ക്വിറ്റ് ചെയ്യുകയാണെന്ന് പറയുകയാണ് ​ഗബ്രി. രാത്രിയിൽ ബി​ഗ് ബോസിനോടായി ക്യാമറയിൽ നോക്കി ആയിരുന്നു ​ഗബ്രി കാര്യം പറഞ്ഞത്. "ഞാൻ ഇത് ചെയ്യണമെന്ന് ആ​ഗ്രഹിച്ചൊരു കാര്യമല്ല. ഒട്ടും പ്രതീക്ഷിച്ചിട്ട് ചെയ്യുന്നൊരു കാര്യവുമല്ല. എന്റെ മെന്റൽ സ്ട്രെങ്ത് കയ്യിൽ നിന്നും പോകുന്നതായി ഫീൽ ചെയ്യുന്നുണ്ട്. പലപ്പോഴും എനിക്ക് പിടിച്ചു നിൽക്കാനാകാത്ത പ്രഷൻ വന്ന് മൈന്റ് കൈവിട്ട് പോകുമ്പോലെ തോന്നുന്നുണ്ട്. ബോഡി ഫുൾ താളം തെറ്റുന്നത് പോലെ തോന്നുന്നു. എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. ഈ ഷോയിൽ നിന്നും പിന്മാറണമെന്ന് ഞാൻ ആത്മർത്ഥമായി ആ​ഗ്രഹിക്കുന്നുണ്ട്. മുന്നോട്ടുള്ള ബി​ഗ് ബോസ് യാത്രയിൽ ഞാൻ ഫിറ്റ് ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റൂ. പ്ലീസ്", എന്നായിരുന്നു ​ഗബ്രിയുടെ വാക്കുകൾ. 

'ലൂസിഫറി'നെ വീഴ്ത്തി, എതിരാളികൾ വന്നിട്ടും വീണില്ല; ആടുജീവിതത്തിലെ 'ഓമനേ..'​ ഗാനം എത്തി

പിന്നാലെ ജാസ്മിനുമായി ​ഗബ്രിയും സംസാരിക്കുന്നുണ്ട്. "വയ്യെടാ.. മടുത്ത്. പുറത്ത് പോയിട്ട് നമുക്ക് സമാധാനത്തോടെ ജീവിക്കാം. നോമിനേഷനിൽ വരട്ടെ. കൺഫഷൻ റൂമിൽ വിളിക്കട്ടെ. എന്താന്ന് വച്ചാൽ ചെയ്യട്ടെ. പോകണം പോകണം എന്ന് പറയുമ്പോൾ ജനങ്ങളായിട്ട് തന്നെ ഇറക്കി വിടും. നിനക്ക് ഇനി എന്നോട് ഓരോന്ന് പറയാൻ പേടി ആയിരിക്കും അല്ലേ", എന്നാണ് ജാസ്മിന് പറഞ്ഞത്. ഇതിന് എന്തിന് എന്നായിരുന്നു ​ഗബ്രിയുടെ ചോദ്യം. തന്റെ മാനിപ്പുലേഷൻ എന്നായിരുന്നു ജാസ്മിന്റെ മറുപടി. പിന്നാലെ ജാസ്മിനും റെസ്മിനും പൊട്ടിക്കരയുന്നതും എപ്പിസോഡിൽ കാണാമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്