അന്ന് നമ്മള്‍ വഴക്കിടാതിരുന്നെങ്കില്‍, മാരാർ സ്ക്രീനിൽ വരില്ലായിരുന്നു: ജുനൈസിനോട് ​ഗോപിക

Published : Jun 29, 2023, 08:46 PM ISTUpdated : Jun 29, 2023, 08:49 PM IST
അന്ന് നമ്മള്‍ വഴക്കിടാതിരുന്നെങ്കില്‍, മാരാർ സ്ക്രീനിൽ വരില്ലായിരുന്നു: ജുനൈസിനോട് ​ഗോപിക

Synopsis

ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യം കോമണര്‍ മത്സരാര്‍ത്ഥി ആയിരുന്നു ഗോപിക. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കി. ആരൊക്കെ ആകും ടോപ് ഫൈവിൽ എത്തുന്ന ആ മത്സരാർത്ഥികൾ എന്നറിയാൻ കാത്തിരിക്കുകയാണ് ബിബി പ്രേക്ഷകർ. വിജയ കിരീടം ചൂടുന്നവരെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇക്കൂട്ടത്തിൽ പ്രധാനി അഖിൽ മാരാർ ആണ്. തുടക്കം മുതലെ താനൊരു ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന് അഖിൽ തെളിയിച്ചത് കൊണ്ട് തന്നെയാണ് അത്. ഇപ്പോഴിതാ ജുനൈസിനോട് അഖിൽ മാരാരെ കുറിച്ച് ​ഗോപിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ബി​ഗ് ബോസ് ഷോ ഫൈനലിലേക്ക് അടുക്കുന്നതിന്റെ ഭാ​ഗമായി ഈ സീസണിൽ എവിക്ടായ മത്സരാർത്ഥികളെ ഷോയിലേക്ക് കൊണ്ടുവന്നിരുന്നു. അക്കൂട്ടത്തിലാണ് ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ കോമണർ ആയ ​ഗോപികയും എത്തിയത്. ജുനൈസ്, ഗോപിക, ജുനൈസ് എന്നിവരായിരുന്നു സീസണിൽ ആദ്യം ഉണ്ടായിരുന്ന കൂട്ട്. പിന്നീട് ഈ സൗഹൃദത്തിൽ വിള്ളൽ വീണിരുന്നു. 

രണ്ടാമത് ബി​ഗ് ബോസിൽ എത്തി പുറത്തെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ജുനൈസും ഗോപികയും. "അന്ന് നമ്മൾ വഴക്ക് കൂടാതിരുന്നെങ്കിൽ, ഒരു പക്ഷേ അഖിൽ മാരാർ എന്ന വ്യക്തി ഈ സ്ക്രീനിൽ വരില്ലായിരുന്നു", എന്നാണ് ​ഗോപിക പറയുന്നത്. ഇത് ചിരിച്ച് കൊണ്ടാണ് ജുനൈസ് കേൾക്കുന്നതും. ഇവരുടെ സംഭാഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒപ്പം ട്രോളുകളും. 

'അതുതാനല്ലയോ ഇത് !'; വിഷ്ണു ദി​ഗംബർ പലുസ്കറിന്റെ ഫോട്ടോയുമായി ടിനി ടോം

അതേസമയം, ജൂലൈ രണ്ടിലാണ് ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ​ഗ്രാന്റ് ഫിനാലെ. നിലവിൽ ആറ് മത്സാർത്ഥികളാണ് ബിബി വീട്ടിൽ ഉള്ളത്. ശോഭ, അഖിൽ മാരാർ, ഷിജു, ജുനൈസ്, സെറീന, റെനീഷ എന്നിവരാണ് അവർ. ഇതിൽ ആരാകും ബി​ഗ് ബോസ് വിജയ കിരീടം ചൂടുക എന്ന് കാത്തിരുന്ന് കാണാം.  

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കഞ്ഞിവെള്ള വിതരണത്തില്‍ വന്‍ തര്‍ക്കം! റിനിയോട് പൊട്ടിത്തെറിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍
'ജനാധിപത്യ'ത്തിന് എന്താണ് ബിഗ് ബോസ് ഹൗസില്‍ കാര്യം? എങ്ങനെയാണ് ഈ തീം ഷോയെ ശ്രദ്ധേയമാക്കുന്നത്?