പണ്ഡിറ്റ് വിഷ്ണു ദി​ഗംബർ പലുസ്കറിന്റെ ഫോട്ടോയാണ് ടിനി ടോം പങ്കുവച്ചിരിക്കുന്നത്.

ലയാളികളുടെ പ്രിയ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരിടം കണ്ടെത്താൻ ടിനിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ പല കോമഡി ഷോകളിലും ടിനി വിധികർത്താവായി എത്തി. പലപ്പോഴും ടിനി പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ടിനി പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. 

പണ്ഡിറ്റ് വിഷ്ണു ദി​ഗംബർ പലുസ്കറിന്റെ ഫോട്ടോയാണ് ടിനി ടോം പങ്കുവച്ചിരിക്കുന്നത്. 'കാകിനാഡ കണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രാര്‍ത്ഥാഗാനം ചൊല്ലാന്‍ ഗാന്ധിയുടെ പ്രത്യേക ക്ഷണ പ്രകാരമെത്തിയിരുന്നത് മഹാഗായകനായിരുന്ന വിഷ്ണു ദി​ഗംബർ പലുസ്കറായിരുന്നല്ലോ', എന്നാണ് അദ്ദേഹത്തിന്റെ ഫോട്ടോയിൽ കുറിച്ചിരുന്നത്. 'എന്നെ പോലേ ഒരാൾ', എന്നാണ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് ഒപ്പം ടിനി കുറിച്ചത്. 

പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. 'താങ്കളുടെ മുഖ ഛായ ഉള്ള വേറെയും പല മുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഇതും നല്ല ചേർച്ച ഉണ്ട്, ഇതെങ്ങനെ, ശരിയാണല്ലോ, ശെരിയാട്ടോ ചെറുതായിട്ട് ഒരു സാമ്യമുണ്ട്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ചിലർ പൃഥ്വിരാജിനെ പോലെയാണ് വിഷ്ണു ദി​ഗംബറിനെ കാണാനെന്നും കമന്റ് ചെയ്യുന്നുണ്ട്. 

അതേസമയം, സിനിമ രംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച് ടിനി ടോം അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമ രാഷ്ട്രീയ രംഗത്തെ പലരും ടിനിയെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. തന്‍റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാലർ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ടിനി പറഞ്ഞിരുന്നു.

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

'ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി", എന്നായിരുന്നു ടിനി ടോമിന്‍റെ വാക്കുകള്‍.

വാട്ട് എ വോയ്സ്..! 'പതിമൂന്നാം രാത്രി’യിൽ ​ഗായകനായി ഷൈൻ- വീഡിയോ

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം, part 2 |Vishnu Joshi Interview