സുഹൃത്തുക്കളെ ഒരിക്കല്‍ക്കൂടി കാണണമെന്ന് ഗോപിക; ക്ഷമ ചോദിച്ച് ബിഗ് ബോസില്‍ നിന്ന് മടക്കം

Published : Apr 21, 2023, 12:10 AM IST
സുഹൃത്തുക്കളെ ഒരിക്കല്‍ക്കൂടി കാണണമെന്ന് ഗോപിക; ക്ഷമ ചോദിച്ച് ബിഗ് ബോസില്‍ നിന്ന് മടക്കം

Synopsis

മിഡ് വീക്ക് എവിക്ഷന്‍ ബിഗ് ബോസില്‍ അപൂര്‍വ്വമായാണ് നടക്കാറ്

ബിഗ് ബോസിലെ എവിക്ഷനുകള്‍ പലപ്പോഴും നാടകീയമാവാറുണ്ട്. കാണികളും മത്സരാര്‍ഥികളും ആകാംക്ഷയോടെയും പിരിമുറുക്കത്തോടെയും ഇരിക്കുന്ന എപ്പിസോഡുകള്‍ ബിഗ് ബോസ് തന്നെ നാടകീയമാക്കാറുമുണ്ട്. സീസണ്‍ 5 ലെ രണ്ടാമത്തെ എവിക്ഷന്‍ നടന്ന ഇന്നും നാടകീയതയ്ക്ക് കുറവൊന്നും ഉണ്ടായില്ല. ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ കോമണര്‍ മത്സരാര്‍ഥിയായി അടയാളപ്പെട്ട ഗോപിക ഗോപിയാണ് ഇന്ന് പുറത്തായത്. ഹൌസിലെ അടുത്ത സുഹൃത്തുക്കളായിരുന്ന സാഗര്‍, ജുനൈസ് എന്നിവരുമായി സമീപ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ ബുദ്ധിമുട്ട് വെളിപ്പെടുത്തിക്കൊണ്ട്, അവരോട് യാത്ര പറയാതെയായിരുന്നു ഹൌസില്‍ നിന്ന് ഗോപികയുടെ മടക്കം. എന്നാല്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് എത്തിയപ്പോഴേക്കും അവരോട് ഒരിക്കല്‍ക്കൂടി സംസാരിക്കണമെന്ന് പറയുന്ന ഗോപികയെയാണ് കണ്ടത്.

കഴിഞ്ഞ സീസണ്‍ വരെ ഉണ്ടായിരുന്ന ആ പതിവ് ഇത്തവണ ഇല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞെങ്കിലും തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് ഗോപിക പറഞ്ഞതോടെ ബിഗ് ബോസും അതിന് തയ്യാരായി. തുടര്‍ന്ന് ഇടറിയ വാക്കുകളോട് ഗോപിക സംസാരിച്ചു- അമ്മാ, മിസ് യൂ (മനീഷയോട്). ഇവിടെ നിന്നേ നമ്മുടെ ക്ലിപ്പ് എല്ലാം കാണിച്ചുതന്നു. സാഗര്‍ ചേട്ടായി, ജുനൈസ്.. എടാ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടാ. ഞാന്‍ ഇപ്പോഴും പറയുകയാ, ഞാന്‍ നിങ്ങളെ ഗെയിം കളിച്ചതല്ല. ചേട്ടായീന്ന് വിളിച്ചത് സ്നേഹം കൊണ്ടാ. ഐ ആം സോറി. എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് വന്നെങ്കില്‍. അളിയാ.. എല്ലാവര്‍ക്കും.. ഹാപ്പി ആയിട്ട് കളിച്ചോ ട്ടോ, ഗോപിക പറഞ്ഞു നിര്‍ത്തി.

മിഡ് വീക്ക് എവിക്ഷന്‍ ബിഗ് ബോസില്‍ അപൂര്‍വ്വമായാണ് നടക്കാറ്. ശനി, ഞായര്‍ ദിനങ്ങളിലാണ് അവതാരകനായ മോഹന്‍ലാല്‍ സാധാരണ എത്താറെങ്കില്‍ ഇക്കുറി ബുധന്‍, വ്യാഴം ദിനങ്ങളിലാണ് അദ്ദേഹം എത്തിയത്. ജപ്പാനിലേക്ക് അവധിക്കാല യാത്രയ്ക്ക് പോവുകയാണ് അദ്ദേഹം.

ALSO READ : 'മാറ്റിനിര്‍ത്തിയതായി തോന്നിയോ'? മോഹന്‍ലാലിനോട് ബിഗ് ബോസ് അനുഭവം പറഞ്ഞ് ഗോപിക

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്