ഹനാൻ ബി​ഗ് ബോസിൽ നിന്നും പുറത്ത് !

Published : Apr 14, 2023, 04:04 PM ISTUpdated : Apr 14, 2023, 10:18 PM IST
ഹനാൻ ബി​ഗ് ബോസിൽ നിന്നും പുറത്ത് !

Synopsis

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബി​ഗ് ബോസ് മലയാളത്തിൽ വലിയ വഴിത്തിരിവുകൾക്ക് കളമൊരുക്കിയവരാണ് വൈൽഡ് കാർഡ് എൻട്രികൾ. ഫിറോസ് ഖാൻ, റിയാസ് എന്നിവർ അതിന് ഉദാഹരണം മാത്രം. സീസൺ അഞ്ചിൽ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാൻ ആയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ മറ്റ് മത്സരാർത്ഥികളിൽ അതൃപ്തി ഉളവാക്കി കൊണ്ട് എത്തിയ ഹനാൻ മികച്ച മത്സരാർത്ഥി ആകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, ഷോയിലെത്തി ഒരാഴ്ചയ്ക്ക് മുമ്പെ താരത്തിന് യാത്ര പറയേണ്ടി വന്നിരിക്കുകയാണ്.  

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന്  ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്നും മത്സരാർത്ഥിയുടെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബി​ഗ് ബോസ് ആവശ്യപ്പെട്ടത്. വളരെ ഞെട്ടലോടെയാണ് മറ്റുള്ളവർ ഈ അറിയിപ്പ് കേട്ടത്.

വൈൽഡ് കാർഡിൽ എൻട്രി, ഒരാഴ്ചയ്ക്കുള്ളിൽ അപ്രതീക്ഷിത പുറത്താകൽ; തിരിച്ചുവരവ് സാധ്യമോ! ഹനാന് സംഭവിച്ചതെന്ത്?

'എപ്പോൾ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് തിരിച്ച് വരാം, ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല, കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി. ഞങ്ങൾക്ക് മനസിലായി ശരിക്കും ശുശ്രൂഷിക്കണമെന്ന് തോന്നി. ഡ്രസ് ഒക്കെ കുറെ പേർ സ്പോൺസർ ചെയ്തതാണെന്നാണ് അവൾ പറഞ്ഞത്. അടുത്ത സീസണിൽ നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് ടൈറ്റിൽ വിന്നറാകാൻ സാധിക്കട്ടെയെന്നാണ് ഞാൻ ആശംസിക്കുന്നത്.എന്തൊക്കെ ചെലവും സ്വപ്നങ്ങളുമായിട്ടാണ് ഹനാൻ വന്നത്', എന്നാണ് മനീഷ പറഞ്ഞത്. 

ഹനാന്‍റെ ആരോഗ്യ പ്രശ്നം അഭിനയമാണെന്ന് എയ്ഞ്ചലിന്‍; നാടകീയ രംഗങ്ങള്‍.!

ഷോയിൽ എത്തിയ നാൾ മുതൽ ഹനാനോട് ഏറെ അടുപ്പം കാണിച്ച ആളാണ് മനീഷ. അമ്മ എന്നായിരുന്നു ഹനാൻ അവരെ വിളിച്ചിരുന്നതും. ഹനാൻ താത്കലികമായാണ് പോയതെന്നും മടങ്ങി വന്നേക്കുമെന്നുമെന്ന് പറഞ്ഞ് റിനോഷ് മനീഷയെ ആശ്വസിപ്പിക്കുന്നുണ്ട്. 

ഈ ആഴ്ചയിലെ വീക്കിലി ടാസ്കിന് ശേഷം വലിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഹനാൻ നേരിട്ടിരുന്നു. താൻ മാനസികമായി തളർന്നിരിക്കുകയാണെന്നും സമാധാനം വേണമെന്നും ഹനാൻ പറയുന്നുണ്ടായിരുന്നു. പലരും ഹനാനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിന് താരം നിന്നു കൊടുത്തില്ല. ഇന്നലെ ഭക്ഷണം കഴിക്കാനും ഹനാൻ വന്നിരുന്നില്ല. നോമിനേഷനിൽ തന്റെ പേര് പറയുന്നത് കേട്ട് കണ്ണീരോടെ കിടന്ന ഹനാനെയും ഷോയിൽ കാണാനായിരുന്നു. ഉച്ചയോടെ ക്ഷീണം കൂടിയ ഹനാനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയും പിന്നീട് മെഡിക്കൽ റൂമിലേക്ക് മാറ്റുകയുമായിരുന്നു. 

'പണി വരുന്നുണ്ടവറാച്ചാ..'; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹനാൻ, അതൃപ്തി പ്രകടിപ്പ് മറ്റുള്ളവർ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്