'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്

Published : Dec 24, 2025, 04:30 PM IST
i got youtube play button aneesh ta of bigg boss shares joy

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണര്‍ അപ്പായ അനീഷ് തന്‍റെ ഏറ്റവും പുതിയ വിശേഷം പങ്കുവെക്കുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അനീഷ്. ഈ സീസണ്‍ മത്സരാര്‍ഥികളിലെ കോമണര്‍ എൻട്രി ആയിരുന്നു അനീഷിന്‍റേത്. മുന്‍ സീസണുകളിലും കോമണര്‍മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും അനീഷിന്‍റെയത്ര മുന്നോട്ട് പോകാന്‍ സാധിച്ചിരുന്നില്ല. കപ്പ് പോലും അടിച്ചേക്കുമെന്ന് പലപ്പോഴും പ്രതീക്ഷ ഉണര്‍ത്തിയ അനീഷ് ഒടുവില്‍ റണ്ണര്‍ അപ്പ് ആയാണ് ഷോയില്‍ ഫിനിഷ് ചെയ്തത്. ഇപ്പോഴിതാ ജീവിതത്തിലെ വ്യക്തിപരമായ ഒരു സന്തോഷം തന്നെ സ്നേഹിക്കുന്നവരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ് അനീഷ്.

യുട്യൂബിന്‍റെ പ്ലേ ബട്ടണ്‍ കിട്ടിയ കാര്യമാണ് അനീഷ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം ചിത്രങ്ങളുമുണ്ട്. “യുട്യൂബ് പ്ലേ ബട്ടണ്‍ കിട്ടി. അതൊരു ആഗ്രഹം ആയിരുന്നു. അത് നടന്നിരിക്കുന്നു”, പ്ലേ ബട്ടണുമായി നില്‍ക്കുന്ന തന്‍റെ ചിത്രങ്ങള്‍ക്കൊപ്പം അനീഷ് കുറിച്ചു. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സര്‍ക്കാര്‍ ജോലിയില്‍ നിന്നും ലീവ് എടുത്ത ആളാണ് അനീഷ്. ഈ സീസണില്‍ കൃത്യമായ പ്ലാനിംഗോടെ എത്തിയ ആളുമായിരുന്നു അനീഷ്. ഷോയുടെ ആദ്യ വാരങ്ങള്‍ മുതല്‍ കാര്യമായ ജനപ്രീതി നേടാനും അനീഷിന് സാധിച്ചിരുന്നു. ആ ജനപ്രീതിയാണ് അനീഷിനെ ഫിനാലെ വരെ എത്തിച്ചതും.

സീസണ്‍ ഫിനാലെയില്‍ അനീഷും അനുമോളും തമ്മിലായിരുന്നു പ്രേക്ഷകപ്രീതിക്ക് വേണ്ടിയുള്ള അന്തിമ പോരാട്ടം. അതില്‍ അനുമോള്‍ വിജയി ആവുകയും ചെയ്തു. റണ്ണര്‍ അപ്പിന് പല സമ്മാനങ്ങളും ഇത്തവണ ലഭിച്ചിരുന്നു. ഷോയുടെ പ്രധാന സ്പോണ്‍സര്‍ ആയിരുന്ന മൈ ജി അനീഷിന് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും നല്‍കിയിരുന്നു. ഷോയുടെ മറ്റൊരു പ്രധാന സ്പോണ്‍സര്‍ ആയ കോണ്‍ഫിഡന്‍റ് ​ഗ്രൂപ്പ് ഉടന റോയ് സി ജെ അനീഷിന് പ്രത്യേക ക്യാഷ് പ്രൈസും നല്‍കി. ഷോ കഴിഞ്ഞ് അനീഷ് പുറത്തെത്തിയതിന് ശേഷമായിരുന്നു ഇത്.

ഷോ കഴിഞ്ഞ് പുറത്തെത്തിയിട്ടും ജനപ്രീതി നിലനിര്‍ത്താന്‍ അനീഷിന് സാധിച്ചിട്ടുണ്ട്. ഉദ്ഘാടനങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍, സ്വന്തം യുട്യൂബ് ചാനല്‍ ഇങ്ങനെ പല കാര്യങ്ങളുമായി തിരക്കില്‍ മുന്നോട്ട് പോവുകയാണ് അനീഷ്. അനീഷ് സാംപിള്‍സ് എന്നാണ് അനീഷിന്‍റെ യുട്യൂബ് ചാനലിന്‍റെ പേര്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ