ഇവിടെ ത്രികോണ പ്രണയത്തിന് സ്കോപ്പുണ്ടോ? ഉണ്ടെന്നാണ് ബിഗ് ബോസ് ട്രോൾ വീഡിയോ പറയുന്നത്

Published : Mar 04, 2021, 08:07 PM ISTUpdated : Mar 04, 2021, 08:16 PM IST
ഇവിടെ ത്രികോണ പ്രണയത്തിന് സ്കോപ്പുണ്ടോ? ഉണ്ടെന്നാണ്  ബിഗ് ബോസ്  ട്രോൾ വീഡിയോ പറയുന്നത്

Synopsis

മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ ബിഗ് ബോസ് സീസൺ. പ്രകടമായ പ്രണയമില്ലെന്നതു തന്നെയാണ് കാരണം.  ഒന്നാം സീസണിൽ പേളിഷ് ആയിരുന്നു. രണ്ടാം സീസണിൽ ചീറ്റിപ്പോയ സ്ട്രാറ്റജിയാണെങ്കിലും സുജോ അലസാൻഡ്ര പ്രണയവും വലിയ ചർച്ചയായി. ഇത്തണ തമാശ പ്രണയങ്ങളല്ലാതെ കാര്യമായ പ്രണയകഥകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ ബിഗ് ബോസ് സീസൺ. പ്രകടമായ പ്രണയമില്ലെന്നതു തന്നെയാണ് കാരണം.  ഒന്നാം സീസണിൽ പേളിഷ് ആയിരുന്നു. രണ്ടാം സീസണിൽ ചീറ്റിപ്പോയ സ്ട്രാറ്റജിയാണെങ്കിലും സുജോ അലസാൻഡ്ര പ്രണയവും വലിയ ചർച്ചയായി. ഇത്തണ തമാശ പ്രണയങ്ങളല്ലാതെ കാര്യമായ പ്രണയകഥകളൊന്നും പുറത്തുവന്നിട്ടില്ല.

എന്നാൽ ബിഗ് ബോസ് ട്രോളായി ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോ പ്രേക്ഷകർ പോലും കാണാത്ത ചില രസകരമായ മുഹൂർത്തങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ത്രികോണ പ്രണയകഥയ്ക്ക് സ്കോപ്പില്ലെന്ന് ആരാ പറഞ്ഞത് ദാ കാണൂ.. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. 

വീഡിയോയിൽ അഡോണിയും സായിയും റംസാനും മണിക്കുട്ടനുമാണ് പ്രണയകാംക്ഷികൾ. പുതുതായി എത്തിയ ഏഞ്ചലാണ് എതിർ കഥാപാത്രം. പ്രായം പരിഗണിച്ചാണെന്ന് തോന്നു ഒരാളെ താൽക്കാലികമായി ട്രോളൻ ഒഴിവാക്കിയിട്ടുണ്ട്. ഒരുപക്ഷെ പ്രായം പരിഗണിച്ച് അത് റംസാനെ ആകാം.

സോഷ്യൽ മീഡിയയിലെ സംസാരം പോലെ തന്നെ അഡോണിയും മണിക്കുട്ടനും സായിയും ഏഞ്ചലിന് പിന്നാലെയാണെന്നാണ് വെപ്പ്. കിലുക്കത്തിലെ രസകരമായ ഡയലോഗ് ചേർത്താണ് ട്രോൾ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇടയ്ക്ക് ഇൻ ഹരിഹർനഗറിലെ ശബ്ദവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഒടുവിൽ, ഏഞ്ചൽ നേരത്തെ പറഞ്ഞ, ഞാൻ ക്രാക്കാണെന്നും, ചെറിയ വട്ടാണെന്നുമുള്ള ഡയലോഗുമായി കിലുക്കത്തിലെ ഡയലോഗും ചേർത്താണ് ട്രോൾ. ബിഗ് ബോസ് വീട്ടിൽ പ്രകടമായി ഈയൊരു ചർച്ചയില്ലെങ്കിലും ലവ് ട്രാക്കിലേക്ക് ബിഗ് ബോസ് എത്തുമോ എന്നതാണ് കാണാനുള്ളത്. തൽക്കാലമുള്ള വീക്കിലി ടാസ്കും പ്രശ്നങ്ങളും കഴിഞ്ഞാൽ ഒരു പ്രണയകാവ്യം ഈ സീസണിലും ഉണ്ടാകുമോ എന്നതാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ