
ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് മത്സരാര്‍ഥി ജസീല പര്‍വീണ്‍. ക്യാപ്റ്റന്‍ എന്നല്ല മറിച്ച് ലീഡര്‍ എന്നാണ് ഓരോ വാരത്തിലും ഹൗസിനെ നിയന്ത്രിക്കേണ്ട ആള്‍ക്ക് ബിഗ് ബോസ് ഇക്കുറി നല്‍കിയിരിക്കുന്ന ടൈറ്റില്‍. മുന്‍ സീസണുകളില്‍ നിന്നൊക്കെ വേറിട്ട രീതിയില്‍ ആയിരുന്നു ലീഡറിനെ തിരഞ്ഞെടുക്കല്‍. ഇതിനായി മൂന്ന് പേര്‍ വീതമുള്ള ടീമുകള്‍ രൂപീകരിക്കാനാണ് ബിഗ് ബോസ് ആദ്യം ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ ഏഴ് ടീമുകള്‍ രൂപീകരിക്കപ്പെട്ടു. ഓരോ ടീമിലും ഓരോ ലീഡര്‍ സ്ഥാനാര്‍ഥിയും അവരെ പിന്തുണയ്ക്കുന്ന രണ്ട് പേരും ഉണ്ടായിരുന്നു.
നോബി, മുഹമ്മദ് ആസിഫ്, ഷിജിന്‍, ഗായത്രി സുരേഷ്, ജസീല, ഐശ്വര്യ മധു, എല്‍ദോ എന്നിവരാണ് ലീഡര്‍ സ്ഥാനത്തേക്കുള്ള മത്സരത്തിനായി അനുയായികളെ സംഘടിപ്പിച്ചത്. റിനി, കാളി എന്നിവര്‍ നോബിയെ പിന്തുണച്ചപ്പോള്‍ ഗൗതം, വിക്കി എന്നിവര്‍ മുഹമ്മദ് ആസിഫിനെ പിന്തുണച്ചു. കടല്‍ കൊമ്പന്‍, അഞ്ജലി എന്നിവര്‍ ഷിജിനെ പിന്തുണച്ചപ്പോള്‍ ശ്രീലയ, ശ്രീലക്ഷ്മി എന്നിവര്‍ ഗായത്രി സുരേഷിനെ പിന്തുണച്ചു. മൃദുല, സുമേഷ് എന്നിവര്‍ ജസീലയെ പിന്തുണച്ചപ്പോള്‍ ഫാത്തിമ നേഹ, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ ഐശ്വര്യ മധുവിനെയും പിന്തുണച്ചു. രാകേഷ്, ലൊലീറ്റ എന്നിവര്‍ എല്‍ദോയെ ആണ് പിന്തുണച്ചത്.
മത്സരിക്കാനെത്തിയ ഏഴ് ടീമുകളില്‍ നിന്ന് മൂന്ന് ടീമുകള്‍ക്ക് മാത്രമായിരിക്കും അവസരമെന്ന് ബിഗ് ബോസ് പിന്നാലെ വ്യക്തമാക്കി. ഗാര്‍ഡന്‍ ഏരിയയില്‍ തയ്യാറാക്കിയ മൂന്ന് പോഡിയങ്ങളില്‍ ബസര്‍ ടു ബസര്‍ നില്‍ക്കുന്ന മൂന്ന് ടീമിനായിരിക്കും ലീഡര്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാനാവുകയെന്നും ബിഗ് ബോസ് അറിയിച്ചു. ഇത്തരത്തില്‍ വിജയിക്കാനായത് ജസീല, നോബി, എല്‍ദോ എന്നിവരുടെ ടീമുകള്‍ക്കാണ്. ഇവരില്‍ നിന്ന് ഒരു ടീമിനെ തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് പിന്നീട് വോട്ടിംഗ് നടത്തുകയായിരുന്നു. ഇപ്രകാരം ഏറ്റവുമധികം വോട്ടുകള്‍ നേടിയത് ജസീലയാണ്. അങ്ങനെ ജസീല സീസണ്‍ 8 ലെ ആദ്യ ലീഡര്‍ ആയി. ജസീലയ്ക്കും അവരെ പിന്തുണച്ച മൃദുല, സുമേഷ് എന്നിവര്‍ക്കും ആദ്യ വാരം നോമിനേഷന്‍ മുക്തിയും ബിഗ് ബോസ് പ്രഖ്യാപിച്ചു. ഇന്നലെ ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ ശ്രദ്ധേയ മത്സരാര്‍ഥികളാണ് ഉള്ളത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ