18 സെലിബ്രിറ്റീസ്, 4 അ​ഗ്നിപരീക്ഷ വിജയികൾ; 21 മത്സരാർത്ഥികളുമായി ബി​ഗ് ബോസ് മലയാളം സീസൺ 8

Published : Sep 07, 2026, 12:23 PM ISTUpdated : Sep 07, 2026, 12:26 PM IST
Bigg Boss Malayalam

Synopsis

12 പേരായിരുന്നു അ​ഗ്നിപരീക്ഷയിൽ പ്രേക്ഷക വിധി തേടിയത്. ഇവരിൽ നിന്നും ഷിജിൻ, രാകേഷ്, ലോലീറ്റ, എൽദോ എന്നിവർ സെലക്ട് ആയതായി മോഹൻലാൽ ​ഗ്രാന്റ് ലോഞ്ചിൽ വച്ച് പ്രഖ്യാപിക്കുകയും ചെയ്തു.

രുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 8ന് തിരശ്ശീല ഉയർന്നിരിക്കുകയാണ്. മലയാളികൾക്ക് കണ്ട് സുപരിചിതരായ മുഖങ്ങളും സോഷ്യൽ മീഡിയ താരങ്ങളും അ​ഗ്നിപരീക്ഷയിൽ വന്ന് വിജയിച്ച് കയറിയ നാല് പേരടക്കം 21 മത്സരാർത്ഥികളാണ് ഇത്തവണ ബി​ഗ് ബോസിൽ മാറ്റുരയ്ക്കാനെത്തുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ ചലച്ചിത്രതാരം ​ഗായത്രി സുരേഷ് ആയിരുന്നു ആദ്യ മത്സരാർത്ഥിയായി എത്തിയത്. ഏറ്റവും ഒടുവിൽ ഹൗസിൽ കയറിയത് കോമണർ മത്സരാർത്ഥികളുമാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:30നും ശനി- ഞായര്‍ ദിവസങ്ങളില്‍ 9 മണിക്കും പ്രേക്ഷകര്‍ക്ക് ജിയോ ഹോട്സ്റ്റാര്‍ വഴിയും ഏഷ്യാനെറ്റിലൂടേയും ഷോ കാണാനാകും. ഒപ്പം ഹോട്സ്റ്റാറില്‍ 24x7 ലൈവും ഉണ്ട്.

  • ഗായത്രി സുരേഷ്

മലയാള ചലച്ചിത്ര നടിയും മോഡലുമാണ് ഗായത്രി സുരേഷ്. 2014-ലെ ഫെമിന മിസ് കേരള സൗന്ദര്യ മത്സരത്തിൽ വിജയകിരീടം നേടിയ ഗായത്രി സുരേഷ് 2015-ൽ പുറത്തിറങ്ങിയ 'ജമ്‌ന പ്യാരി' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിലെ തൻ്റെ അഭിമുഖങ്ങളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും പലപ്പോഴും ട്രോളുകളിലും വാർത്തകളിലും ഇടം നേടാറുള്ള വ്യക്തി കൂടിയാണ് ഗായത്രി.

ട്രോളുകളോട് നെവർ മൈൻഡ്; ബിഗ് ബോസിലേക്ക് ഗായത്രി സുരേഷ്

  • കടൽ കൊമ്പൻ

കടല്‍ കൊമ്പന്‍ എന്ന പേരിലൂടെ മലയാളികള്‍ക്ക് മുന്നില്‍ കടലിന്റെ വേറിട്ടൊരു ലോകം അവതരിപ്പിച്ച, അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന യുട്യൂബ് കണ്ടന്റ് ക്രിയേറ്ററാണ് ശ്രീരാജ് കെ എസ്. കൊവിഡ് സമയത്ത് പഠിച്ചുകൊണ്ടിരുന്ന ബിബിഎ കോഴ്സ് ഓണ്‍ലൈനിലേക്ക് മാറിയ സമയത്താണ് സ്രാങ്ക് കൂടിയായ അച്ഛനൊപ്പം ആദ്യമായി കടലിലേക്ക് പോകാന്‍ ശ്രീരാജിന് അവസരം ലഭിക്കുന്നത്. മുത്തുച്ചിപ്പി വ്ലോഗ്സ് എന്നായിരുന്നു ആദ്യം ചാനലിന്‍റെ പേര്. അച്ഛനാണ് കടല്‍ കൊമ്പന്‍ എന്ന പേരിടാന്‍ നിര്‍ദേശിച്ചത്. ആ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് അല്ലാതെ തികച്ചും അപരിചിതമായ ലോകം ഒപ്പിയെടുത്തപ്പോള്‍ ആ വീഡിയോകള്‍ക്ക് കാണികള്‍ ഏറി. എന്നാൽ ഇടയ്ക്കൊന്ന് ഇടറിയെങ്കിലും തിരിച്ച് കരുത്തോടെ എത്തുകയും ചെയ്തു.

കടലിന്‍റെ മകന്‍ ഇനി ബിഗ് ബോസ് ഹൗസില്‍; സീസണ്‍ 8 ല്‍ മത്സരാര്‍ഥിയായി ശ്രീരാജ് കെ എസ്

  • മൃദുല വിജയ്

ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധേയയായ നടിയാണ് മൃദുല വിജയ്. ശ്രീലക്ഷ്മി എന്നാണ് മൃദുലയുടെ യഥാർത്ഥ പേര്. അഭിനേത്രി എന്നതിനപ്പുറം ഒരു മികച്ച നർത്തകി കൂടിയാണ് മൃദുല. ഹ്രസ്വചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച മൃദുല 'ജെനിഫർ കറുപ്പയ്യ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ 15-ാമത്തെ വയസ്സിലാണ് മൃദുല ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. അതിനു ശേഷമാണ് മൃദുല മലയാളം ടെലിവിഷൻ പരമ്പരകളിലേയ്ക്ക് എത്തുന്നത്.

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരി, മൃദുല വിജയ് ഇനി ബി​ഗ് ബോസ് ഹൗസിൽ

  • ശ്രീലക്ഷ്മി അറയ്ക്കല്‍

ബിഗ് ബോസ് മലയാളം സീസണുകളില്‍ പ്രൊഡിക്ഷന്‍ ലിസ്റ്റുകളില്‍ പലപ്പോഴും വന്നുപോയിട്ടുള്ള പേരാണ് ശ്രീലക്ഷ്മി അറക്കലിന്റേത്. ഏറ്റവും ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ ശ്രീലക്ഷ്മി എത്തിയിരിക്കുകയാണ്. ഒരു ഫെമിനിസ്റ്റ് എന്ന നിലയിലാണ് ശ്രീലക്ഷ്മി തന്നെ അടയാളപ്പെടുത്തുന്നത്. അത്തരം വിഷയങ്ങളിൽ തന്നെയാണ് അവർ തന്റെ തുറന്നുപറച്ചിലുകളും നടത്താറുള്ളത്. പല വിഷയങ്ങളിലും ശ്രീലക്ഷ്മി നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങൾക്ക് പിന്നാലെ അവർക്ക് വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. ആക്റ്റിവിസ്റ്റ്, ഫെമിനിസ്റ്റ് എന്നീ ലേബലുകൾക്ക് പുറമേ പ്രൊഫഷണലി ശ്രീലക്ഷ്മി ഒരു അധ്യാപികയാണ്.

പോർമുഖത്തെ പെൺകരുത്താകാൻ ശ്രീലക്ഷ്മി അറക്കൽ ബിഗ് ബോസിൽ

  • വിക്കി തഗ്

ബിഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റില്‍ തുടക്കം മുതലേ ഉയര്‍‌ന്നുകേട്ട ഒരു പേരാണ് വിക്കി തഗ്. യുട്യൂബറും റോസ്റ്ററും കൂടിയായ വിക്കി തഗ്ഗിന്‍റെ യഥാര്‍ത്ഥ പേര് വിഘ്‍നേശ് വേണു എന്നാണ്. ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം (1M+) ഫോളോവേഴ്‌സുള്ള ഇദ്ദേഹം റീലുകളിലൂടെയും ലൈഫ് സ്റ്റൈൽ പ്രൊമോഷനുകളിലൂടെയും സജീവമാണ്. 2026-ൽ ബൂം ബാങ് (Boom Bang) എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ബിഗ് ബോസില്‍ ഇനി വിക്കിയുടെ തഗ്ഗും, സോഷ്യല്‍ മീഡിയ താരം ഹൗസിലേക്ക്

  • റിനി ആന്‍ ജോര്‍ജ്

സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പെൺ ശബ്ദത്തിന് ഉടമയാണ് റിനി ആൻ ജോർജ്. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തെ വലിയ രീതിയിൽ പിടിച്ചു കുലുക്കി. പിന്നീട് പലരുടേയും തുറന്നുപറച്ചിലുകൾ, ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയും. പ്രൊഫഷണലി ഒരു മാധ്യമ പ്രവര്‍ത്തകയാണ് റിനി ആന്‍ ജോര്‍ജ്. ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യന്‍ വിജയ് സംവിധാനം ചെയ്ത 916 കുഞ്ഞൂട്ടന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും എത്തി.

റിനി ആൻ ജോർജ് ഇനി ബിഗ് ബോസ് മലയാളം സീസൺ 8ൽ

  • നോബി ബിനു 

സിനിമയോടും അഭിനയത്തോടുമൊക്കെ അഭിനിവേശമുള്ള ആളാണ് നോബി ബിനു. അതിന് വേണ്ടി പഠിത്തം പകുതി വഴിയില്‍ നിര്‍ത്തിയ ആള് കൂടിയാണിയാള്‍. മലയാള സിനിമാ മേഖലയില്‍ ഏഴ് വര്‍ഷത്തോളം വിവിധ റോളുകളില്‍ നിന്ന ശേഷം മാര്‍ക്കറ്റിം​ഗിലേക്ക് നോബി എത്തി. അദ്ദേഹത്തിന് സ്വന്തമായി ഡിഎംഡബ്ല്യു എന്ന പേരില്‍ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിം​ഗ് ഏജന്‍സി ഉണ്ട്.

സിനിമാ സ്വപ്‍നങ്ങളില്‍ നിന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിം​ഗിലേക്ക്; ബിഗ് ബോസിലേക്ക് നോബി ബിനു

  • ഐശ്വര്യ മധു

ക്ലബ്ബ് എഫ്എമ്മില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ആളാണ് ഐശ്വര്യ മധു. റേഡിയോ മിര്‍ച്ചിയില്‍ ആര്‍ജെയും ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള നിരവധി മത്സരാര്‍ഥികള്‍ ഉള്ള സീസണ്‍ ആണ് ഇത്. അക്കൂട്ടത്തില്‍ ആളുകള്‍ക്ക് അധികം പരിചയമില്ലാത്ത മത്സരാര്‍ഥികളില്‍ ഒരാളാണ് നിലവില്‍ ഐശ്വര്യ മധു.

സീസണ്‍ 8 ന്‍റെ ശബ്‍ദമാവാന്‍ ആര്‍ജെ ഐശ്വര്യ; ബിഗ് ബോസില്‍ മത്സരാര്‍ഥി

  • ശ്രീലയ

മൂന്നുമണി എന്ന പരമ്പരയിലെ കുട്ടിമാണി എന്ന കഥാപാത്രത്തിന്‍റെ മികച്ച പ്രകടനത്തിലൂടെ കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ ആളാണ് ശ്രീലയ. സിനിമ സീരിയൽ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ശ്രുതി ലക്ഷ്മിയുടെ സഹോദരികൂടിയാണ് ശ്രീലയ. നഴ്സ് കൂടിയായ ശ്രീലയ, 2013-ൽ പുറത്തിറങ്ങിയ 'കുട്ടിയും കോലും' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് മിനിസ്ക്രീനിലേക്ക് എത്തുകയായിരുന്നു.

മിനിസ്ക്രീൻ വിജയം ബിഗ് ബോസിലും തുടരാൻ ശ്രീലയ എത്തുന്നു

  • ആര്‍ജെ അഞ്‍ജലി

വര്‍ഷങ്ങളായി റേഡിയോ ജോക്കിയായി ജോലി ചെയ്‍തതിന്റെ അനുഭവ സമ്പത്തുമായി ബിഗ് ബോസില്‍ എത്തിയ ആളാണ് ആര്‍ജെ അഞ്‍ജലി. യുട്യൂബര്‍ കൂടിയായ അഞ്ജലിയ്ക്ക് എതിരെ അടുത്ത കാലത്ത് വലിയ തോതില്‍ സോഷ്യല്‍ മീഡിയ അറ്റാക്ക് നടന്നിരുന്നു. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ വീഡിയോ വലിയ വിമര്‍ശനത്തിന് ഇടയാക്കുകയായിരുന്നു. പിന്നാലെ അവര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

ബിഗ് ബോസില്‍ കളം നിറയാൻ ആര്‍ജെ അഞ്‍ജലിയും

  • സുമേഷ് ചന്ദ്രൻ

മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കുറിച്ച ആളാണ് സുമേഷ് ചന്ദ്രന്‍. ഭാസ്കർ ദി റാസ്കൽ, പുള്ളിക്കാരൻ സ്റ്റാറാ, ആദ്യരാത്രി, ജവാനും മുല്ലപ്പൂവും, ദൃശ്യം 3 തുടങ്ങി ഒന്നിലേറെ സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും അഭിനേതാവെന്ന നിലയിൽ സുമേഷിനെ അടയാളപ്പെടുത്തുന്നത് ദൃശ്യം 2 ലെ പൊലീസുകാരന്റെ വേഷമാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 8ൽ സുമേഷ് ചന്ദ്രൻ

  • നേഹ ഫാത്തിമ

ലൈഫ് സ്റ്റൈൽ വ്ലോഗറാണ് ഇരുപതുകാരിയായ നേഹ. ഫാഷൻ, മെന്റൽ ഹെൽത്ത് തുടങ്ങീ മേഖലകളിലാണ് കൂടുതലായും നേഹ വീഡിയോ ചെയ്യുന്നത്. മലപ്പുറം കാരിയാണ്. ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുന്നു.

ബിഗ് ബോസിലെ ജെൻസി സാന്നിധ്യം; ഇരുപതുകാരി ഫാത്തിമ നേഹ

  • ഫൈറ്റ് മാസ്റ്റര്‍ കാളി

മലയാള സിനിമയിലെ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. ധന്യ എന്നാണ് യഥാര്‍ത്ഥ പേര്. ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ വകഞ്ഞുമാറ്റി വീറോടെ പൊരുതി സ്വന്തം പാത വെട്ടിത്തെളിച്ച വ്യക്തിത്വം കൂടിയാണവര്‍.

ബിഗ് ബോസിലേക്ക് കാളിയും, പോരാടാനുറച്ച് ദ റിയല്‍ ഫൈറ്റ് മാസ്റ്റര്‍

  • ഗൗതം ശശി

അച്ഛന്റെയും അപ്പൂപ്പന്റെയുമൊക്കെ 'വിറ്റുകൾ വിറ്റ് ജീവിക്കുന്ന' തിരുവനന്തപുരത്തുകാരനാണ് ഗൗതം ശശി. കൊവിഡ് കാലത്ത് തരംഗമായി മാറിയ ക്ലബ് ഹൌസ് ആപ്പാണ് ഗൗതം ശശിയുടെ തലവര മാറ്റിയത്. അതിലെ മലയാളി ഹൌസ് എന്ന ഗ്രൂപ്പിൽ സജീവമായിരുന്നു ഗൗതം. പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ച് ആളുകളെ കയ്യിലെടുത്ത് ടെലിവിഷന്‍ ഷോയിലും താരം തിളങ്ങി.

സീസണ്‍ 8 ല്‍ ചിരി പടര്‍ത്താന്‍ ഒരാള്‍; മത്സരാര്‍ഥിയായി ഗൗതം ശശി

  • മുഹമ്മദ് ആസിഫ്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സ്ട്രീമറുമാണ് മുഹമ്മദ് ആസിഫ്. ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ് ഉള്ള ആസിഫിന് യൂട്യൂബിൽ 8 ലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ക്രിയേഷനും ട്രോൾ വീഡിയോകളും റിയാക്ഷൻ വീഡിയോകളും ചെയ്താണ് ശ്രദ്ധേയനായത്.

റോസ്റ്റിംഗ് ബിഗ് ബോസിലും തുടരുമോ മുഹമ്മദ് ആസിഫ്? യുവ ഇന്‍ഫ്ലുവന്‍സര്‍ സീസണ്‍ 8 ല്‍ മത്സരാര്‍ഥി

  • ജസീല പര്‍വീണ്‍

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് ജസീല പര്‍വീണ്‍. നടിയും മോഡലുമായ ജസീല പർവീണ്‍, മുൻ പങ്കാളിക്കെതിരെ നൽകിയ ഗാർഹീക പീഡന പരാതിയിലൂടെ സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.

പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ക്ക് വിട; ഒടുവില്‍ ജസീല പര്‍വീണ്‍ ബിഗ് ബോസിലേക്ക്

  • രാഹുല്‍ ഈശ്വര്‍

മലയാളം സീസണ്‍ 8 ന് തുടക്കം കുറിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരാര്‍ഥികളിലൊരാള്‍ ആണ് രാഹുല്‍ ഈശ്വര്‍. തന്‍റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും മത്സരാര്‍ഥിയായി എത്തി രാഹുല്‍ ഈശ്വര്‍. മതം, ലിം​ഗസമത്വം അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്, ചിലപ്പോഴൊക്കെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബി​ഗ് ബോസ് ഹൗസിലേക്ക്; സീസണ്‍ 8 മത്സരാര്‍ഥിയായി രാഹുല്‍ ഈശ്വര്‍

  • 'അഗ്നിപരീക്ഷ' താണ്ടിയവര്‍ 

നാൽപ്പത് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ നിന്നും പ്രേക്ഷക വിധിയോടെ ഷിജിൻ, രാകേഷ്, ലോലീറ്റ, എൽദോ എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയത്. 12 പേരായിരുന്നു അ​ഗ്നിപരീക്ഷയിൽ പ്രേക്ഷക വിധി തേടിയത്. പുറത്തായ മറ്റ് 8 മത്സരാര്‍ത്ഥികളില്‍ ഒന്നോ രണ്ടോ പേര്‍ പിന്നീട് വൈല്‍ഡ് കാര്‍ഡ് ആയി ഷോയ്ക്ക് അകത്ത് കയറാന്‍ സാധ്യതയുണ്ട്.

ഇവർ 40 പേരിലെ 4 പേർ ! 'അ​ഗ്നിപരീക്ഷ'ച്ചൂടേറ്റ് ഇനി ബി​ഗ് ബോസ് ഹൗസിൽ

ബിഗ് ബോസ് സീസണ്‍ 8 മത്സരാര്‍ത്ഥികളുടെ പ്രൊഫൈല്‍ വീഡിയോ കാണാം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇവർ 40 പേരിലെ 4 പേർ ! 'അ​ഗ്നിപരീക്ഷ'ച്ചൂടേറ്റ് ഇനി ബി​ഗ് ബോസ് ഹൗസിൽ
ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബി​ഗ് ബോസ് ഹൗസിലേക്ക്; സീസണ്‍ 8 മത്സരാര്‍ഥിയായി രാഹുല്‍ ഈശ്വര്‍