​ഗബ്രിയെ മിസ് ചെയ്യുന്നുവെന്ന് ജാസ്മിൻ; കൂടുതൽ‌ സ്വപ്നം കണ്ട് പണി വാങ്ങിക്കരുതെന്ന് ജിന്റോ, വാക്കേറ്റം

Published : Jun 03, 2024, 10:35 PM ISTUpdated : Jun 03, 2024, 10:39 PM IST
​ഗബ്രിയെ മിസ് ചെയ്യുന്നുവെന്ന് ജാസ്മിൻ; കൂടുതൽ‌ സ്വപ്നം കണ്ട് പണി വാങ്ങിക്കരുതെന്ന് ജിന്റോ, വാക്കേറ്റം

Synopsis

ഇനി ഒന്നര ആഴ്ചയോളം ആണ് ബി​ഗ് ബോസ് അവസാനിക്കാൻ ബാക്കി ഉള്ളത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പ്രധാന മത്സരാർത്ഥികളാണ് ജിന്റോയും ജാസ്മിനും. ഇരുവരും പലപ്പോഴും ഷോയിൽ ഏറ്റുമുട്ടാറുമുണ്ട്. അത്തരത്തിൽ ​ഗബ്രിയുടെ പേരും പറഞ്ഞായിരുന്നു ഇന്ന് രണ്ടാളും ഏറ്റുമുട്ടിയത്. ജിന്റോ, ജാസ്മിൻ, സായ്, അഭിഷേക് തുടങ്ങിയവർ ഒരുമിച്ച് പീപ്പിൾസ് റൂമിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഇങ്ങനെ ഇരിക്കുന്ന സമയങ്ങളിലാണ് ഞാൻ അവനെ (​ഗബ്രി) വല്ലാണ്ട് മിസ് ചെയ്യുന്നത് എന്ന് ജാസ്മിൻ പറഞ്ഞത്. 

നീ കൂടുതൽ ഒന്നും മിസ് ചെയ്യേണ്ട എന്നായിരുന്നു ജിന്റോ ജാസ്മിനോട് പറഞ്ഞത്. ഇത് ജാസ്മിന് ഇഷ്ടമായില്ല. "എടോ ഞാൻ ആരെ മിസ് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കാം കേട്ടോ. താൻ തീരുമാനിക്കേണ്ടെ"ന്ന് ജിന്റോയ്ക്ക് മറുപടി നൽകി. "ഇപ്പോൾ മര്യാദയ്ക്ക് നീ പോകുന്നുണ്ട്. കൂടുതൽ വളച്ചൊടിച്ച് സ്വപ്നങ്ങൾ കണ്ട് ഇനി വേറെ പണി മേടിക്കണോ"യെന്നാണ് ജിന്റോ ഇതിന് മറുപടി പറഞ്ഞത്. എന്റെ സ്വപ്നം എന്താണെന്ന് താൻ‌ തീരുമാനിക്കേണ്ടെന്നും ജാസ്മിൻ പറയുന്നുണ്ട്. നിങ്ങളുടെ ഫണ്ണൊന്നും നിങ്ങൾ എന്റെ അടുത്തേക്ക് കൊണ്ടുവരണ്ടെന്നാണ് ശേഷം ജാസ്മിൻ പറ‍യുന്നുണ്ട്.

നീ നേരെ ആകാനാണ് ഞാൻ പറയുന്നതെന്നും ഇനിയും പറയുമെന്നും ജിന്റോ ആവർത്തിക്കുന്നുണ്ട്. ശേഷം ഇരുവരും വീണ്ടും വലിയ തർക്കത്തിലേക്ക് പോകുന്നുണ്ട്. ജിന്റോ നുണയാനാണെന്ന് ജാസ്മിൻ പറയുമ്പോൾ, ജാസ്മിൻ ഒരു നുണയും പറയില്ലെന്നാണ് ജിന്റോ കളിയാക്കി പറഞ്ഞത്. ഇതില്ലാം കേട്ട് അഭിഷേകും സായിയും ഋഷിയും അവിടെ ഇരിപ്പുണ്ട്. 

വൻ ട്വിസ്റ്റ്, പുറത്തായ നോറ ബി​ഗ് ബോസിന് അകത്തേക്ക്; ഞെട്ടി മത്സരാർത്ഥികൾ

അതേസമയം, ഇനി ഒന്നര ആഴ്ചയോളം ആണ് ബി​ഗ് ബോസ് അവസാനിക്കാൻ ബാക്കി ഉള്ളത്. നിലവിൽ പത്ത് മത്സരാർത്ഥികൾ ആണ് ഷോയിൽ അവസാനിക്കുന്നത് ഇതിൽ ഇനി ആരൊക്കെ പുറത്തു പോകുമെന്നും ആരൊക്കെ ടോപ് ഫൈവിൽ എത്തുമെന്നും കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്