'കൊഞ്ചിച്ചാണ് വളർത്തിയത്, നല്ല ചട്ടമ്പി, കുരുത്തക്കേട്..'; ജാസ്മിന്റെ കുട്ടിക്കാലം പറഞ്ഞ് ഉമ്മയും വാപ്പയും

Published : May 19, 2024, 09:48 PM ISTUpdated : May 19, 2024, 09:50 PM IST
'കൊഞ്ചിച്ചാണ് വളർത്തിയത്, നല്ല ചട്ടമ്പി, കുരുത്തക്കേട്..'; ജാസ്മിന്റെ കുട്ടിക്കാലം പറഞ്ഞ് ഉമ്മയും വാപ്പയും

Synopsis

ഫാമിലി വീക്കിൽ ജാസ്മിന്റെ മാതാപിതാക്കളാണ് എത്തിയിരിക്കുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ശ്രദ്ധേയയായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. ഇവർ ഷോയിൽ ഉണ്ടാകുമെന്ന് അറിഞ്ഞതു മുതൽ മികച്ചൊരു മത്സരാർത്ഥിയാകുമെന്ന് ഏവരും വിധി എഴുതുകയും ചെയ്തിരുന്നു. എന്നാൽ പ്രേക്ഷക പ്രീയത്തെക്കാൾ ഏറെ വിമർശനങ്ങളായിരുന്നു ജാസ്മിന് ലഭിച്ചത്. ​ഗബ്രിയുമായുള്ള കുട്ടുകെട്ടായിരുന്നു ഇതിന് കാരണം. ​ഗബ്രി ഷോയിൽ നിന്നും പുറത്തായ ശേഷം വീണ്ടും പഴയ രീതിയിൽ കളിച്ച് വരുന്ന ജാസ്മിനെ കാണുന്നുവെന്ന ചിലർ അഭിപ്രായപ്പെടുന്നുമുണ്ട്. 

ഇന്നിതാ ഫാമിലി വീക്കിൽ ജാസ്മിന്റെ മാതാപിതാക്കളാണ് എത്തിയിരിക്കുന്നത്. സ്നേഹം കൊണ്ടു മൂടിയാണ് ഇരുവരും ജാസ്മിനെ വരവേറ്റത്. ഇതിനിടയിൽ ജാസ്മിന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയുകയാണ് വാപ്പയും ഉമ്മയും. "ഒൻപത് വയസ് വരെ ജാസ്മിൻ ഒറ്റയ്ക്ക് ആയിരുന്നു. പിന്നീടാണ് അനുജൻ വരുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് കൊഞ്ചിച്ചാണ് അവളെ വളർത്തിയത്. ഭയങ്കര കുസൃതിയും ആയിരുന്നു. ആരെങ്കിലും എന്തെന്ന് ചോദിച്ചാൽ കുന്തെന്ന് പറയുന്ന സ്വഭാവം ആയിരുന്നു. കുരുത്തക്കേട് ആണ്. എന്തുപറഞ്ഞാലും കേൾക്കാത്ത സ്വഭാവം. സ്കൂളിൽ എന്നും പോകും. പഠിക്കയും ചെയ്യും. പക്ഷേ നല്ല ചട്ടമ്പി ആയിരുന്നു", എന്നാണ് ഉമ്മ പറഞ്ഞത്. 

ആരാണ് ബുജ്ജി? 'കല്‍ക്കി 2898 എ ഡി'യിലെ ആ കഥാപാത്രം വരുന്നു, ആകാംക്ഷയിൽ പ്രഭാസ് ആരാധകർ

"കുട്ടിക്കാലത്ത് മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയിട്ട് വരും. അടിയും മേടിച്ച് ഇങ്ങോട്ട് വന്നേക്കരുത്. അടിച്ചാൽ തിരിച്ചടിക്കണം എന്ന് പറയുമായിരുന്നു. ചെറിയ പ്രായത്തിലൊക്കെ അത് ഓക്കെ. പിന്നെ വളർന്ന്  വരുമ്പോൾ അതിന്റേതായ രീതി വേണം. ഇവൾ വളർന്ന് വരുന്ന സമയത്തൊന്നും ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. ​ഗൾഫിൽ ആയിരുന്നു. എനിക്ക് സുഖമില്ലാതെ ആയതോടെയാണ് അവൾ യുട്യൂബ് തുടങ്ങുന്നത്. പിന്നെ വീട്ടിലെ ചെലവ്, മറ്റുകാര്യങ്ങൾ നോക്കുന്നത് എല്ലാം അവളായിരുന്നു. എന്റെ കടങ്ങളൊക്കെ വീട്ടി. കാറെടുത്ത് തന്നു. ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും അവളാണ്.", എന്നാണ് വാപ്പ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ