​ഗബ്രിയെ ഇഷ്ടമാണ്, പുറത്തുള്ളവർക്ക് എന്നെ പരിഹാസം ആയിരിക്കും, പുച്ഛം ആയിരിക്കും: ജാസ്മിൻ

Published : Jun 11, 2024, 09:55 PM ISTUpdated : Jun 11, 2024, 10:28 PM IST
​ഗബ്രിയെ ഇഷ്ടമാണ്, പുറത്തുള്ളവർക്ക് എന്നെ പരിഹാസം ആയിരിക്കും, പുച്ഛം ആയിരിക്കും: ജാസ്മിൻ

Synopsis

ഗബ്രിയെ കുറിച്ച് ജാസ്മിൻ യമുനയോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.  

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്ന് ഞായറാഴ്ച അറിയാനാകും. ഫൈനലിലേക്ക് അടുക്കുന്നതിനിടെ എവിക്ട് ആയ മത്സരാർത്ഥികൾ എല്ലാവരും തിരിച്ചെത്തുകയാണ്. ജാന്മണിയും യമുനയും ആയിരുന്നു ആദ്യം വീട്ടിലെത്തിയത്. ഈ അവസരത്തിൽ ​ഗബ്രിയെ കുറിച്ച് ജാസ്മിൻ യമുനയോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.  

ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ

ചേച്ചി.. സത്യം പറഞ്ഞാൽ എന്താണ് എന്റെ പ്രശ്നം എന്ന് ചോദിച്ചാൽ ക്ലീയറായിട്ട് അറിയത്തില്ല. പക്ഷേ എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് അറിയാം. ഞാൻ ഒട്ടും ​ഹാപ്പി അല്ല. സത്യം പറഞ്ഞാൽ എനിക്ക് ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളൂ. ലാസ്റ്റ് നോമിനേഷന് മുൻപ് വരെ, ​ഗബ്രി ഇവിടെന്ന് പോയ ശേഷം ഒരു നോമിനേഷനിലും പോകാൻ ഞാൻ പേടിച്ചിട്ടില്ല. അയ്യോ ഞാൻ പോകുമല്ലോ എന്നൊരു കാര്യവും ഇല്ല. എന്റെ വീട്ടുകാര് വന്നപ്പോൾ എന്നോട് പറഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. അപ്പോഴെനിക്ക് തോന്നി ഇവിടെ നിൽക്കണം എന്ന്. വൈൽഡ് കാർഡ് വന്ന ശേഷവും അന്ന് മുതൽ ഇന്ന് വരെ കുത്തുവാക്കുകൾ മാത്രമെ ഞാൻ കേൾക്കുന്നുള്ളൂ. എന്തിനാണ് ഇതെന്ന് ചോദിച്ചാൽ എനിക്ക് അറിയാൻ പാടില്ല.  പുറത്തുള്ളവർക്ക് ഞാൻ ചെയ്യുന്ന ഒരുപാട് തെറ്റുകൾ കാണാൻ പറ്റുന്നുണ്ടാകാം. ഇത്രയും വലിയ തെറ്റ് എന്താണ് ഞാൻ ചെയ്തത് എന്ന് ചോദിച്ചാൽ അറിയില്ല.

ബി​ഗ് ബോസിന് പിന്നാലെ കുടുംബത്തോടൊപ്പം യാത്ര; ചിത്രങ്ങളുമായി ശരണ്യ ആനന്ദ്

ഞാൻ ഇവിടെ വന്ന അന്ന് മുതൽ എനിക്കുള്ള കൺഫർട്ട് സ്പെയ്സ് അല്ലേ ​ഗബ്രി. എനിക്ക് ഒരുദിവസം കൊണ്ട് അവനോട് തോന്നിയ സ്നേഹമല്ലത്. എനിക്ക് എന്റെ കാര്യമെ അറിയുള്ളൂ. ബാക്കി ഉള്ളവരുടെ കാര്യമോ അവർ പറയുന്നതോ ഒന്നും അറിയില്ല. എന്റെ വീട്ടുകാർ വന്നപ്പോൾ അവരുടെ മുഖത്തൊന്നും ഒരു തെളിച്ചവും ഇല്ലായിരുന്നു. ​ഗബ്രിയോട് എനിക്ക് ഇഷ്ടമാണെന്ന് പറയാൻ പറ്റണ്ടേ. അത് എന്തുകൊണ്ടാണ് മറ്റുള്ളവർക്ക് മനസിലാകാത്തത്. എനിക്ക് ​ഗബ്രിയെ ഇഷ്ടമാണ്. പക്ഷേ കാസ്റ്റും കാര്യങ്ങളും വച്ച് നോക്കുമ്പോൾ നടക്കില്ല. ആ ഇഷ്ടം പ്രേമത്തിൽ എത്താതെ നോക്കുകയാണ് ഞാൻ. ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസിലായി എന്നെക്കാൾ കൂടുതൽ പ്രധാന്യം നൽകുന്നത് അവനാണെന്ന്. ആ സമയത്ത് ഞാൻ അവനോട് അത് തുറന്നു പറഞ്ഞു. അവൻ പോയ ശേഷം മനസ് തുറന്ന് ഞാൻ ആരോടും മിണ്ടിയിട്ടില്ല. പുറത്തുള്ള എല്ലാവർക്കും കുറ്റം ആയിരിക്കും. പരിഹാസം ആയിരിക്കും. പുച്ഛം ആയിരിക്കും. ​ഗബ്രിയുടെ ഫോട്ടോ നോക്കി സംസാരിക്കുമ്പോൾ ആളുകൾ എനിക്ക് ഭ്രാന്താണ് എന്ന് വിചാരിക്കും. പക്ഷേ എനിക്കെ അറിയുള്ളൂ അതിന്റെ ആശ്വാസം എന്താണ് എന്ന്. എനിക്ക് അവനോട് പ്രേമം എന്നൊരു സാധനം ഇല്ല.  അവൻ പോയപ്പോൾ എന്റെ ഡിപ്പന്റൻസി പോയി. പക്ഷേ അതിന്റെ ലിമിറ്റ് ഞങ്ങളുടെ കയ്യിൽ നിന്നും പോയി. 

ജാസ്മിനും ജിന്‍റോയും മാത്രമല്ല, കപ്പിന് മറ്റൊരാൾക്ക് കൂടി സാധ്യത; ഗബ്രി പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്