Bigg Boss 4 : 'ഞാൻ ഒട്ടും പ്രതീക്ഷിച്ച കാര്യമല്ല'; റോബിനോട് ദേഷ്യം ഉണ്ടായിരുന്നില്ലെന്ന് ജാസ്മിൻ

Published : Jun 01, 2022, 10:01 PM ISTUpdated : Jun 01, 2022, 10:02 PM IST
Bigg Boss 4 : 'ഞാൻ ഒട്ടും പ്രതീക്ഷിച്ച കാര്യമല്ല'; റോബിനോട് ദേഷ്യം ഉണ്ടായിരുന്നില്ലെന്ന് ജാസ്മിൻ

Synopsis

റോബിൻ ദേഷ്യത്തിൽ തള്ളിയതാണെന്നും അല്ലാതെ അടിച്ചതല്ലെന്നും റിയാസിനോട് പറയുകയാണ് ധന്യ.

ബി​ഗ് ബോസ് നാലാം(Bigg Boss) സീസണിലെ ശക്തമായ മത്സരാർത്ഥികളിൽ രണ്ട് പേരാണ് ഡോ. റോബിനും ജാസ്മിനും. ഈ സീസൺ തുടങ്ങിയത് മുതൽ തന്നെ പരസ്പരം കൊമ്പുകോർത്ത ഇരുവരും തമ്മിലുള്ള തർക്കങ്ങൾ ഷോ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും കുറയുന്നില്ല. വീക്കിലി ടാസ്കിനിടയിൽ റോബിൻ ബി​ഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് പിന്നാലെ അദ്ദേഹത്തോട് തനിക്ക് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ജാസ്മിൻ. 

"കുറച്ച് ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട ഡോ. റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയോട് എനിക്ക് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. പക്ഷേ ഈ ഷോയിൽ നിങ്ങൾ ചെയ്ത, അല്ലെങ്കിൽ കാണിച്ച് കൂട്ടിയ ഒരുപാട് കാര്യങ്ങളുണ്ട്. മത്സരാർത്ഥികളെ പേസണലി ഹരാസ് ചെയ്തു, അപമാനിച്ചു, മെന്റലി ഡൗൺ ആക്കിയ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല റോബിൻ ഇവിടെന്ന് പോകുമെന്നുള്ളത്. നിങ്ങൾ പോയ സാഹചര്യത്തിൽ ചിലപ്പോൾ  ഞാനും പോകേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്. ഒരു ഡിസർവിം​ഗ് ആളായിട്ട് വരുന്ന സീസണിലേക്കോ അല്ലെങ്കിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടോ വരണമെന്ന് ആ​ഗ്രഹിക്കുന്നു. അടുത്ത എവിക്ഷനിൽ ജാസ്മിൻ എലിമിനേഷനായി റോബിനൊപ്പം ജോയിൻ ചെയ്യും. റോബിൻ ബൈ", എന്നാണ് ക്യാമറക്ക് മുന്നിൽ നിന്ന് ജാസ്മിൻ പറഞ്ഞത്. 

Bigg Boss 4 : 'അവൻ ദേഷ്യത്തിൽ തള്ളിയതാണ്, അടിച്ചതല്ലെ'ന്ന് ധന്യ; തലകുലുക്കി സമ്മതിച്ച് റിയാസും

അതേസമയം, റോബിൻ ദേഷ്യത്തിൽ തള്ളിയതാണെന്നും അല്ലാതെ അടിച്ചതല്ലെന്നും റിയാസിനോട് പറയുകയാണ് ധന്യ."നീ പിടിച്ചപ്പോഴുള്ള ദേഷ്യത്തിൽ തള്ളിയതാണ് അവൻ. ഞാൻ കണ്ടതാ അത്. അറിയാല്ലോ. ഞാനാണ് അവിടെ അടുത്ത് നിന്നയാൾ"എന്നാണ് ധന്യ പറഞ്ഞത്. ഇതിന് തലകുലുക്കി റിയാസ് ശരിയാണെന്നും പറയുന്നുണ്ട്. എന്തായാലും റോബിൻ തിരികെ ബി​ഗ് ബോസിലേക്ക് വരുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ.  

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ