'നീതി ​ദേവതയായി നടക്കും, നിലവാരമില്ലാത്ത കളി കളിക്കരുത്'; തർക്കിച്ച് ജാസ്മിനും ​ഗബ്രിയും റെസ്മിനും

Published : May 01, 2024, 09:49 PM ISTUpdated : May 01, 2024, 09:55 PM IST
'നീതി ​ദേവതയായി നടക്കും, നിലവാരമില്ലാത്ത കളി കളിക്കരുത്'; തർക്കിച്ച് ജാസ്മിനും ​ഗബ്രിയും റെസ്മിനും

Synopsis

രണഭൂമി ആണ് ടാസ്ക്. 

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള ടാസ്ക് ആണ് നടക്കുന്നത്. ഇതിന്റെ അവസാന ടാസ്ക് രണഭൂമി ആണ്. നാല് ടീമും പരസ്പരം പോരടിച്ച്, യുദ്ധഭൂമിയ്ക്ക് സമാനമായി ജയിച്ച് വരുന്നവർ ആകും ഈ ടാസ്കിലെ വിജയി. ഡെൻ ടീമിന്റെ സോനാധിപതി ജിന്റോയും സായ് പവർ ടീമിന്റെയും ഋഷി ടൺ ടീമിന്റെയും അർജുൻ നെസ്റ്റ് ടീമിന്റെയും സേനാധിപതികളാണ്. 

ടാസ്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വാശിയേറിയ പോരാട്ടം ആയിരുന്നു നാല് ടീമുകളും തമ്മിൽ നടന്നത്. പരസ്പരം വാക് പോരാണ് നടക്കുന്നത്. പറയാനുള്ളതെല്ലാം ‍പലരുടെയും മുഖത്ത് നോക്കി ഓരോ മത്സരാർത്ഥികളും തുറന്നു പറയുന്നത് എപ്പിസോഡിൽ കാണാൻ സാധിക്കും. പിന്നാലെ ബോളുകളും ടീമുകൾ പരസ്പരം എറിയുന്നുണ്ട്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ബോൾ വീണ പവർ ടീം ആദ്യ റൗണ്ടിൽ പുറത്തായി. 

ഇതിനിടയിൽ വലിയ തർക്കത്തിലും വഴിതെളിഞ്ഞു. ജാസ്മിനും ​ഗബ്രിയും തമ്മിലാണ് ആദ്യം ഏറ്റമുട്ടിയത്. എറിഞ്ഞ ബോളുകൾ എടുത്ത് വീണ്ടും എറിഞ്ഞതാണ് തർക്കത്തിന് കാരണം. റെസ്മിനുമായും ​ഗബ്രി തർക്കിക്കുന്നുണ്ട്. വലിയ നീതി ​ദേവതയായിട്ട് നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്നാണ് ​ഗബ്രി റെസ്മിനോട് പറയുന്നത്. ഇതിനിടയിൽ ജാസ്മിൻ ഇടപെട്ടു. കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ​ഗബ്രിയോട് ജാസ്മിൻ പറഞ്ഞത്. ശേഷം പ്രശ്നം സോൾവ് ചെയ്യാൻ ജാസ്മിൻ ശ്രമിച്ചുവെങ്കിലും ​ഗബ്രി ദേഷ്യത്തിൽ എഴുന്നേറ്റ് പോകുക ആയിരുന്നു. 

സീൻ മാറ്റാൻ സുരേഷ് ​ഗോപിയും; 'വരാഹം' വൻ അപ്ഡേറ്റ്, 'ഒറ്റക്കൊമ്പൻ' എന്നെന്ന് ആരാധകർ

രണ്ടാം റൗണ്ട് തുടങ്ങിയപ്പോൾ സത്യസന്ധത വേണമെന്ന് ബി​ഗ് ബോസ് അനൗൺസ് ചെയ്യുന്നുമുണ്ട്. ശേഷം വാക്പോര് നടന്നു. പിന്നാലെ ബോളേറും. ഒടുവില്‍ നെസ്റ്റ് പുറത്താകുകയും ചെയ്തു. മൂന്നാം റൗണ്ടിലെ വാശിയേറിയ മത്സരത്തിന് ഒടുവില്‍ ടണല്‍ വിജയം കൈവരിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. 
 

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ