എല്ലാവർക്കും സമാധാനമായില്ലേ..; അലറിക്കരഞ്ഞ് ജാസ്മിൻ, കണ്ണീരണിഞ്ഞ് ​ഗബ്രി, ബിബിയിൽ നാടകീയ സംഭവങ്ങൾ

Published : Apr 15, 2024, 01:58 PM IST
എല്ലാവർക്കും സമാധാനമായില്ലേ..; അലറിക്കരഞ്ഞ് ജാസ്മിൻ, കണ്ണീരണിഞ്ഞ് ​ഗബ്രി, ബിബിയിൽ നാടകീയ സംഭവങ്ങൾ

Synopsis

"നാടകം പഠിച്ച് വയ്ക്ക്. ആവശ്യം വരും", എന്നാണ് ഈ വേളയിൽ സായ് ശരണ്യയോട് പറഞ്ഞത്.  

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നാടകീയ സംഭവങ്ങൾ. കഴിഞ്ഞ ദിവസം ​ഗബ്രി-ജാസ്മിൻ കോമ്പോയ്ക്കിടയിൽ എന്താണ് എന്ന ക്ലാരിഫിക്കേഷനുകൾ മോഹൻലാൽ നടത്തിയിരുന്നു. പ്രേക്ഷകർക്ക് വേണ്ടിയുള്ള ക്ലാരിഫിക്കേഷൻ ആയിരുന്നു ഇത്. ഇരുവരുടെയും ചില വീഡിയോസും ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വളരെയധികം ഇമോഷണൽ ആയാണ് ജാസ്മിനെയും ​ഗബ്രിയെയും ബി​ഗ് ബോസ് വീട്ടിൽ കണ്ടത്. 

ഇന്നും രാവിലെ മുതൽ വളരെ ​ഗ്ലൂമി ആയിരുന്നു ജാസ്മിനും ​ഗബ്രിയും. ഇടയിൽ മൈക്ക് ധരിക്കണമെന്ന് പറഞ്ഞ ജിന്റോയുമായി ജാസ്മിൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ജാസ്മിൻ മൈക്ക് ധരിക്കാനും കൂട്ടാക്കിയില്ല. ഒടുവിൽ ബി​ഗ് ബോസ് പറയേണ്ടി വന്നു. ഇത് കൂവിയാണ് ജിന്റോ വരവേറ്റത്. ജാസ്മിനെ ട്രി​ഗർ ചെയ്ത് കൊണ്ടേയിരുന്നു. ഇതോടെ കൺട്രോൾ വിട്ട് ജാസ്മിൻ കരയുക ആയിരുന്നു. "ലവ് ട്രാക്ക് മാറ്റി സെന്റിമെന്റ് പിടിക്കയാണ്. വിട്ടുപോടെയ്. ഇതൊക്കെ കുറേ കണ്ടതാണ്", എന്നാണ് ജിന്റോ പറഞ്ഞത്. 

ഈ സമയം പൊട്ടി പൊട്ടി കരയുന്നുണ്ട് ജാസ്മിൻ. പിന്നാലെ കൺഫെഷൻ റൂമിലേക്ക് വരാൻ ബി​ഗ് ബോസ് വിളിച്ചെങ്കിൽ അലറി കരയുകയാണ് ജാസ്മിൻ ചെയ്തത്. "എനിക്ക് വയ്യ, എനിക്ക് പോണ്ടാ. എന്ത് തെറ്റാ ഞാൻ ചെയ്തത്. എനിക്ക് വീട്ടിൽ പോകണം. എനിക്ക് വയ്യ. എനിക്ക് പറ്റുന്നില്ല. ഞാൻ ഒന്നും ചെയ്തില്ലടീ.. എനിക്ക് പറ്റുന്നില്ലെടാ..എന്ത് തെറ്റാ ഞാൻ ചെയ്ത്. എല്ലാവർക്കും സന്തോഷം ആയില്ലേ", എന്നിങ്ങനെ റെസ്മിനെ കെട്ടിപിടിച്ച് ജാസ്മിൻ പറയുന്നുണ്ട്. ഇതെല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാനാകാതെ കണ്ണീരണിഞ്ഞ ​ഗബ്രിയെയും കാണാനായി. പിന്നാലെ ബി​ഗ് ബോസ് നിർദ്ദേശ പ്രകാരം ജാസ്മിനെ കൺഫെഷൻ റൂമിലേക്ക് കൊണ്ടുപോകുകയും ചെയ്തു."നാടകം പഠിച്ച് വയ്ക്ക്. ആവശ്യം വരും", എന്നാണ് ഈ വേളയിൽ സായ് ശരണ്യയോട് പറഞ്ഞത്.  

"ഇത്രയും സങ്കടപ്പെടാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല", എന്നാണ് ബിഗ് ബോസ് ജാസ്മിനോട് പറഞ്ഞത്. ഇതിന് "വേറെ ആർക്കും ഒന്നും സംഭവിച്ചിട്ടല്ല. എനിക്ക് സംഭവിക്കുന്നു. എനിക്ക് തിരിയാനും മറിയാനും പറ്റുന്നില്ല. കരയാൻ, ദേഷ്യപ്പെടാൻ, ചിരിക്കാൻ ഒന്നും പറ്റുന്നില്ല. എന്നെ ഇതിന് കൊള്ളത്തില്ല. എനിക്ക് ചിന്തിക്കാനൊക്കെ ഉള്ള കഴിവ് പോയി. കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ ഞാനെ അല്ല റെസ്മിനെ. എന്റെ വിഷമത്തിന് കാരണം ​ഗബ്രി അല്ല. അവൻ എന്റെ മുന്നിൽ കരഞ്ഞു. എന്തൊരു മനുഷ്യന്മാരാണ്. എനിക്ക് ആരെയും കാണണ്ട. പുറത്ത് സപ്പോർട്ട് ഉള്ളത് കൊണ്ടല്ലേ ജിന്റോയ്ക്ക് ഒപ്പം എല്ലാവരും പോകുന്നത്.എനിക്കും അവനും ഒരു ജീവിതം ഇല്ലേ കുടുംബം ഇല്ലേ ", എന്നാണ് ജാസ്മിൻ നൽകിയ മറുപടി. 

കൊലതൂക്ക് ഐറ്റം ലോഡിം​ഗ്! 'ജോസച്ചായന്റെ' പോര് ചില്ലറക്കാർക്കൊപ്പം അല്ല, കളിമാറ്റിപ്പിടിക്കാൻ മമ്മൂട്ടി

ജാസ്മിൻ നിങ്ങളുടെ മാനസികാവസ്ഥ മനസിലാവുന്നു. സൈക്കോളജിസ്റ്റിന്റെ സേവനം ഉടൻ തന്നെ നിങ്ങൾക്ക് ലഭ്യമാക്കുമെന്നും ബി​ഗ് ബോസ് അറിയിച്ചു. ഇതിനിടയിൽ ജാസ്മിൻ എല്ലാവരുടെയും ഇടയിൽ ഇരിക്കുമ്പോൾ ഡിസ്റ്റർബ് ആകുന്നു. ഒരു ദിവസത്തേക്ക് മാറ്റി നിർത്താമോ എന്ന് അപ്സര ബി​ഗ് ബോസിനോട് ചോദിക്കുന്നുണ്ട്. അതേ കുറിച്ച് ആലോചിച്ച് പറയാമെന്ന് ബി​ഗ് ബോസ് മറുപടിയും നൽകി. ഇതിനിടെ ​ഗബ്രിയ്ക്ക് വയ്യാതായി. ആരോടും മിണ്ടാതെ ഇരുന്ന ​ഗബ്രിയ്ക്ക് സൈക്കോളജിസ്റ്റിന്റെ സഹായം നൽകുകയും ചെയ്യുന്നുണ്ട്. ​ഗബ്രിയ്ക്ക് ആണ് ഇവിടെ പ്രശ്നം വന്നതെന്നും ജാസ്മിൻ നാടകം കളിക്കുന്നു എന്നെല്ലാമാണ് മറ്റ് മത്സരാർത്ഥികൾ പറയുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !