
ബിഗ് ബോസ് മലയാളം സീസൺ ഏഴ് സംഭവ ബഹുലമായ സംഭവങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇരുപത്തി ഒൻപതാം ദിവസത്തിലേക്ക് കടക്കുന്ന ഷോയിൽ കഴിഞ്ഞ ദിവസം അഞ്ച് വൈൽഡ് കാർഡുകാർ എത്തിയിരുന്നു. ജിഷിൻ, സാബുമാൻ, വേദ് ലക്ഷ്മി, പ്രവീൺ, മസ്താനി എന്നിവരാണ് ആ അഞ്ച് പേർ. ഷോയിൽ എത്തിയപ്പോൾ തന്നെ അഞ്ച് പേരും മറ്റ് മത്സരാർത്ഥികൾക്ക് ഏഴിന്റെ പണി കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇന്നിതാ വൈൽഡ് കാർഡുകാർക്കെതിരെ തിരിഞ്ഞിരിക്കുകയാണ് അനീഷ്.
'കയറി വന്നത് നട്ടെല്ലില്ലാത്തവർ. പുതുതായി എന്തെങ്കിലും പറയാനോ ചെയ്യാനോ ഇല്ലാത്തവർ', എന്നെല്ലാമാണ് ലക്ഷ്മി, മസ്താനി, ജിഷിൻ എന്നിവർ നിന്നപ്പോൾ അനീഷ് ഉറക്കെ പറഞ്ഞത്. ഇത് വൈൽഡ് കാർഡുകാരെ ചൊടിപ്പിക്കുകയും ചെയ്തു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞ് വേദ് ലക്ഷ്മിയാണ് ആദ്യം പ്രതികരിച്ചത്. എന്നാൽ പതിവ് പോലെ ഇതൊന്നും തന്നെ അനീഷ് കേട്ടില്ല.
'ആദ്യം പോയി ആണാവടോ. നട്ടെല്ല് വച്ചിട്ട് വാ. അനീഷിന്റെ ലൈഫ് പുറത്തുവരുമെന്ന പേടിയാണോ അനീഷേ', എന്നായിരുന്നു മസ്താനി പറഞ്ഞത്. കേറി വന്ന അഞ്ച് പേരെ പോലെ ഞാൻ അത്ര ചീപ്പല്ലെന്ന് അനീഷ് പറയുന്നുമുണ്ട്.
വെറുതെ അല്ല ആ പെണ്ണ് ഇട്ടിട്ട് പോയതെന്നായിരുന്നു മസ്താനിയുടെ ചുവടുപിടിച്ച് ജിഷിൻ പറഞ്ഞത്. ഇതിനെതിരെ വേദ് ലക്ഷ്മി രംഗത്ത് എത്തുകയും ചെയ്തു. താൻ ഡിവോഴ്സ് അല്ലേന്ന് പറഞ്ഞാണ് ലക്ഷ്മി, ജിഷിനെതിരെ തിരിഞ്ഞത്. 'പലരുടേയും പേഴ്സണൽ കാര്യങ്ങളിൽ നിങ്ങൾ ഇടപെടുന്നുണ്ട്. നിങ്ങടെ ഫാമിലിയിലുള്ളത് പറഞ്ഞാൽ മതി', എന്നായിരുന്നു ആക്രോശിച്ച് കൊണ്ടുള്ള ജിഷിന്റെ മറുപടി. പിന്നാലെ വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിടരുതെന്ന് പറഞ്ഞ് മറ്റുള്ളവരും ജിഷിനെതിരെ തിരിഞ്ഞിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ