അധിക്ഷേപ കമൻ്റുകളും സന്ദേശങ്ങളും, ഇനിയും തുടർന്നാൽ പരാതി; താക്കീതുമായി അപ്പാനി ശരത്തിന്റെ പേജ്

Published : Sep 01, 2025, 06:45 PM IST
Appani sarath

Synopsis

ബി​ഗ് ബോസ് മലയാളം സീസൺ 7 സംഭവബഹുലമായ മുഹൂർത്തങ്ങളുമായി മുന്നേറുകയാണ്.

ബി​ഗ് ബോസിലേക്ക് വന്ന എല്ലാ മത്സരാർത്ഥികളുടേയും സോഷ്യൽ മീഡിയ പേജുകൾ ആക്ടീവ് ആണ്. ഇവരുടെ സുഹൃത്തുക്കളോ വീ‌ട്ടുകാരോ ഭാ​ര്യയോ ഒക്കെയാകും ഇവ നിയന്ത്രിക്കുന്നതും. ഇപ്പോഴിതാ അപ്പാനി ശരത്തിന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ നിന്നും ഒരു പോസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. സൈബർ അറ്റാക്കിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. 

വ്യാജ പ്രൊഫൈലുകളിൽ നിന്നുമാണ് അപ്പാനി ശരത്തിനും ഭാര്യ രേഷ്മയ്ക്കും എതിരെ അധിക്ഷേപകരമായ കമന്റുകൾ വരുന്നതെന്നും അനുമോൾ, ഷാനവാസ്, അനീഷ് എന്നീ പേരുകളാണ് അവർ ഉപയോ​ഗിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. ഇത്തരം കമന്റുകളും മെസേജുകളും തുടരുകയാണെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

"ശരത് അപ്പാനിക്കും രേഷ്മ ശരത്തിനും തുടർച്ചയായി അധിക്ഷേപകരമായ കമൻ്റുകളും സന്ദേശങ്ങളും ലഭിക്കുകയാണ്. ഇവയിൽ ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകളിൽ നിന്നാണ് വരുന്നത്, അവയിൽ പലതും അനുമോൾ, ഷാനവാസ്, അനീഷ് എന്നീ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സൈബർ ഭീഷണിയല്ലാതെ മറ്റൊന്നുമല്ല. അത്തരം അനാദരവ് തുടർച്ചയായി ഉണ്ടായാൽ, സൈബർ അധികാരികളെ സമീപിക്കാനും ഔദ്യോഗിക പരാതി ഫയൽ ചെയ്യാനും ഞങ്ങൾ നിർബന്ധിതരാകും. ബിഗ് ബോസ് ഒരു ഷോ മാത്രമാണ്, ലൈറ്റുകൾ അണഞ്ഞുകഴിഞ്ഞാൽ, അത് ആളുകളെയും കുടുംബങ്ങളെയും കുറിച്ചുള്ളതാണ്. വിദ്വേഷത്തേക്കാൾ ബഹുമാനം തിരഞ്ഞെടുക്കാം. വിഷബാധയല്ല, പോസിറ്റിവിറ്റി പ്രചരിപ്പിക്കുക", എന്നാണ് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന്റെ പൂർണരൂപം.

അതേസമയം, ബി​ഗ് ബോസ് മലയാളം സീസൺ 7 സംഭവബഹുലമായ മുഹൂർത്തങ്ങളുമായി മുന്നേറുകയാണ്. ഷോ തുടങ്ങുന്നുവെന്ന പ്രഖ്യാപനം മുതൽ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്ന പേരായിരുന്നു അപ്പാനി ശരത്തിന്റേത്. ഒടുവിൽ സീസൺ ആരംഭിച്ചപ്പോൾ പ്രെഡിക്ഷനുകൾ യാഥാർത്ഥ്യമായി. നിലവിൽ ഒരു ​ഗ്യാങ്ങിന്റെ ഭാ​ഗമാണ് അപ്പാനി ശരത്ത്. അക്ബർ, അപ്പാനി, ആര്യൻ, റെന എന്നിവരാണ് ​ഗ്യാങ്ങ്. ഈ ​ഗ്രൂപ്പിനെതിരെ ഷോയ്ക്ക് അകത്തും പുറത്തും വലിയ തേതിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്