
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കലാഭവൻ സരിഗ. കഴിഞ്ഞയാഴ്ചയാണ് സരിഗ ഷോയിൽ നിന്നും എവിക്ട് ആയത്. താൻ ബിഗ്ബോസിൽ രണ്ടാഴ്ചയിൽ കൂടുതൽ തികയ്ക്കില്ലെന്ന് ഭർത്താവ് നേരത്തെ പ്രവചിച്ചിരുന്നുവെന്ന് സരിഗ പറയുന്നു. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
സഹമൽസരാർത്ഥി ആയിരുന്ന രേണു സുധിയെക്കുറിച്ചും സരിഗ അഭിമുഖത്തിൽ സംസാരിച്ചു. രേണുവിന്റെ തലയിൽ നിറയെ പേനാണെന്ന അനുവിന്റെ ആരോപണത്തെക്കുറിച്ചും സരിഗ പറഞ്ഞു. ''രേണു ഇരുപത്തിനാല് മണിക്കൂറും കരച്ചിലാണ്. പുറത്ത് പോകണമെന്നാണ് പറയുന്നത്. പ്രശസ്തിയുടെ കാര്യവും പെയ്മെന്റിനെ കുറിച്ചും ആലോചിക്കുമ്പോഴാണ് പുറത്തുപോകേണ്ടെന്ന് രേണു പറയുന്നത്. അതുപോലെ രേണുവിന്റെ കാല് മുഴുവൻ വിണ്ട് കീറിയിട്ടുണ്ട്. അതിന്റെ വേദനയും രേണുവിനെ അലട്ടുന്നുണ്ട്. പേൻ വിഷയത്തിലും എനിക്ക് പറയാനുണ്ട്. ഞാനാണ് രേണുവിന്റെ അടുത്ത് കിടക്കുന്നത്. പക്ഷെ തലയിൽ ഒരു പേനെ പോലും ഞാൻ കണ്ടിട്ടില്ല. പിന്നെ തല ചൊറിയുന്നത് അവരുടെ മാനറിസമാണ്. ഞാൻ ഉപദേശിച്ചശേഷം അത് രേണു നിർത്തി'', സരിഗ പറഞ്ഞു.
ബിഗ്ബോസിൽ നിന്നും പുറത്തെത്തിയപ്പോൾ സ്വന്തം അച്ഛനും അമ്മയും പോലും തന്നെ ട്രോളിയെന്നും സരിഗ പറയുന്നു. ''എന്നെ ഹൗസ്മേറ്റ്സിന് പ്രവോക്ക് ചെയ്യാൻ പറ്റുമായിരുന്നില്ല. അവർ തന്നെ എന്നോട് അത് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പ്രശ്നം വന്നാലും സോറി പറഞ്ഞ് അവസാനിപ്പിക്കും. എന്റെ അച്ഛനും അമ്മയും വരെ പറഞ്ഞു എവിടെയായിരുന്നു ബിഗ് ബോസ് ഹൗസിൽ, കണ്ടതേയില്ലല്ലോയെന്ന്. ബിഗ് ബോസിലേക്ക് പോകരുതെന്ന് കയ്യും കാലും പിടിച്ച് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. ഡിവോഴ്സ് ആകുമെന്ന് വെല്ലുവിളിച്ചവരുമുണ്ട്'', സരിഗ കൂട്ടിച്ചേർത്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ