Bigg Boss S 4 : 'പത്തലെ പത്തലെ'യിൽ ആറാടി മത്സരാർത്ഥികൾ, ഉലകനായകന് ബി​ഗ് ബോസിൽ വൻവരവേൽപ്പ്

Published : May 29, 2022, 09:29 PM ISTUpdated : May 30, 2022, 12:02 AM IST
Bigg Boss S 4 : 'പത്തലെ പത്തലെ'യിൽ ആറാടി മത്സരാർത്ഥികൾ, ഉലകനായകന് ബി​ഗ് ബോസിൽ വൻവരവേൽപ്പ്

Synopsis

പഴയ വിക്രമിന്റെ തുടർച്ചയാണോ പുതിയ വിക്രം എന്നാണ് പലരും ചോദിക്കുന്നത്. അങ്ങനെയൊന്നും ഇല്ല. ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രമെന്നും കമൽഹാസൻ പറയുന്നു.

ബി​ഗ് ബോസ് സീസൺ(Bigg Boss) നാലിൽ സർപ്രൈസ് അതിഥിയായി കമൽഹാസൻ എത്തുന്നുവെന്ന വാർ‍ത്ത വന്നതു മുതൽ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. വിക്രം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായിട്ടായിരുന്നു താരത്തിന്റെ ബി​ഗ് ബോസിലേക്കുള്ള വരവ്. ആട്ടവും പാട്ടുമൊക്കെയായാണ് ബി​ഗ് ബോസ് മത്സരാർത്ഥികൾ ഉലകനായകനെ വരവേറ്റത്. ഒരുപാട് കാര്യങ്ങൾ പ്രേക്ഷകരോട് പറയാനായാണ് കമൽഹാസൻ വന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ തുടങ്ങിത്. 

പിന്നാലെ വിക്രമിനെ കുറിച്ച് കമല്‍ സംസാരിച്ചു തുടങ്ങി. പഴയ വിക്രമിന്റെ തുടർച്ചയാണോ പുതിയ വിക്രം എന്നാണ് പലരും ചോദിക്കുന്നത്. അങ്ങനെയൊന്നും ഇല്ല. ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രമെന്നും കമൽഹാസൻ പറയുന്നു. എന്റെ വീടാണ് കേരളമെന്നും ഇക്കാര്യം തമിഴ്നാട്ടിലെ പ്രസ് മീറ്റിലും പറയാറുണ്ടെന്നും കമൽഹാസൻ പറഞ്ഞു. ഇൻട്രോ കഴിഞ്ഞതിന് പിന്നാലെ കമൽഹാസൻ ആയിരുന്നു കുറച്ച് സമയത്തോക്ക് ഷോയുടെ അവതാരകനായത്. വളരെ ആവേശത്തോടെയാണ് മത്സരാർത്ഥികൾ കമൽഹാസനെ നോക്കി കണ്ടത്. പിന്നാലെ മത്സരാര്‍ത്ഥികളോട് കമല്‍ഹാസന്‍ വിശേഷങ്ങള്‍ ചോദിച്ചറിയുന്നുമുണ്ട്. 

Bigg Boss S 4 : ഡാൻസ് കാളിക്കാനാകാത്തതിൽ ജാസ്മിന് വിഷമം; ആശ്വസ വാക്കുമായി കമൽ‌ഹാസൻ‌

ശേഷം നടന്നത് മത്സരാര്‍ത്ഥികളുടെ കലാപ്രകടനമാണ്. റോണ്‍സന്‍റെ മിമിക്രി ആയിരുന്നു ആദ്യം. 'കണ്‍മണി അന്‍പോടെ കാതലന്‍..' എന്ന ഫേമസ് ഡയലോഗാണ് കമലഹാസന് മുന്‍പില്‍ റോണ്‍സണ്‍ അവതരിപ്പിച്ചത്. ശേഷം ബ്ലെസ്ലിയും റിയാസും മനോഹരമായ ഗാനങ്ങളും ആലപിച്ചു. വിക്രമിന്‍റെ ട്രെയിലറും മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് പ്രദര്‍ശിപ്പിച്ചു. വിക്രം ഏറ്റവും വലിയൊരു സിനിമയാകട്ടെ എന്നും എല്ലാം പ്രതീക്ഷകള്‍ പോലെ സംഭവിക്കട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു. പത്തലെ പത്തലെ ഗാനത്തിന് എല്ലാ മത്സരാര്‍ത്ഥികളും ചേര്‍ന്ന് മനോഹരമായ നൃത്തവും കാഴ്ചവച്ചു. കമല്‍ഹാസന്‍ തന്നെയാണ് ഈ ഗാനം ആലപിച്ചത്. ഡാന്‍സ് കൊറിയോഗ്രാഫി ചെയ്ത ദില്‍ഷയ്ക്ക് കമല്‍ഹാസന്‍ അഭിനന്ദനവും അറിയുന്നു. പിന്നാലെ മത്സരാര്‍ത്ഥികള്‍ കമല്‍ഹാസനോട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്