
ബിഗ് ബോസ് ഓരോ ദിവസവും ഓരോ സംഭവങ്ങളിലൂടെ മുന്നേറുകയാണ്. വളരെ രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. വിവാദങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ചില ദിവസങ്ങളില്‍ കാണുംപോലെ രസകരമായ ചില മുഹൂര്‍ത്തങ്ങളും ഇന്നുണ്ടായി. ബിഗ് ബോസ് തന്നെയായിരുന്നു മോര്‍ണിംഗ് ടാസ്‍ക് നല്‍കിയത്. കിടിലൻ ഫിറോസിനായിരുന്നു ഇന്നത്തെ ടാസ്‍ക്.
റേഡിയോ ജോക്കിയായ കിടിലൻ ഫിറോസിന് അതേ ടാസ്‍ക് തന്നെയായിരുന്നു നല്‍കിയത്. പ്രിയപ്പെട്ടവര്‍ക്ക് കിടിലൻ ഫിറോസിന്റെ റേഡിയോയിലൂടെ ഗാനം ആവശ്യപ്പെടാം. ആദ്യം മണിക്കുട്ടനായിരുന്നു അവസരം നല്‍കിയത്. മണിക്കുട്ടൻ അഭിനയിച്ച ബോയ് ഫ്രണ്ടിലെ ഗാനമായിരുന്നു ആവശ്യപ്പെട്ടത്. കുടുംബത്തിലുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു ഗാനം. മണിക്കുട്ടൻ അടക്കമുള്ളവര്‍ ഗാനം പാടുകയും ചെയ്‍തു. മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിന് ആശംസകളുമായി ഡിംപലും ഗാനം ആവശ്യപ്പെട്ടു.
ഓരോ മത്സരാര്‍ഥിയും രസകരമായിട്ടായിരുന്നു ടാസ്‍കില്‍ പങ്കെടുത്തത്.
പ്രമുഖരായ ഭാഗ്യലക്ഷ്‍മിയും നോബിയും കിടിലൻ ഫിറോസിന്റെ റേഡിയോയില്‍ അതിഥികളുമായി എത്തി. അനൂപ് കൃഷ്‍ണനും നോബിയുമുള്ളവര്‍ അടക്കം പങ്കെടുത്ത പരസ്യങ്ങളും അതിനിടയിലുണ്ടായി. ബിഗ് ബോസ് സ്‍പോണ്‍സര്‍ ചെയ്‍ത കമ്പനികളുടെ പരസ്യങ്ങളായിരുന്നു ഇവര്‍ രസകരമായി അവതരിപ്പിച്ചത്. നല്ല പല്ല് ഉണ്ടാകാനുള്ള ഉല്‍പന്നതിന്റെ പരസ്യമൊക്കെയുണ്ടായി. മത്സരാര്‍ഥികള്‍ എല്ലാം ചേര്‍ന്ന് അത് രസകരമാക്കി. കിടിലൻ ഫിറോസിന്റെ റേഡിയോ ഷോയോടെയായിരുന്നു ഇന്നത്തെ തുടക്കവും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ