Bigg Boss : ഒരാളെയും അമിതമായി വിശ്വസിക്കരുത്; നിമിഷയോട് ലക്ഷ്മി പ്രിയ

Published : Mar 29, 2022, 09:51 PM ISTUpdated : Mar 29, 2022, 10:07 PM IST
Bigg Boss : ഒരാളെയും അമിതമായി വിശ്വസിക്കരുത്; നിമിഷയോട് ലക്ഷ്മി പ്രിയ

Synopsis

നിമിഷയുടെ കൈവേദന ആയതിനാലാണ് പാവ കൈമാറിയതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും തന്റെ സ്വന്തമാണെന്ന് റോബിൻ പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.    

ബി​ഗ് ബോസിന്റെ മൂന്നാമത്തെ എപ്പിസോഡായ ഇന്ന് ഒരു കൂട്ടം പാവകളായിരുന്നു താരങ്ങൾ. പാവകൾ കൈവശം വയ്ക്കുന്നവർക്ക് പ്രത്യേക അധികാരം ലഭിക്കും എന്നതായിരുന്നു ടാസ്ക്. പിന്നാലെ പരസ്പരം പാവകൾ അടിച്ചുമാറ്റായിരുന്നു മത്സരാർത്ഥികൾ ശ്രമിച്ചത്. ഈ അവസരത്തിൽ നിമിഷയ്ക്ക് ഉപദേശവുമായി ലക്ഷ്മി പ്രിയ എത്തി. ഒരാളെയും അമിതമായി വിശ്വസിക്കരുത് എന്നായിരുന്നു നിമിഷയോട് ലക്ഷ്മി പറഞ്ഞത്. 

നവീൻ, ഡെയ്സി, നിമിഷ എന്നിവരുടെ പക്കലായിരുന്നു പാവകൾ ഉണ്ടായിരുന്നത്. പിന്നാലെ ഇവ സാധാരണ പാവകൾ അല്ലെന്നും ചില അധികാരത്തിന്റെ പ്രതീകങ്ങള്‍ ആണെന്നും ബി​ഗ് ബോസ് പറയുന്നു. ഈ നാല് പാവകൾ എടുത്തവർക്ക് മുന്നോട്ടുള്ള യാത്രയിൽ സഹായകരമാകുമെന്നും ബി​ഗ് ബോസ് മുന്നറിയിപ്പ് നൽകി. പിന്നാലെ അഞ്ചാമതൊരു പാവ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും അത് കൈക്കലാക്കുന്നവർക്ക് സവിശേഷ അധികാരം ലഭിക്കുകയും ചെയ്യും. ബ്ലെസ്ലിയായിരുന്നു ആ അ‍ഞ്ചാമത്തെ പാവ കരസ്ഥമാക്കിയത്. പിന്നാലെ ഡെയ്സിയുടെ പാവ റോൺസൺ അടിച്ചു മാറ്റി. നിമിഷയുടെ പാവ ഡോ. റോബിനും എടുത്തു. നിമിഷയുടെ കൈവേദന ആയതിനാലാണ് പാവ കൈമാറിയതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും തന്റെ സ്വന്തമാണെന്ന് റോബിൻ പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.  

'സീനിയര്‍, ജൂനിയര്‍ എന്നൊന്നുമില്ലന്നേ...'; നിമിഷയ്ക്ക് ലക്ഷ്മിപ്രിയയുടെ ഉപദേശം

ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ തെരഞ്ഞെടുക്കാനുള്ള ടാസ്ക്ക് കഴിഞ്ഞതോടെ അതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മുറുകി വീട്.  ലക്ഷ്മിപ്രിയ ആദ്യം പറഞ്ഞത് നിമിഷയുടെ പേരായിരുന്നു. ജാസ്മിന്‍, അശ്വിന്‍ എന്നിവരെയും ലക്ഷ്മി ഉള്‍പ്പെടുത്തി. നിമിഷ കാര്യമായി ഇടപെടുന്നില്ല. കുക്കിംഗ് പഠിക്കണമെന്ന് പറഞ്ഞിട്ട് ആ പരിസരങ്ങളില്‍ കണ്ടില്ല എന്നൊക്കെയുള്ള കാരണങ്ങളായിരുന്നു നിമിഷയെ കുറിച്ച് ലക്ഷ്മി പറഞ്ഞത്. ടാസ്ക്കിന് ശേഷം എന്ത് കൊണ്ട് തെരഞ്ഞെടുത്തു എന്നതിന്‍റെ വിശദീകരണവും ലക്ഷ്മിപ്രിയ നിമിഷയ്ക്ക് നല്‍കി. 

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍

''അശ്വിനെ അറിയില്ല, മോളെ അറിയില്ല, ബ്ലെസ്‍ലിയെ അറിയില്ല, ജാസ്മിനെ അറിയില്ല, ദില്‍ഷയെ അറിയില്ല, ജാനകിയെ അറിയില്ല. എനിക്ക് മൂന്നോ നാലോ പേരെ മാത്രമേ അറിയികയുള്ളൂ. പക്ഷേ, മോള് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു എന്ത് ചെയ്യുന്നു എന്ന്. അപ്പോള്‍ മോള് പറഞ്ഞു മിസ് കേരള സംതിംഗ് ആയിരുന്നുവെന്ന്. അപ്പോള്‍ ഞാന്‍ ഓര്‍ത്തെടുത്തു. മോളുടേത് ഞാന്‍ കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. നമ്മള് അത്രയും ക്ലോസ് ആയിട്ട് സംസാരിച്ചാണ് പിരിഞ്ഞത്.

മോള് ചെലപ്പോള്‍ ഇന്‍ടറാക്ട് ചെയ്യാന്‍ വന്നു കാണും, പക്ഷേ അവിടെ ബിസി ആയിരുന്നു. എല്ലാവരുടെയും അടുത്ത് എങ്ങനെ ആയിരുന്നു എന്നുള്ളതാണ് ചോദ്യം. കുറച്ച് കൂടെ ആവണം... ഇനി എന്തെന്നുള്ളതാണ് കാര്യം. നമ്മളെല്ലാം ഫസ്റ്റ് ടൈം കാണുന്ന ആള്‍ക്കാരല്ലേ. സ്ക്രീനില്‍ കണ്ടിട്ടുള്ള പരിചയം മാത്രമല്ലേയുള്ളൂ. അപ്പോള്‍ കുറച്ച് കൂടെ ആക്ടീവ് ആകുക. ഞങ്ങള്‍ ഇങ്ങനെ ചേര്‍ത്ത് പിടിക്കുന്ന ആള്‍ക്കാരാണ്. സീനിയര്‍, ജൂനിയര്‍... പരിചയം ഉണ്ട് ഇല്ല എന്നൊന്നുമില്ല..'' 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !