'അങ്ങാടിയിൽ തോറ്റതിന് അമ്മയോടെ'ന്ന് ലക്ഷ്മി പ്രിയ; ശാലിനിയോട് കയർത്ത് അഖിൽ, ഒടുവിൽ മാപ്പുപറ‍ച്ചിൽ

Published : Apr 05, 2022, 10:15 PM ISTUpdated : Apr 06, 2022, 09:53 AM IST
'അങ്ങാടിയിൽ തോറ്റതിന് അമ്മയോടെ'ന്ന് ലക്ഷ്മി പ്രിയ; ശാലിനിയോട് കയർത്ത് അഖിൽ, ഒടുവിൽ മാപ്പുപറ‍ച്ചിൽ

Synopsis

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നായിരുന്നു ലക്ഷ്മി വാർത്ത വായിക്കുന്നതിനിടെ ശാലിനിയെ കുറിച്ച് പറഞ്ഞത്. രസകരമായിട്ടായിരുന്നു ലക്ഷ്മി ഇത് പറഞ്ഞതെങ്കിലും ശാലിനി കളി കാര്യമാക്കുക ആയിരുന്നു. 

ഴിഞ്ഞ സീസണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചാനുഭവമാണ് ഇത്തവണത്തെ ബി​ഗ് ബോസ്(Bigg Boss) വീടും മത്സരാർത്ഥികളും. ഷോ തുടങ്ങി ഒരുവാരം മത്രമേ കഴിഞ്ഞുള്ളൂവെങ്കിലും ഷോയിൽ വാശിയേറിയ മത്സരങ്ങളാണ് ഓരോ മത്സരാർത്ഥികളും കാഴ്ചവയ്ക്കുന്നത്. ഈ ആഴ്ച മോഹൻലാൽ വന്നപ്പോഴാണ് ബി​ഗ് ബോസിൽ ഇനി മുതൽ എല്ലാ ദിവസവും വാർത്ത വായന ഉണ്ടാകുമെന്ന് അറിയിച്ചത്. പിന്നാലെ ഓരോരുത്തരെയായി വാർത്ത വായിക്കാനും റിപ്പോർട്ട് ചെയ്യാനും ബി​ഗ് ബോസ് നിയമിക്കുകയും ചെയ്തു. ഇന്ന് ലക്ഷ്മിക്കും സൂരജിനുമായിരുന്നു ഈ ഊഴം. എന്നാൽ തമാശക്ക് പറഞ്ഞ കാര്യം സീരിയസ് ആയെന്നാണ് ഇന്നത്തെ എപ്പിസോഡിൽ നിന്നും വ്യക്തമാകുന്നത്. 

ഭാ​ഗ്യ പേടകം എന്ന വീക്കിലി ടാസ്ക്കിനിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തേക്കൊരു സാങ്കൽപ്പിക യാത്ര എന്നതാണ് ടാസ്ക്. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകൾക്കുള്ള സമയത്തിനുള്ളിൽ പേടകത്തിൽ ഉള്ളവർ ചേർന്ന് ചർച്ച ചെയ്ത്, ഐക്യകണ്ഠേനെ ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവർ ചർച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്. ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. പുറത്തു നിന്നവരിൽ നിന്നും ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാൻ പോയത് ശാലിനി ആയിരുന്നു. പേടകത്തിൽ ഇരുന്നവരിൽ നിന്നും പുറത്തേക്ക് പോയത് ധന്യയും ആയിരുന്നു. ഒടുവിൽ നടന്ന പോരാട്ടത്തിൽ ധന്യ ജയിക്കുകയും ചെയ്തു. എന്നാൽ തോൽവി ഏറ്റുവാങ്ങിയ ശാലിനെ കുറിച്ച് വാർത്താ വായനക്കിടെ ലക്ഷ്മി പറഞ്ഞ കാര്യം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയായിരുന്നു. 

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നായിരുന്നു ലക്ഷ്മി വാർത്ത വായിക്കുന്നതിനിടെ ശാലിനിയെ കുറിച്ച് പറഞ്ഞത്. രസകരമായിട്ടായിരുന്നു ലക്ഷ്മി ഇത് പറഞ്ഞതെങ്കിലും ശാലിനി കളി കാര്യമാക്കുക ആയിരുന്നു. പിന്നാലെ ടാസ്ക് മോഡറേറ്ററായ അഖിലിനോടും സൂരജിനോടും ഇക്കാര്യത്തെ പറ്റി ചോദിക്കുകയും തർക്കമുണ്ടാകുകയും ചെയ്തു. ഒടുവിൽ ശാലിനിയോട് ക്യാപ്റ്റനായ നവീന്റെ സാന്നിധ്യത്തിൽ അഖിൽ മാപ്പ് പറയുകയും ചെയ്തു. ശാലിനി ആയതുകൊണ്ട് മാത്രമാണ് മാപ്പ് പറഞ്ഞതെന്നും അഖിൽ പറയുന്നുണ്ട്.  

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ