
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. ഷോയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിടുന്ന ഓരോ പ്രമോ വീഡിയോകളും ആ കാത്തിരിപ്പുകൾക്ക് ആകാംക്ഷ ഏറ്റുകയാണ്. ആരൊക്കെയാകും ഇത്തവണത്തെ ബിഗ് ബോസിൽ മാറ്റുരയ്ക്കുക എന്നറിയാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. സോഷ്യൽ മീഡിയകളിൽ പലരുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നുമുണ്ട്. ഈ അവസരത്തിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ട പുതിയ പ്രമോ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
'ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും' എന്ന ടാഗ് ലൈനോടെ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 'ഒ എന്ന ലെറ്ററിൽ തുടങ്ങുന്ന ഏറ്റവും ശക്തമായ വാക്ക് ഒറിജിനൽ ആണ്. വരു നമുക്ക് ഒറിജിനാലിറ്റിയെ ആഘോഷിക്കാം', എന്ന് പറഞ്ഞ് കൊണ്ടാണ് മോഹൻലാൽ പ്രമോയിൽ എത്തുന്നത്. പിന്നാലെ ഒറിജിനലുമായി ബന്ധപ്പെട്ട ചെറു വീഡിയോകളും കാണിക്കുന്നു. 'ലെറ്റ്സ് സെലിബ്രേറ്റ് ബിഗ് ബോസ് സീസണ്‍. യൂണിക്കായ, ഡിഫ്രണ്ട് ആയ, ഒറിജിനല്‍ ആയ മത്സരാര്‍ത്ഥികള്‍ നൂറ് ദിവസം ഒരുമിച്ച് വിജയത്തിനായി പോരാടുന്നു', എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായ, സര്‍പ്രൈസ് ആയ നിമിഷങ്ങള്‍ ഈ ബിഗ് ബോസില്‍ ഉണ്ടാകുമെന്ന് തീര്‍ച്ച.
വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. അതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബിഗ് ബോസിന്‍റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ഇനി സാധാരണക്കാരനും ബിഗ് ബോസിൽ; ആ സീക്രട്ട് പറഞ്ഞ് മോഹൻലാൽ; ആദ്യ പ്രമോ എത്തി
എന്താണ് ബിഗ് ബോസ് ഷോ
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ