'ഇവിടെനിന്ന് പോയ രമ്യാ പണിക്കര്‍ അല്ല തിരിച്ചുവന്നത്, മണിക്കുട്ടന്റെയും സൂര്യയുടെയും ചര്‍ച്ച

By Web TeamFirst Published Apr 6, 2021, 2:54 PM IST
Highlights

രമ്യാ പണിക്കരുടെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ചെയ്‍ത് മണിക്കുട്ടനും സൂര്യയും.

ബിഗ് ബോസിലേക്ക് രമ്യാ പണിക്കര്‍ തിരിച്ചെത്തിയിരിക്കുകയാണ്. രമ്യാ പണിക്കര്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് വലിയ മാറ്റങ്ങളാണ് ബിഗ് ബോസിലുണ്ടായത്. രമ്യാ പണിക്കരും ഫിറോസും തമ്മില്‍ വലിയ തര്‍ക്കം ബിഗ് ബോസിലുണ്ടായി. ഇവിടെ നിന്ന് പടിയിറങ്ങിയ രമ്യയല്ല ഇപോള്‍ തിരിച്ചുകയറിയത് എന്ന് മണിക്കുട്ടൻ സൂര്യയോട് സംസാരിക്കുന്നതും ബിഗ് ബോസില്‍ കണ്ടു. മണിക്കുട്ടനും സൂര്യയും മാറിയിരുന്നു സംസാരിക്കുകയായിരുന്നു. എന്തോ ഇപോള്‍ വേറെ ട്രാക്കിലാണ് എന്ന് മണിക്കുട്ടൻ രമ്യാ പണിക്കരെ കുറിച്ച് പറഞ്ഞു.

വേറെ ട്രാക്കല്ല, പുള്ളിക്കാരി എന്ത് വന്നാലും റിയാക്റ്റ് ചെയ്യാമെന്ന് തന്നെയാണ് വിചാരിച്ചത് എന്ന് സൂര്യ പറഞ്ഞു. അത് സമ്മതിച്ചുവെന്ന് മണിക്കുട്ടൻ പറഞ്ഞു. പക്ഷേ അനൂപിനോട് കൊമ്പുകോര്‍ക്കുന്നില്ലന്ന് സൂര്യ പറഞ്ഞു. അനൂപിനോടല്ലേ പോകുമ്പോള്‍ രമ്യ പണിക്കര്‍ പറഞ്ഞത് എന്ന് എലിമിനേഷൻ എപിസോഡ് സൂചിപ്പിച്ച് മണിക്കുട്ടൻ പറഞ്ഞു. മണിക്കുട്ടനും സൂര്യയും രമ്യാ പണിക്കരുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. സായ് വിഷ്‍ണിവിനോടും കമ്പനിയായി എന്ന് സൂര്യയും മണിക്കുട്ടനും പറഞ്ഞു.

ബിഗ് ബോസ് രമ്യാ പണിക്കരെ കാണിച്ചിട്ടില്ലെന്ന് മണിക്കുട്ടനും സൂര്യയും പറയുന്നു.

ഇവിടെ നിന്ന് അനൂപിനോട് ദേഷ്യം വെച്ചിട്ടാണ് പോയതെങ്കിലും ഇപോള്‍ അങ്ങനെ അല്ല എന്നും മണിക്കുട്ടൻ പറഞ്ഞു.

click me!