
വാശിയേറിയ മത്സരങ്ങള്‍ക്കൊപ്പം രസകരമായ പല നിമിഷങ്ങളും ബിഗ് ബോസില്‍ സംഭവിക്കാറുണ്ട്. ഉറ്റവരില്‍ നിന്നും ദിവസങ്ങളോളം അകന്നു കഴിയുമ്പോള്‍ ചില മത്സരാര്‍ഥികള്‍ക്കിടയില്‍ ഇഴയടുപ്പമുള്ള സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കാറുണ്ട്. സീസണ്‍ 3ല്‍ പ്രണയത്തിന് സാധ്യത തോന്നുന്ന പല ബന്ധങ്ങളെക്കുറിച്ചും ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ആരാഞ്ഞു. അതില്‍ പ്രധാനം സൂര്യയ്ക്കും മണിക്കുട്ടനുമിടയിലുള്ള അടുപ്പത്തെക്കുറിച്ചായിരുന്നു.
കഴിഞ്ഞ ബിഗ് ബോസ് യൂണിവേഴ്സിറ്റി വീക്കിലി ടാസ്‍കിനിടെ, ടാസ്‍കിനുവേണ്ടി എഴുതിയ ഒരു പ്രണയകവിത സൂര്യ മണിക്കുട്ടന് കൊടുത്തിരുന്നു. മണിക്കുട്ടന്‍ അത് വാങ്ങുന്നതല്ലാതെ അദ്ദേഹത്തിന്‍റെ പ്രതികരണമൊന്നും എപ്പിസോഡില്‍ വന്നിരുന്നില്ല. ഇന്ന് അക്കാര്യം ചോദിച്ച മോഹന്‍ലാല്‍ ആ കവിത സൂര്യയെക്കൊണ്ടുതന്നെ പരസ്യമായി വായിപ്പിച്ചു. പിന്നീട് മണിക്കുട്ടന്‍റെ അഭിപ്രായവും ചോദിച്ചു. മണിക്കുട്ടന്‍റെ മറുപടി ഇപ്രകാരമായിരുന്നു.
"അത് തന്നപ്പോഴത്തേക്ക് കവിതയാണെന്നാണ് പറഞ്ഞത്. ആരും കാണാതെ വായിക്കണമെന്ന് തോന്നി എനിക്കപ്പോള്‍. എനിക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞിരുന്നു. എനിക്ക് ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത്. വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ആ ഫീലിംഗിനെ റെസ്പെക്റ്റ് ചെയ്യുന്നു. സാര്‍ പറഞ്ഞതുപോലെ സ്നേഹിക്കുന്നതിലല്ല, ഒരാളാല്‍ സ്നേഹിക്കപ്പെടുത്തതിലാണ് വലിയ കാര്യം. പക്ഷേ എന്‍റെയൊരു നിഗമനം എന്ന് പറഞ്ഞാല്‍, ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹം തന്നെ ആയിരിക്കണം. അപ്പോള്‍ അടുത്ത ചുവട് ഞാന്‍ വെക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കും. കാരണം എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. നോക്കട്ടെ സാര്‍, എന്താണ് സംഭവമെന്ന് നോക്കട്ടെ", മണിക്കുട്ടന്‍ പറഞ്ഞു. നിന്നെ കല്യാണം കഴിപ്പിക്കണമെന്ന് ഏറെക്കാലമായി ഞങ്ങള്‍ക്കൊക്കെ തോന്നുന്നുവെന്നായിരുന്നു മോഹന്‍ലാലിന്‍റെ തമാശ നിറഞ്ഞ പ്രതികരണം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ