മണിക്കുട്ടൻ ഭ്രാന്തനെ പോലെ ഇറങ്ങിപ്പോയെന്ന് ഫിറോസ്; ഒപ്പം ചേർന്ന് റംസാനും, സംഘർഷഭരിതമായി ബിഗ് ബോസ്

By Web TeamFirst Published May 11, 2021, 10:21 PM IST
Highlights

മണിക്കുട്ടൻ തന്നെയാണ് അനാവശ്യമായി ഫാമിലിയെ കുറിച്ച് പറഞ്ഞതെന്ന് റംസാനും ഫിറോസും ഉറപ്പിച്ച് പറയുകയും ചെയ്തു. 

ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രം​ഗങ്ങളാൽ മുന്നോട്ട് പോകുകയാണ്. ഹൗസിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നത് തീർത്തും പ്രവചനാതീതമാണ്. ഇന്നിതാ റംസാനും മണിക്കുട്ടനും വാക്പേരുമായി എത്തിയിരിക്കുകയാണ്. മോണിം​ഗ് ആക്ടിവിറ്റിക്കിടെയാണ് ഇരുവരും തർക്കം തുടങ്ങിയത്. ഇത്രയും നാളിനിടയിൽ സ്വഭാവത്തിൽ മാറ്റം വന്നതും വരാത്തതുമായ വ്യക്തികളെയും കാരണവും പറയുക എന്നതായിരുന്നു ടാസ്ക്. 

റംസാൻ സ്വഭാവത്തിൽ മാറ്റം വന്നതും വരാത്തതുമായ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞ ശേഷം മണിക്കുട്ടൻ കാര്യത്തിന് വ്യക്തത വരുത്താൻ ശ്രമിക്കുകയായിരുന്നു. അഹങ്കാരവും ചൊറിച്ചിലും കാണിക്കുമ്പോൾ അതിനോട് പ്രതികരിക്കണമെന്നും റംസാൻ ഫിറോസിനോട് പറഞ്ഞിരുന്നു. മുമ്പ് നടന്ന ഒരു ടാസ്ക്കിനിടയിൽ മണിക്കുട്ടൻ ഫിറോസിന്റെ കുട്ടികളെ പറ്റി പറഞ്ഞുവെന്നതായിരുന്നു ഇതിന് കാരണം. 

ഇതിനിടയിൽ ഫിറോസ് ഇടപെടുകയും തന്റെ ഫാമിലിയെ വലിച്ചിഴച്ചുവെന്നും മണിക്കുട്ടനോട് പറഞ്ഞു. മണിക്കുട്ടൻ തന്നെയാണ് അനാവശ്യമായി ഫാമിലിയെ കുറിച്ച് പറഞ്ഞതെന്ന് റംസാനും ഫിറോസും ഉറപ്പിച്ച് പറയുകയും ചെയ്തു. പിന്നാലെ ഈ തർക്കം വൻ വാക്ക് പോരിലേക്ക് എത്തി. അനൂപും മറ്റുള്ളവരും ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുമുണ്ട്. 

ഒരു പെൺകുട്ടിക്കെതിരെ മോശമായി പ്രതികരിച്ചിട്ട് അവൾ തന്ന ഔധാര്യത്തിലാണ് ഫിറോസ് ബി​ഗ് ബോസിൽ നിൽക്കുന്നതെന്നും മണിക്കുട്ടൻ പറയുന്നു. ഇതാണ് ​ഗ്രൂപ്പിസം എന്ന് പറയുന്നതെന്നും താരം പറഞ്ഞു. ഫാമിലി എന്ന കാര്യം വീണ്ടും വീണ്ടും കൊണ്ട് വരുന്നത് റംസാനാണെന്നും മണി പറഞ്ഞു. 

പിന്നാലെ മണിക്കുട്ടൻ ഭ്രാന്തനെ പോലെ ഷോയിൽ നിന്ന് ഇറങ്ങി പോയെന്നും ഫിറോസ് പറയുന്നു. ഇവിടെ നിന്ന് ഭ്രാന്ത് എടുത്തിട്ടാണ്  പോയതെന്ന് മണി തന്നോട് പറഞ്ഞെന്ന് ഫിറോസ് പറഞ്ഞെങ്കിലും അത് സമ്മതിക്കാന്‍ താരം തയ്യാറായില്ല. ഭ്രാന്തനെ പോലെ ഇറങ്ങി പോയെന്ന് പറഞ്ഞതിന്റെ അർത്ഥം തനിക്ക് അറിയണമെന്നായി പിന്നീട് മണിക്കുട്ടൻ. ഈ ഹൗസിൽ ഏറ്റവും കൂടുതൽ മണി പേടിക്കുന്നത് തന്നെയാണെന്നും ഫിറോസ് പറയുന്നു. തനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്നും രണ്ട് പേരും തനിക്കെതിരെയാണ് വന്നതെന്നും മണിക്കുട്ടൻ പറഞ്ഞു. 

click me!