ബിഗ് ബോസില്‍ ഡിംപല്‍ ഇല്ലാത്ത ആദ്യദിനം; വിങ്ങലടക്കി മണിക്കുട്ടന്‍

Published : Apr 30, 2021, 10:21 PM IST
ബിഗ് ബോസില്‍ ഡിംപല്‍ ഇല്ലാത്ത ആദ്യദിനം; വിങ്ങലടക്കി മണിക്കുട്ടന്‍

Synopsis

തങ്ങളുടെ പ്രിയ സുഹൃത്തിനെ തേടിയെത്തിയ വിയോഗവാര്‍ത്ത മത്സരാര്‍ഥികളൊക്കെയും സങ്കടത്തോടെയാണ് ഉള്‍ക്കൊണ്ടത്

ബിഗ് ബോസ് മലയാളം സീസണില്‍ ഡിംപല്‍ ഭാല്‍ ഇല്ലാത്ത ആദ്യദിനം. 75 ദിവസം ഈ സീസണിന്‍റെ മുഖങ്ങളിലൊന്നായിരുന്ന ഡിംപല്‍ ഇന്നലെയാണ് ഹൗസില്‍ നിന്നു പുറത്തുപോയത്. അച്ഛന്‍റെ മരണമായിരുന്നു കാരണം. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് വീട്ടുകാരെക്കൊണ്ടു തന്നെയാണ് ബിഗ് ബോസ് ഫോണിലൂടെ വിവരം അറിയിക്കാനുള്ള സൗകര്യം ഒരുക്കിയത്. ശേഷം ഹൗസിലെ സുഹൃത്തുക്കളെ കാണാതെതന്നെ കണ്‍ഫെഷന്‍ റൂമില്‍ നിന്ന് നേരിട്ട് ഡിംപല്‍ പുറത്തേക്കു പോവുകയായിരുന്നു.

തങ്ങളുടെ പ്രിയ സുഹൃത്തിനെ തേടിയെത്തിയ വിയോഗവാര്‍ത്ത മത്സരാര്‍ഥികളൊക്കെയും സങ്കടത്തോടെയാണ് ഉള്‍ക്കൊണ്ടത്. ഡിംപല്‍ പോയതിനു പിന്നാലെ ഈ വാരത്തിലെ മത്സരാര്‍ഥികളുടെ ജയില്‍വാസവും ബിഗ് ബോസ് അവസാനിപ്പിച്ചിരുന്നു. ഡിംപല്‍ ഇല്ലാത്ത ആദ്യദിനം ഏറ്റവും വിഷമിപ്പിച്ചത് അടുത്ത സുഹൃത്തായ മണിക്കുട്ടനെ ആയിരുന്നു. രാവിലെ എട്ടിന് ഹൗസില്‍ വേക്കപ്പ് സോംഗ് വെക്കുന്ന സമയത്തേ വീടിനു പുറത്ത് വിഷാദഭാവത്തില്‍ ഇരിക്കുന്ന മണിക്കുട്ടനെയാണ് കണ്ടത്. തനിക്ക് തടഞ്ഞുനിര്‍ത്താനാവാത്ത വിഷാദത്തില്‍ മണി കണ്ണീരൊപ്പുന്നതും കണ്ടു. ഇതുകണ്ട് അടുത്തേക്കു വന്ന റിതുവാണ് മണിയെ സമാധാനിപ്പിച്ചത്.

 

ഈ സീസണിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍. ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും കരുതിയിരുന്ന ആളാണ് അച്ഛന്‍റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് ബിഗ് ബോസ് വേദി വിട്ടത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി
'രണ്ടാളേയും കല്യാണം കഴിക്കണം, 2024 മുതൽ അയാൾ ശല്യം ചെയ്യുന്നു': കേസ് കൊടുത്ത് ആദില-നൂറ