ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ ശ്രീലയ പുറത്തായി. പതിനഞ്ചാം ദിവസത്തിൽ, ഐശ്വര്യയും കൊമ്പനും തമ്മിൽ ആദ്യമായി വലിയ വാക്കുതർക്കമുണ്ടായി. ഐശ്വര്യ നോബിയുടെ കിടക്കയിൽ കിടന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നേഹ ഇടപെട്ടതാണ് ഇതിന് പ്രധാന കാരണം.
ബിഗ് ബോസ് മലയാളം സീസൺ 8 പുരോഗമിക്കുകയാണ്. കഴിഞ്ഞ വീക്കന്റിൽ ശ്രീലയയാണ് എവിക്ട് ആയത്. എട്ടാം സീസൺ പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സരവും മുറുകുകയാണ്. ഐശ്വര്യയും കടൽ കൊമ്പനും തമ്മിലുള്ള ലൗ ട്രാക്ക് നല്ലപോലെ മുന്നോട്ട് പോകുന്നതിനിടയിൽ രാവിലെ തന്നെ ഇരുവരും തമ്മിൽ ഉടക്കുന്ന കാഴ്ചയ്ക്കും ബിഗ് ബോസ് വീട് ഇന്ന് സാക്ഷിയായി. ഐശ്വര്യ നോബിയുടെ ബെഡിൽ പോയി കിടന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച തുടങ്ങിയത്. തുടർന്ന് നേഹ രംഗത്തുവന്നതോട് കൂടി ചർച്ച കൂടുതൽ മുറുകി. കൊമ്പനുമായി നേഹ സംസാരിച്ചതോട് കൂടിയാണ് രംഗം വഷളായത്. നേഹ ചെയ്യുന്നത് കുത്തിത്തിരിപ്പാണെന്നും അത് മോശമാണെന്നും പറഞ്ഞുകൊണ്ട് നേഹയെ ഐശ്വര്യ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ താൻ കൊമ്പനുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അത് ഒരിക്കലും കുത്തിത്തിരിപ്പല്ലെന്നും നേഹ വ്യക്തമാക്കിയെങ്കിലും ഐശ്വര്യ വീണ്ടും വീണ്ടും അതേകാര്യം തന്നെ പറയുന്ന കാഴ്ചയ്ക്കാണ് രാവിലെ തന്നെ ബിബി വീട് സാക്ഷ്യം വഹിച്ചത്. നേഹ പറഞ്ഞത് കുത്തിത്തിരിപ്പാണോ എന്ന് അവസാനം കൊമ്പനോട് തന്നെ ചോദ്യം വന്നപ്പോൾ ചോദ്യത്തിന് മുന്നിൽ വ്യക്തമായ മറുപടി പറയാതെ നിൽക്കുന്ന കൊമ്പനെയാണ് കാണാൻ കഴിയുന്നത്. ഇത് ഐശ്വര്യയെ സംബന്ധിച്ച് വലിയ രീതിയിൽ പ്രശ്നമായി മാറി.
തുടർന്ന് കൊമ്പനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്ന ഐശ്വര്യയെ ആണ് കാണാൻ കഴിയുന്നത്. ബിബി വീട്ടിൽ ലൗ ട്രാക്ക് പിടിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ ശക്തമായ വിയോജിപ്പിൽ വാക്കുതർക്കം ഉണ്ടാവുന്നത്. എന്തായാലും പ്രേക്ഷകർക്കിടയിൽ ഇരുവരുടെയും ബന്ധം കൂടുതൽ ചർച്ചയാവുന്നുണ്ട്. ഐശ്വര്യയോട് കൊമ്പൻ കാണിക്കുന്ന ആത്മാർത്ഥതയും സ്നേഹവും സൗഹൃദവും കാണുമ്പോൾ പല ബിബി ആരാധകരും കമന്റ് ചെയ്യുന്നത് എവെരി ഗേൾ ഡിസേർവേസ് എ കൊമ്പൻ ഇൻ ദെയ്ർ ലൈഫ് എന്നാണ്. അതേസമയം ഐശ്വര്യ ജനുവിൻ ആണോ അല്ലയോ എന്നതും പ്രേക്ഷകർക്കിടയിൽ ഒരു ചോദ്യചിഹ്നമാണ്.



