മണിക്കുട്ടന്‍ ബിഗ് ബോസിന് പുറത്തോ? പ്രഖ്യാപനത്തില്‍ ഞെട്ടി സഹമത്സരാര്‍ഥികളും പ്രേക്ഷകരും

Published : Apr 26, 2021, 11:56 AM IST
മണിക്കുട്ടന്‍ ബിഗ് ബോസിന് പുറത്തോ? പ്രഖ്യാപനത്തില്‍ ഞെട്ടി സഹമത്സരാര്‍ഥികളും പ്രേക്ഷകരും

Synopsis

എന്തോ കാര്യം പങ്കുവെക്കാനായി കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയ മണിക്കുട്ടന്‍ അവിടെനിന്ന് നേരെ പുറത്തേക്ക് പോകുന്ന രീതിയിലാണ് പ്രൊമോയിലെ സൂചനകള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും ആകാംക്ഷയേറിയ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ഷോയുടെ പ്രേക്ഷകര്‍. സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായ നടന്‍ മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ഷോയ്ക്ക് പുറത്തേക്ക് പോകുമോ എന്നറിയാനാണ് പ്രേക്ഷകരുടെ കാത്തിരിപ്പ്. അവതാരകനായ മോഹന്‍ലാല്‍ എത്തിയ ഞായറാഴ്ച എപ്പിസോഡിന് അവസാനം കാണിച്ച തിങ്കളാഴ്ച എപ്പിസോഡിന്‍റെ പ്രൊമോയിലാണ് ഈ അപ്രതീക്ഷിത രംഗങ്ങള്‍ ഉണ്ടായിരുന്നത്.

"ചില പ്രത്യേക കാരണങ്ങളാല്‍ സ്വന്തം തീരുമാനപ്രകാരം മണിക്കുട്ടന്‍ ഈ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞിരിക്കുന്നു", എന്നാണ് പ്രൊമോ വീഡിയോയില്‍ കേള്‍ക്കുന്ന ബിഗ് ബോസിന്‍റെ പ്രഖ്യാപനം. മറ്റു മത്സരാര്‍ഥികളെയെല്ലാം ഹാളില്‍ വിളിച്ചിരുത്തിയതിനു ശേഷമാണ് ഈ പ്രഖ്യാപനം. അപ്രതീക്ഷിതമായതു കേട്ടതിന്‍റെ ഞെട്ടലിലാണ് സഹമത്സരാര്‍ഥികളുടെ പ്രതികരണം. ഡിംപലും സൂര്യയും പൊട്ടിക്കരയുന്നുണ്ട്. ഒരു തവണയെങ്കിലും മണിക്കുട്ടനോട് സംസാരിക്കാന്‍ അവസരം നല്‍കാമോയെന്ന് കിടിലം ഫിറോസ് ഒരു ക്യാമറയ്ക്കു മുന്നില്‍ വന്നുനിന്ന് ചോദിക്കുന്നുമുണ്ട്. തങ്ങള്‍ പറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍ വിഷമിപ്പിച്ചതിനാലാകുമോ മണിയുടെ തീരുമാനം എന്നാണ് ഫിറോസ് സംശയം പ്രകടിപ്പിക്കുന്നത്.

എന്തോ കാര്യം പങ്കുവെക്കാനായി കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയ മണിക്കുട്ടന്‍ അവിടെനിന്ന് നേരെ പുറത്തേക്ക് പോകുന്ന രീതിയിലാണ് പ്രൊമോയിലെ സൂചനകള്‍. പ്രൊമോ ആദ്യമായി പുറത്തെത്തിയ ഇന്നലെ രാത്രി മുതല്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇതം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഈ സീസണില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന താരമായിരുന്നു മണിക്കുട്ടന്‍. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും മണിയെ തിരിച്ചുകൊണ്ടുവരണമെന്നും ഒരു വിഭാഗം പറയുമ്പോള്‍ ഇത് ബിഗ് ബോസിന്‍റെ പ്രാങ്ക് ആയിരിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. ഇനി തന്‍റെ കാലിലെ പരുക്കിന് ചികിത്സ തേടി പോയതായിരിക്കാം മണിക്കുട്ടന്‍ എന്ന് അഭിപ്രായപ്പെടുന്നവരും ആരാധകര്‍ക്കിടയിലുണ്ട്. ഏതായാലും ഈ സീസണിലെ ഏറ്റവും കാത്തിരിപ്പേറ്റുന്ന എപ്പിസോഡ് ആയി ഇന്നത്തെ എപ്പിസോഡ് മാറുകയാണ്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ