
മലയാളം ബിഗ് ബോസ് സീസൺ മൂന്ന് രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രംഗങ്ങളാൽ മുന്നോട്ട് പോകുകയാണ്. ഹൗസിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നത് തീർത്തും പ്രവചനാതീതമാണ്. അത്തരത്തിൽ ഒരു സംഭവമായിരുന്നു ബിഗ് ബോസിൽ നിന്നുമുള്ള മണിക്കുട്ടന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഇപ്പോഴിതാ മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ഹൗസിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രമോയിൽ പറയുന്നത്.
അവിചാരിതമായിട്ടാണ് ബിഗ് ബോസിലേക്കുള്ള മണിക്കുട്ടന്റെ റീഎൻട്രി. താരത്തെ കണ്ടതും മത്സരാർത്ഥികൾ എല്ലാവരും വന്ന് ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. ഡിംപലിനെ മണി വാരിപ്പുണരുന്നതും വീഡിയോയിൽ കാണാം. ഹൗസിൽ നല്ലൊരു സൗഹൃദം രൂപപ്പെടുത്തി എടുത്തവരാണ് ഡിംപലും മണിക്കുട്ടനും. അതുകൊണ്ട് തന്നെ താരത്തിന്റെ വിടവാങ്ങൽ ഡിംപലിനെ ഏറെ സമ്മർദ്ദത്തിൽ ആഴ്ത്തിയിരുന്നു.
കാര്യമായ ഒരു പ്രശ്‌നവും ഇല്ലാതിരുന്നപ്പോള്‍ ആയിരുന്നു മണിക്കുട്ടന്റെ അപ്രതീക്ഷിത നീക്കം. തനിക്കിനി ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ ആവില്ലെന്നതിന് മണിക്കുട്ടന്‍ പറഞ്ഞ കാര്യങ്ങളും ആര്‍ക്കും അത്രയ്ക്കങ്ങ് ബോധിച്ചിരുന്നില്ല. സന്ധ്യയുമായുള്ള പ്രശ്‌നം അത്രവലിയ കാര്യമാണോ എന്ന ചോദ്യമാണ് പലരും ചോദിച്ചത്. മണിക്കുട്ടന്‍ പറഞ്ഞ കാര്യം പോലും പലര്‍ക്കും മനസ്സിലായിട്ടുമില്ലായിരുന്നു.
മണിക്കുട്ടനെ ശരിക്കും സീക്രട്ട് റൂമില്‍ പാര്‍പിച്ചിരിക്കുകയായിരുന്നോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എന്തായാലും അക്കാര്യം പുതിയ എപ്പിസോഡില്‍ വെളിപ്പെടുമെന്ന് ഉറപ്പാണ്. എന്തായാലും പ്രമോ വീഡയോയ്ക്ക് താഴെ നിരവധി ആരാധകരാണ് മണിക്കുട്ടൻ തിരിച്ചെത്തിയതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ