ബിഗ് ബോസിലേക്ക് ഒരാള്‍ കൂടി? ഇന്ന് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെന്ന് സൂചന

Published : Feb 21, 2021, 12:16 AM ISTUpdated : Feb 21, 2021, 12:19 AM IST
ബിഗ് ബോസിലേക്ക് ഒരാള്‍ കൂടി? ഇന്ന് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെന്ന് സൂചന

Synopsis

ആദ്യ രണ്ട് സീസണുകളേക്കാള്‍ എണ്ണത്തില്‍ കുറവ് മത്സരാര്‍ഥികളുമായാണ് മൂന്നാം സീസണ്‍ ആരംഭിച്ചത്. രണ്ടാം സീസണില്‍ 17 മത്സരാര്‍ഥികളാണ് ആദ്യ എപ്പിസോഡില്‍ എത്തിയതെങ്കില്‍ ഇത്തവണ അത് 14 ആയിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആദ്യ വാരം പിന്നിടുമ്പോള്‍ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും എത്തുന്നു? ഉറപ്പായിട്ടില്ലെങ്കിലും അത്തരമൊരു സൂചന നല്‍കിക്കൊണ്ടാണ് ശനിയാഴ്ച എപ്പിസോഡ് അവസാനിച്ചത്. എപ്പിസോഡ് അവസാനിച്ചതിനുശേഷമുള്ള ഞായറാഴ്ച എപ്പിസോഡിന്‍റെ പ്രൊമോ കട്ടിലാണ് അത്തരമൊരു സൂചന ഉണ്ടായിരുന്നത്. ഹൗസില്‍ ഉച്ചത്തില്‍ ഒരു ഗാനം മുഴങ്ങുന്നതുകേട്ട് മത്സരാര്‍ഥികള്‍ ആകാംക്ഷയോടെ പുറത്തേക്ക് വരുന്നതും അവര്‍ക്കു മുന്നില്‍ വാതില്‍ തുറക്കുന്നതുമാണ് ഷോര്‍ട്ട് വീഡിയോയില്‍ ഉണ്ടായിരുന്നത്. 

ആദ്യ രണ്ട് സീസണുകളേക്കാള്‍ എണ്ണത്തില്‍ കുറവ് മത്സരാര്‍ഥികളുമായാണ് മൂന്നാം സീസണ്‍ ആരംഭിച്ചത്. രണ്ടാം സീസണില്‍ 17 മത്സരാര്‍ഥികളാണ് ആദ്യ എപ്പിസോഡില്‍ എത്തിയതെങ്കില്‍ ഇത്തവണ അത് 14 ആയിരുന്നു. ആയതിനാല്‍ത്തന്നെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വേഗത്തില്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ യഥാര്‍ഥ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയല്ലാതെ ചില സര്‍പ്രൈസ് എന്‍ട്രികളും ബിഗ് ബോസ് മടത്താറുണ്ട്. അതിനുദാഹരണമായിരുന്നു രണ്ടാം സീസണില്‍ ധര്‍മ്മജന്‍റെ സാന്നിധ്യം. ഒരു വീക്കെന്‍ഡ് എപ്പിസോഡില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെന്ന തരത്തില്‍ ധര്‍മ്മജന്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അത് ഒരു ദിവസത്തേക്ക് മാത്രമുള്ള ഒരു വരവ് ആയിരുന്നു. പിറ്റേന്നുള്ള എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ധര്‍മ്മജനെ തിരികെ വേദിയിലേക്ക് വിളിപ്പിച്ചു.

 

പ്രശസ്തരേക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ അടങ്ങുന്നതാണ് ഇത്തവണത്തെ മത്സരാര്‍ഥികളുടെ നിര. നോബി മാര്‍ക്കോസ്, അഡോണി ടി ജോണ്‍, ഭാഗ്യലക്ഷ്മി, ലക്ഷ്മി ജയന്‍, സൂര്യ ജെ മേനോന്‍, ഡിംപല്‍ ഭാല്‍, റിതു മന്ത്ര, കിടിലം ഫിറോസ്, റംസാന്‍ മുഹമ്മദ്, മണിക്കുട്ടന്‍, സന്ധ്യ മനോജ്, സായ് വിഷ്ണു, മജിസിയ ഭാനു, അനൂപ് കൃഷ്ണന്‍ എന്നിവരാണ് ഇത്തവണ ആദ്യ എപ്പിസോഡ് മുതലുള്ള 14 മത്സരാര്‍ഥികള്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ