മൂലയ്ക്ക് പോയിരുന്ന്, കിടന്നുറങ്ങി പോകാനുള്ള ദിവസമല്ലിനി; കളിമാറ്റണമെന്ന് റിനോഷിനോട് മിഥുൻ

Published : Jun 08, 2023, 09:05 PM IST
മൂലയ്ക്ക് പോയിരുന്ന്, കിടന്നുറങ്ങി പോകാനുള്ള ദിവസമല്ലിനി; കളിമാറ്റണമെന്ന് റിനോഷിനോട് മിഥുൻ

Synopsis

ഇനി തങ്ങളുടെ കളി മാറ്റണമെന്ന് റിനോഷിനോട് പറയുകയാണ് മിഥുൻ.  

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഉറ്റ സുഹൃത്തുക്കൾ ആണ് അനിയൻ മിഥുനും റിനോഷ് ജോർജും. ഷോ തുടങ്ങിയത് മുതൽ ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോഴും അങ്ങനെ തന്നെ പോകുന്നുണ്ട്. ചില വേളകളിൽ മിഥുനെ റിനോഷ് പാവയാക്കുന്നുവെന്ന തോന്നൽ പ്രേക്ഷകർ പ്രകടിപ്പിക്കാറുണ്ട്. റിനോഷിനെതിരെ വിഷ്ണു നടത്തിയ സെക്സ് ടോക് പരാമർശം ആണ് നിലവിൽ ബി​ഗ് ബോസിലെ ചർച്ചാ വിഷയം. വിഷ്ണുവിന്റെ ആരോപണത്തിൽ നിന്നും ഇരുവരും ഇതുവരെ മുക്തരായിട്ടില്ല. 

ഈ അവസരത്തിൽ ഇനി തങ്ങളുടെ കളി മാറ്റണമെന്ന് റിനോഷിനോട് പറയുകയാണ് മിഥുൻ.  മൂലയ്ക്ക് പോയിരുന്ന്, ഡ്രെസും കഴുകി, ഫുഡ് ഉണ്ടാക്കി, കിടന്നുറങ്ങി പോകാനുള്ള ദിവസമല്ല ഇനിയെന്നും മിഥുൻ പറയുന്നു. ഇതെല്ലാം കേൾക്കുന്നതല്ലാതെ റിനോഷ് ഒന്നും മിണ്ടിയില്ല. 

"നമുക്കിനി ഇങ്ങനെ പോയാൽ ശരിയാവില്ല. ഇവിടെ നിൽക്കാനാണ് തീരുമാനമെങ്കിൽ ഇവന്മാരോടൊന്നും ഒന്നും പറയേണ്ട ആവശ്യമില്ല. പക്ഷേ നമ്മൾ പഴയതുപോലെ തന്നെ ആയിരിക്കണം. മൂലയ്ക്ക് പോയിരുന്ന്, ഡ്രെസും കഴുകി, ഫുഡ് ഉണ്ടാക്കി, കിടന്നുറങ്ങി പോകാനുള്ള ദിവസമല്ലിനി. ഇരുപത് ദിവസമെ ഉള്ളൂവെങ്കിൽ, ആ 20 ദിവസം നമ്മൾ അടിപൊളിയായി പോകാം. അവന്മാരുടെ ഭാ​ഗത്തേക്ക് നമ്മൾ ഇനി ശ്രദ്ധിക്കേണ്ട ആവശ്യമില്ലിനി. അവന്മാർ നമ്മുടെ കാര്യത്തിൽ ഇടപെടുമ്പോൾ, ബാക്കി അപ്പോൾ ആലോചിക്കാം. ഇനി കേറി ചൊറിഞ്ഞാൽ ഞാൻ കേറി മാന്തും. എന്റെ കയ്യിൽ നിന്നും പോയിരിക്കാ", എന്നാണ് മിഥുൻ പറയുന്നത്. 

കൈ നനയാതെ മീൻ പിടിക്കാൻ ലോട്ടറി എടുക്കുന്നു, ഡേറ്റ് കഴിഞ്ഞാൽ അത് വെറും വേസ്റ്റ്; എം ബി പത്മകുമാര്‍

അതേസമയം, അനു ജേസഫ് കൂടി പോയതോടെ നിലവില്‍ പതിനൊന്ന് മത്സരാര്‍ത്ഥികളാണ് ഷോയില്‍ അവശേഷിക്കുന്നത്. ഇതില്‍ ആരാകും വിജയി ആകുകയെന്നും ടോപ്പ് ഫൈവില്‍ ആരൊക്കെ എത്തുമെന്ന ചര്‍ച്ചകളും പുറത്ത് സജീവമായി നടക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്