Latest Videos

'കേട്ടാൽ സാരമില്ലെന്ന് പറയരുത്'; ഭാനുവിനോടും ഡിംപലിനോടും പൊട്ടിത്തെറിച്ച് മോഹൻലാൽ

By Web TeamFirst Published Mar 14, 2021, 11:33 PM IST
Highlights

മൈക്ക് ഉപയോ​ഗിക്കണം എന്നത് നമ്മുടെ റൂളാണെന്നും ഡിംപൽ വിഷമിക്കേണ്ടെന്നും മോഹൻലാൽ പറഞ്ഞു. താൻ പറയുന്നതിനെക്കാൾ മുമ്പ് ഡിംപൽ സംസാരിച്ചത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും താരം വ്യക്തമാക്കി. 
 

ബി​ഗ് ബോസ് മലയാളം മൂന്നാം സീസൺ 29മത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരവും ടാസ്ക്കുകളും കടുത്ത് വരികയാണ്. ഇന്ന് വീക്കൻഡ് എപ്പിസോഡായിരുന്നു ഷോയിൽ നടന്നത്. ഇതിനിടയിൽ മൈക്ക് ശരിയായി ഉപയോ​ഗിക്കാത്തതിന്റെ പേരിൽ ഭാനുവിനോടും ഡിംപലിനോടും പൊട്ടിത്തെറിക്കുകയാണ് മോഹൻലാൽ.

പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് മൈക്ക് നേരെ ഇടണമെന്നും സ്റ്റേയർ കേസിൽ ഇരിക്കുമ്പോഴാണ് ഇരുവരും ശരിയായി മൈക്ക് ഉപയോ​ഗിക്കാത്തതെന്നും മോഹൻലാൽ പറഞ്ഞു. മൈക്ക് ശരിയല്ലെങ്കിലും നിങ്ങൾ സംസാരിക്കുന്നത് ഞങ്ങൾക്ക് കേൾക്കാമെന്ന് പറഞ്ഞപ്പോൾ അത് കേക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നായിരുന്നു ഡിംപലിന്റെ മറുപടി. ഇതാണ് മോഹൻലാലിനെ ചൊടിപ്പിച്ചത്. 

കേട്ടാൻ സാരമില്ലെന്ന് പറയരുത്. അത് എന്തും പറയാം എന്നുള്ള അർത്ഥമല്ലേ അതിന്. നിങ്ങൾ മൈക്ക് പൊത്തി പിടിച്ചാണ് സംസാരിച്ചത്. സാരമില്ല എന്ന് എന്നോട് പറയരുത്. നിങ്ങൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞാലും ഞങ്ങൾ കേൾക്കും. പാത്തു അഡോണിയോട് മൈക്കില്ലാതെ സംസാരിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. 

മൈക്ക് ഉപയോ​ഗിക്കണം എന്നത് നമ്മുടെ റൂളാണെന്നും ഡിംപൽ വിഷമിക്കേണ്ടെന്നും മോഹൻലാൽ പറഞ്ഞു. താൻ പറയുന്നതിനെക്കാൾ മുമ്പ് ഡിംപൽ സംസാരിച്ചത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും താരം വ്യക്തമാക്കി. 

click me!