ഭാഗ്യലക്ഷ്‍മിയോ നോബിയോ? ബിഗ് ബോസില്‍ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Published : Apr 03, 2021, 10:50 PM IST
ഭാഗ്യലക്ഷ്‍മിയോ നോബിയോ? ബിഗ് ബോസില്‍ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Synopsis

ഏറ്റവും ആവേശകരമായ ആഴ്ചയുമാണ് സീസണ്‍ 3ല്‍ കടന്നുപോയത്. അതിനാല്‍ ആരൊക്കെ വോട്ട് നേടും എന്നതില്‍ പ്രേക്ഷകര്‍ക്ക് വലിയ കൗതുകം ഉണ്ടായിരുന്നു. 

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും പുതിയ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ഏറ്റവുമധികം മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്യപ്പെട്ട വാരമായിരുന്നു ഇത്. അനൂപ്, നോബി, സജിന-ഫിറോസ്, സൂര്യ, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍, സന്ധ്യ എന്നിവര്‍ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഏറ്റവും ആവേശകരമായ ആഴ്ചയുമാണ് സീസണ്‍ 3ല്‍ കടന്നുപോയത്. അതിനാല്‍ ആരൊക്കെ വോട്ട് നേടും എന്നതില്‍ പ്രേക്ഷകര്‍ക്ക് വലിയ കൗതുകം ഉണ്ടായിരുന്നു. 

 

മോഹന്‍ലാല്‍ ഇത്തവണ എലിമിനേഷന്‍ പ്രഖ്യാപനം നടത്തിയതും വേറിട്ട രീതിയിലായിരുന്നു. സ്റ്റോര്‍ റൂമില്‍ കുറേ സോപ്പുകള്‍ ബിഗ് ബോസ് തയ്യാറാക്കി വച്ചിരുന്നു. എട്ട് മത്സരാര്‍ഥികളാണ് നോമിനേറ്റ് ചെയ്യപ്പെട്ടതെങ്കില്‍ ഏഴ് സോപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഓരോ സോപ്പിലും ഈ വാരത്തില്‍ സേഫ് ആവുന്ന ഒരാളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഇതുപ്രകാരം നോമിനേഷന്‍ ലഭിച്ച ഓരോരുത്തര്‍ക്കും ഓരോ സോപ്പുകള്‍ വീതം എടുക്കാമായിരുന്നു. കവര്‍ പൊട്ടിച്ച് ആരുടെ പോരാണോ കാണുന്നത് അത് ഉറക്കെ പറയണമായിരുന്നു. ആ മത്സരാര്‍ഥി സേഫ് ആവുമായിരുന്നു. ഇതുപ്രകാരം ഓരോരുത്തര്‍ക്കും ലഭിച്ച പേരുകള്‍ ഇപ്രകാരമായിരുന്നു.

അനൂപ്- സന്ധ്യ

സന്ധ്യ- സൂര്യ

സൂര്യ- ഫിറോസ്-സജിന

ഫിറോസ്-സജിന- കിടിലം ഫിറോസ്

കിടിലം ഫിറോസ്- ലഭിച്ച സോപ്പില്‍ ഒരു പേരും രേഖപ്പെടുത്തിയിരുന്നില്ല

റംസാന്‍- അനൂപ്

നോബി- റംസാന്‍

ഭാഗ്യലക്ഷ്മി- നോബി 

 

നോമിനേറ്റ് ചെയ്യപ്പെട്ടവരില്‍ ഒരാളുടെ പേര് മാത്രമാണ് ഒരു സോപ്പിലും രേഖപ്പെടുത്താതിരുന്നത്. അത് ഭാഗ്യലക്ഷ്‍മിയുടെ പേരായിരുന്നു. ആ പേര് മോഹന്‍ലാലിന്‍റെ കൈയിലുള്ള കവറില്‍ രേഖപ്പെടുത്തിയിരുന്നു. 'താങ്ക്യൂ' എന്ന് പറഞ്ഞുകൊണ്ട്, ചിരിച്ച മുഖത്തോടെയാണ് ഭാഗ്യലക്ഷ്‍മി ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും സീനിയോരിറ്റിയുള്ള മത്സരാര്‍ഥിയായിരുന്നു ഭാഗ്യലക്ഷ്‍മി. ഷോയുടെ 49-ാം ദിവസമാണ് ഭാഗ്യലക്ഷ്‍മി പുറത്തുപോവുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ