
ബിഗ് ബോസ് മലയാളം സീസൺ 7 പുതിയ വീക്കന്റ് എപ്പിസോഡ് എത്തിയിരിക്കുകയാണ്. സംഘർഷഭരിതമായ ആഴ്ചയായിരുന്നു ഇത്തവണ കടന്നുപോയത്. നെവിൻ- ഷാനവാസ് പ്രശ്നത്തിന്റെ പേരിൽ ഷാനവാസ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. അദ്ധേഹത്തിന്റെ ആരോഗ്യാവസ്ഥയെ മുൻ നിർത്തി വലിയ രീതിയിലുള്ള വിമർശനമാണ് മോഹൻലാൽ ഇത്തവണ ഉന്നയിച്ചത്.
ഷാനവാസ് വീണ് കിടന്നിട്ടും എട്ട് മിനിട്ടിന് ശേഷമാണ് അദ്ദേഹത്തെ കൺഫെഷൻ റൂമിലേക്ക് എത്തിച്ചതെന്നും, ബിഗ് ബോസ് നിരന്തരം പറഞ്ഞിട്ടും അതിനെ അവഗണിച്ച് മത്സരാർത്ഥികൾ പരസ്പരം വഴക്ക് കൂടുന്നതിനെ വലിയ രീതിയിലാണ് മോഹൻലാൽ വിമർശിച്ചത്.
നെവിൻ ഇത്തവണ എവിക്ട് ആയില്ലെങ്കിൽ മോഹൻലാൽ തീരുമാനിക്കുന്നതിന് അനുസരിച്ചായിരിക്കും നെവിന് കിട്ടാൻ പോവുന്ന പണി എന്നാണ് ഇന്നത്തെ എപ്പിസോഡിൽ തീരുമാനമായിരിക്കുന്നത്. എന്താണ് നെവിന് കിട്ടാൻ പോവുന്ന പണി എന്നാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെയിൽ ഒന്നാമതെത്തിയ നൂറയ്ക്ക് മോഹൻലാലിന്റെ അഭിനന്ദങ്ങൾ ലഭിച്ചു. ഓരോ ടാസ്കിലും വിജയിച്ച മത്സരാർത്ഥികളെ പ്രത്യേകം മോഹൻലാൽ അഭിനന്ദിക്കുകയുണ്ടായി. ഉല്ലാസയാത്ര ടാസ്കിൽ അനുമോൾ അനീഷിന്റെ നരച്ച മുടികൾ എടുത്ത് കളഞ്ഞതിനെ മോഹൻലാൽ തമാശ രൂപേണ കളിയാക്കുന്നുണ്ട്. ബിഗ് ബോസ്സിന്റെ ഫേവറിസം സംബന്ധിച്ചതായിരുന്നു ഇത്തവണത്തെ മോഹൻലാലിനോടുള്ള പ്രേക്ഷകരുടെ ചോദ്യം. ബിഗ് ബോസിന് അത്തരത്തിലുള്ള ഫേവറിസം ആരോടും ഇല്ലാ എന്നാണ് മോഹനലാൽ ഇതിനുള്ള മറുപടിയായി പറയുന്നത്. അർഹിക്കുന്ന മത്സരാർത്ഥികൾക്കാണ് പ്രേക്ഷകർ വോട്ട് നൽകേണ്ടത് എന്നാണ് മോഹൻലാൽ വീണ്ടും പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നത്.
ആദിലയും ഷാനവാസും ഒഴിച്ച് ബാക്കി ഏഴ് പേരും നോമിനേഷനിൽ വന്ന ആഴ്ച കൂടിയായിരുന്നു ഇത്തവണത്തേത്. ആരായിരിക്കും ഇത്തവണ പുറത്തുപോവുക എന്ന പ്രേക്ഷകരുടെ ആകാംക്ഷയെ അടുത്ത ദിവസത്തേക്ക് കൂടി നേടിയിരിക്കുകയാണ് ഇന്നത്തെ എപ്പിസോഡിൽ. കഴിഞ്ഞ ആഴ്ച വീട്ടിൽ നടന്ന സംഭവ വികാസങ്ങളിൽ എങ്ങനെയൊക്കെയാണ് പ്രേക്ഷകർ വിധിയെഴുതിയിരിക്കുന്നത് എന്ന് നാളെ അറിയാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ