ബിഗ് ബോസിന് റേറ്റിംഗ് കുറവെന്ന് ഭാഗ്യലക്ഷ്‍മി; മൈക്ക് മാറ്റിവച്ചത് എന്തിനെന്ന് മോഹന്‍ലാല്‍

Published : Feb 28, 2021, 08:34 PM IST
ബിഗ് ബോസിന് റേറ്റിംഗ് കുറവെന്ന് ഭാഗ്യലക്ഷ്‍മി; മൈക്ക് മാറ്റിവച്ചത് എന്തിനെന്ന് മോഹന്‍ലാല്‍

Synopsis

താന്‍ അത് 'പറഞ്ഞിട്ടുണ്ടായിരിക്കാം' എന്നാണ് ഭാഗ്യലക്ഷ്മിയുടെ മറുപടി. കാണണോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് കാണണ്ട എന്നും പ്രതികരിക്കുന്നുണ്ട് അവര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 മൂന്നാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യവാരത്തില്‍ നിന്നും രണ്ടാംവാരത്തിലേക്ക് കടന്നപ്പോള്‍ സംഭവബഹുലമായി മാറിയിരിക്കുകയാണ് ഷോ. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ മത്സരാര്‍ഥികളോട് ഒരു പരാതിയുമാണ് അവതാരകനായ മോഹന്‍ലാല്‍ എത്തുന്നത്. ഒരു ബിഗ് ബോസ് നിയമം മത്സരാര്‍ഥികളില്‍ പലരും ലംഘിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുന്നത്. ബാത്ത്‍റൂമിലും ഉറങ്ങുമ്പോഴും മാത്രം അഴിച്ചുവെക്കാന്‍ അനുവാദമുള്ള മൈക്ക് പലരും അല്ലാതെയുള്ളപ്പോഴും ഊരിവെക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. റംസാന്‍ മുഹമ്മദ്, ഭാഗ്യലക്ഷ്മി എന്നിവരോടാണ് മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ ഇക്കാര്യത്തില്‍ പ്രധാനമായും വിശദീകരണം തേടുന്നത്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.

 

പ്രൊമോ വീഡിയോയില്‍ കിടിലം ഫിറോസിനോട് ഭാഗ്യലക്ഷ്മി മൈക്ക് പൊത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന ഒരു സംഭാഷണവുമുണ്ട്. ബിഗ് ബോസിന്‍റെ റേറ്റിംഗിനെക്കുറിച്ചാണ് ഭാഗ്യലക്ഷ്മി പറയുന്നത്. "പൊതുവെ റേറ്റിംഗ് കുറവാണെന്ന്/ ഞാന്‍ അറിഞ്ഞതാ/ അതു തന്നാ (ആംഗ്യത്തോടെ)". രണ്ടാം ആഴ്ചയിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന ഫിറോസ്, സജിന എന്നിവര്‍ ഹൗസിലെ പല പ്രശ്നങ്ങള്‍ക്കും കാരണക്കാരായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പരിപാടിയുടെ റേറ്റിംഗ് കുറവാണെന്നാണ് താന്‍ അറിഞ്ഞതെന്നും അത് കൂട്ടാനാവാം ഇത്തരം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ നടത്തിയതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടത്. "ഇനി ഇതില്‍ ഇതായില്ലെങ്കില്‍ അടുത്തത്/ ഇതൊരു പേമാരി, ഇടി, മിന്നല്‍ ഒക്കെ ആണെങ്കില്‍ അത് ചിലപ്പോള്‍ ഉരുള്‍പൊട്ടല്‍ ആവാം. സുനാമി ആവാം. അപ്പൊ നമ്മള്‍ ഇതിനൊക്കെ തയ്യാറായി ഇരിക്കുകയല്ലാതെ വേറെ വഴിയില്ല", ഭാഗ്യലക്ഷ്മി ഫിറോസിനോടി പറഞ്ഞിരുന്നു.

എന്നാല്‍ മൈക്ക് പൊത്തിപ്പിടിച്ചതിനെ മാത്രമാണ് മോഹന്‍ലാല്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ താന്‍ അത് 'പറഞ്ഞിട്ടുണ്ടായിരിക്കാം' എന്നാണ് ഭാഗ്യലക്ഷ്മിയുടെ മറുപടി. കാണണോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് കാണണ്ട എന്നും പ്രതികരിക്കുന്നുണ്ട് അവര്‍. ഏതായാലും പുതിയ പ്രൊമോ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നതാണ്. 


 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ