
മൂന്ന് മാസത്തോളം നീണ്ടുനിന്ന ബിഗ് ബോസ് ബോസ് മലയാളം സീസൺ 7ന് തിരശ്ശീല വീഴാൻ പോകുകയാണ്. വെറും ഏഴ് ദിവസം കൂടി കാത്തിരുന്നാൽ ആരാകും സീസൺ വിജയി എന്ന് അറിയാനാകും. സോഷ്യൽ മീഡിയ പേജുകളിലെല്ലാം ടോപ് 5, ടോപ് 3, വിജയി പ്രെഡിക്ഷനുകൾ എല്ലാം വന്നു കഴിഞ്ഞു. സാബുമാൻ കൂടി പുറത്തായതോടെ ഇനി വെറും ഏഴ് മത്സരാർത്ഥികൾ മാത്രമാണ് ബാക്കിയുള്ളത്.
വരും ആഴ്ചയിൽ മിഡ് വീക്ക് എവിക്ഷൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. "അടുത്താഴ്ച നമ്മൾ കാണുമ്പോൾ ആരൊക്കെ ഉണ്ടാകുമെന്നും എത്രപേർ ഉണ്ടാകുമെന്നും എനിക്കറിയില്ല. എല്ലാവർക്കും എന്റെ ആശംസകൾ. നന്നായിട്ട് ഗെയിം കളിക്കുക. ഇതൊരു പുതിയ അധ്യായമാണ്. ഇത്രയും നാൾ നിങ്ങൾ പ്രയാസപ്പെട്ടതും കഷ്ടപ്പെട്ടതുമൊക്കെ വരാൻ പോകുന്ന ആഴ്ചയ്ക്ക് വേണ്ടിയാണ്. ഓരോരുത്തർക്കും ഞാൻ ആശംസകൾ നേരുന്നു", എന്നാണ് മോഹൻലാൽ മത്സരാർത്ഥികളോട് പറഞ്ഞത്.
അവരോട് യാത്ര പറഞ്ഞ ശേഷം, "അടുത്താഴ്ച പുതിയൊരു അധ്യായം തുടങ്ങുകയാണ്. മുന്നിലുള്ളത് ഫിനാലെ എന്ന ലക്ഷ്യം മാത്രം. മിഡ് വീക്ക് എവിക്ഷനിലൂടെ ആര് പുറത്ത് പോകും. ആരൊക്കെയാണ് ഫൈനലിൽ എത്തുന്നത്. നമുക്ക് കാത്തിരിക്കാം. വീണ്ടും അടുത്താഴ്ച ഗ്രാന്റ് ഫിനാലെ വേദിയിൽ കാണാം", എന്ന് മോഹൻലാൽ പറയുകയും ചെയ്തു. നെവിൻ, അനുമോൾ, അക്ബർ, നൂറ, ആദില, അനീഷ്, ഷാനവാസ് എന്നിവരാണ് ബാക്കിയുള്ള ആറ് മത്സരാർത്ഥികൾ.
അതേസമയം, അറുപത് ദിവസത്തോളം നീണ്ട ബിഗ് ബോസ് യാത്രയ്ക്ക് ശേഷമാണ് സാബുമാന്‍ ഇന്ന് എവിക്ട് ആയിരിക്കുന്നത്. ഇത്രയും നാള്‍ തന്നെ ഷോയില്‍ നിര്‍ത്തിയ പ്രേക്ഷകോട് സാബു നന്ദി അറിയിക്കുകയും ചെയ്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ