
ബിഗ് ബോസ് സീസൺ നാല് അതിന്റെ പതിനെട്ടാമത്തെ എപ്പിസോഡിൽ എത്തി നിൽക്കുമ്പോൾ കളർ മാറി മറിയുകയാണ്. രസകരമായ വീക്കിലി ടാസ്ക്കാണ് ഷോയെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നതെങ്കിലും ചില പൊട്ടിത്തെറികളും വീട്ടിൽ ഉയർന്നു വരികയാണ്. ഇന്ന് ഷോ തുടങ്ങിയപ്പോൾ തന്നെ ബ്ലെസ്ലിക്കെതിരെ രംഗത്തെത്തുകയായിരുന്നു നിമിഷയും ജാസ്മിനും. പുകവലിയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം ആരംഭിച്ചത്.
പേഴ്സണൽ ബൗണ്ടറീസിനെ ബഹുമാനിക്കണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു നിമിഷ തുടങ്ങിയത്. കുറച്ചു കാലമായി ഇതേപറ്റി എല്ലാവരോടുമായി പറയാൻ കാത്തിരിക്കുക ആയിരുന്നുവെന്നും നിമിഷ പറയുന്നു. "ഞാൻ പുകവലിക്കുന്നത് ബ്ലെസ്ലിയുടെ മുഖത്ത് അല്ലല്ലോ വരുന്നത്. അക്കാര്യം ലാലേട്ടന്റെ മുന്നിൽ എടുത്ത് പറയേണ്ട ഒരു ആവശ്യവും നിനക്കില്ല. ലാലേട്ടൻ അടുത്ത് വരുമ്പോൾ അക്കാര്യത്തിൽ നി ക്ഷമ ചോദിക്കണം. നി എന്നെയും ജാസ്മിനെയും മാത്രമാണ് എടുത്ത് പറഞ്ഞത്. ഞങ്ങൾ അല്ലാതെ നാല് പേര് കൂടിയുണ്ട് പുകവലിക്കുന്നവർ. എന്തുകൊണ്ട് അവരുടെ പേര് പറഞ്ഞില്ല. ഇതൊക്കെ ഓരോരുത്തരുടെയും സ്വന്തം കാര്യമാണ്. നമ്മുടെ വീട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞതെങ്കിൽ ഒരു വിഷയവും ഇല്ല. പക്ഷേ ഇതൊരു ടെലിവിഷൻ ഷോയാണ്", എന്നും നിമിഷ പറയുന്നു. ഇനി മേലാൽ ഇത്തരത്തിലുള്ള കളികളിച്ചാൽ അത് സെറ്റാവില്ലെന്ന് ജാസ്മിൻ ബ്ലെസ്ലിക്ക് മുന്നറിയിപ്പും നൽകി.
നിനക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യമുണ്ടോ എന്നാണ് ലാലേട്ടൻ എന്നോട് ചോദിച്ചതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ഈ വീട്ടിൽ വേറെയും കുറേ കാര്യങ്ങൾ ഉണ്ട് എന്തുകൊണ്ട് അക്കാര്യങ്ങൾ പറഞ്ഞില്ലെന്നും എത്ര ലക്ഷം ആളുകളാണ് തങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞത് കേട്ടതെന്നും നിമിഷ ചോദിക്കുന്നു.
അവനോട് പേഴ്സണൽ ആയൊരു കാര്യം ലാലേട്ടൻ ചോദിച്ചപ്പോഴല്ലേ അവനത് പറഞ്ഞതെന്നായിരുന്നു ക്യാപ്റ്റൻ കൂടിയായ ദിൽഷ പറഞ്ഞത്. എന്നാൽ ആ കാര്യം എന്റെ ഇമേജിനെ എത്രമാത്രം ഡാമേജ് ആക്കിയെന്ന് ബ്ലെസ്ലി ആലോചിച്ചോ എന്നായിരുന്നു ദിൽഷയ്ക്ക് നിമിഷ നൽകിയ മറുപടി. ഇത്തവണ ലാലേട്ടൻ ഇതേ കുറിച്ച് ചോദിച്ചാലും ഇപ്പോൾ പുകവലിക്കുന്നവരുടെ കാര്യം ഞാൻ പറയുമെന്നും ബ്ലെസ്ലി പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ