
തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് സീസൺ(Bigg Boss) നാല് രസകരവും തർക്കങ്ങളും വിടവാങ്ങലുകളുമൊക്കെയാണ് മുന്നേറുകയാണ്. ഇതുവരെ ഷോയിൽ നിന്നും പുറത്തായത് ആറ് പേരാണ്. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി എന്നിവരാണ് അവർ. ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. ഇപ്പോഴിതാ ഏഴാമത്തെ മത്സരാർത്ഥിയായി നിമിഷയും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്.
ഇത്തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന ആറ് പേരാണ് നോമിനേഷൻ പട്ടികയിൽ വന്നത്. ബ്ലെസ്‍ലി, റോബിന്‍, ദില്‍ഷ, ജാസ്‍മിന്‍, നിമിഷ, റോണ്‍സണ്‍ എന്നിവരാണ് അവർ. പിന്നാലെ ഗാർഡൻ ഏരിയയിലേക്ക് ഇവരെ കൊണ്ടുവരികയും അവിടെ സെറ്റ് ചെയ്തിരുന്ന ബോക്സ് ഒപ്പൺ ചെയ്ത് പുറത്തുപോകേണ്ടത് ആരാണെന്ന് ഇവർ കണ്ടുപിടിക്കുകയും ആയിരുന്നു. ഒടുവിൽ ജാസ്മിൻ ഒപ്പൺ ചെയ്ത ബോക്സിൽ നിമിഷയുടെ പേര് എവിക്ഷനാവുക ആയിരുന്നു.
ശേഷം ഇമോഷണല്‍ രംഗങ്ങളാണ് ഷോയില്‍ നടന്നത്. ജാസ്മിന്‍ വളരെയധികം കരച്ചിലായിരുന്നു. ഷോ തുടങ്ങിയത് മുതലുള്ള സൗഹൃദം ആയിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. ഞാന്‍ പോകാം എന്നാണ് ജാസ്മിന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞത്. എന്നാല്‍ ജയിച്ച് വരാനാണ് നിമിഷ, ജാസ്മിനോട് പറഞ്ഞത്. റിയാസും വന്‍ ഇമോഷണലായി. എല്ലാവരോടും യാത്ര പറഞ്ഞ് നിമിഷ മോഹന്‍ലാലിന് അടുത്തേക്ക് പോകുകയും ചെയ്തു.
മുമ്പ് എവിക്ഷനായി സീക്രട്ട് റൂമിൽ നിന്നും തിരിച്ചെത്തിയ നിമിഷ മികച്ച മത്സരമായിരുന്നു ഷോയിൽ കാഴ്ചവച്ചത്. ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളുകൂടിയായിരുന്നു നിമിഷ. എന്നാൽ പ്രേക്ഷകരുടെ വോട്ട് നിമിഷയെ തുണച്ചില്ല എന്നതിന് തെളിവാണ് ഇന്നത്തെ എവിക്ഷൻ.
എലിമിനേഷന്‍ ലിസ്റ്റ് മത്സരാര്‍ഥികളില്‍ നിന്നുള്ള നോമിനേഷനോടെ എല്ലാ വാരവും ബിഗ് ബോസ് പ്രഖ്യാപിക്കാറുണ്ടെങ്കിലും എവിക്ഷന്‍ അപൂര്‍വ്വം ചില വാരങ്ങളില്‍ ഉണ്ടാവാറില്ല. കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന എവിക്ഷനാണ് ഇന്ന് നടന്നത്. കഴിഞ്ഞ വാരം റോൺസൺ ആകും പുറത്തുപോകുക എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ