
ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് അങ്ങനെ അവസാനിച്ചിരിക്കുകയാണ്. ദിൽഷ പ്രസന്നൻ ആണ് വിജയ കിരീടം ചൂടിയത്. പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്നായിരുന്നു ദില്‍ഷ ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്‍റെ ടൈറ്റില്‍ വിജയി ആയത്. ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‍ലിയും ആയിരുന്നു. ഒന്നാം സ്ഥാനക്കാരനായി എത്തുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതീക്ഷകൾ പലരും പങ്കുവച്ച റിയാസ് സലീം മൂന്നാമനായി.
നൂറ് ദിവസം പൂര്‍ത്തിയാക്കും മുമ്പ് പുറത്തായ താരമാണ് നിമിഷ. ശക്തമായ മത്സരം കാഴ്ചവച്ച നിമിഷ പുറത്തായത് പലർക്കും അത്ഭുതമായിരുന്നു. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തും മുമ്പ് വലിയ കൂട്ടം ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ പലപ്പോഴായി പുറത്തായ മത്സരാര്‍ഥികള്‍ എല്ലാവരും ഫിനാലെയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വേദിയില്‍ നിന്നും ഏറെ കൊതുകമുണര്‍ത്തുന്ന ഒരു വ്യക്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നിമിഷ. മറ്റാരുമല്ല, പ്രേക്ഷകര്‍ ബിഗ് ബോസിന്‍റേതായി കേള്‍ക്കുന്ന ശബ്ദത്തിന്‍റെ ഉടമയ്ക്കൊപ്പമുള്ള ചിത്രമാണ് അത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച ചിത്രങ്ങളിൽ രഘുരാജ് എന്ന കലാകാരനാണ് ബിഗ് ബോസിന് ശബ്ദം നൽകുന്നതെന്ന് നിമിഷ പറയുന്നു. 'നിങ്ങളെ കുറേ തെറിവിളിക്കേണ്ടി വന്നിട്ടുണ്ട്, ക്ഷമിക്കണം എന്നും നിമിഷ കുറിക്കുന്നു.
നൂറു ദിവസം മൊബൈൽ ഫോണടക്കം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മത്സരാർത്ഥികൾ കഴിയുമ്പോൾ, ഈ ശബ്ദം മാത്രമാണ് അവരുമായി സംവദിക്കുന്നത്. ആഴ്ചയിൽ മോഹൻലാൽ എത്തുന്നതുവരെ എന്ത് കാര്യങ്ങളുണ്ടെങ്കിലും, പറയാനും നിർദേശങ്ങൾ നൽകാനും ഈ ശബ്ദമാണ് ഉള്ളത്. നൂറു ദിവസത്തോളം ഷോയിൽ നിൽക്കുന്ന മത്സരാർത്ഥികൾക്ക് ഈ ശബ്ദവുമായി ആത്മബന്ധമുണ്ടാകുന്നതും സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഈ ശബ്ദത്തിന് ഓമനപ്പേരുകൾ സമ്മാനിച്ച മത്സരാർത്ഥികൾ വരെ ഇത്തവണ ബിഗ് ബോസിലുണ്ടായിരുന്നു.
ALSO READ : തടസ്സങ്ങള്‍ ഒഴിഞ്ഞു; 'കടുവ' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ