സലിംകുമാര്‍ കഥാപാത്രമായി നോബി, ഡപ്പ് ഡപ്പ് ഗാനത്തിന് ചുവടുവെച്ച് ഭാഗ്യലക്ഷ്‍മി!

By Web TeamFirst Published Mar 17, 2021, 11:06 PM IST
Highlights

സലിംകുമാര്‍ കഥാപാത്രമായി തകര്‍ത്ത് നോബിയും ഗംഭീര ചുവടുകളുമായി ഭാഗ്യലക്ഷ്‍മിയും.

ഓരോ ആഴ്‍ചയും മൊത്തമായി ബിഗ് ബോസില്‍ ടാസ്‍കുകള്‍ നടക്കാറുണ്ട്. ഒരു ആഴ്‍ച നീണ്ടുനില്‍ക്കുന്ന ടാസ്‍കുകളില്‍ മത്സരാര്‍ഥികള്‍ വാശിയോടെ പങ്കെടുക്കാറുണ്ട്. മത്സരത്തിന്റെ നിര്‍ദേശങ്ങള്‍ ബിഗ് ബോസ് തന്നെ അറിയിക്കും. വിവിധ സിനിമകളിലെ കഥാപാത്രങ്ങളായി മാറി നൃത്തം ചെയ്യുകയെന്നതാണ് ഈ ആഴ്‍ചത്തെ ടാസ്‍ക്. ഓരോരുത്തര്‍ക്കും ഓരോ കഥാപാത്രങ്ങളെയും ബിഗ് ബോസ് നിര്‍ദ്ദേശിച്ചുനല്‍കിയിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ നോബിയുടെയും ഭാഗ്യലക്ഷ്‍മിയുടെയും നൃത്തം ശ്രദ്ധിക്കപ്പെട്ടു.

ചതിക്കാത്ത ചന്തുവെന്ന സിനിമയിലെ ഡാൻസ് മാസ്റ്റര്‍ വിക്രമായിരുന്നു നോബിക്ക് കിട്ടിയ കഥാപാത്രം. വെള്ളിനക്ഷത്രത്തിലെ കുട്ടിത്താരത്തിന്റെ കഥാപാത്രമായിരുന്നു ഭാഗ്യലക്ഷ്‍മിക്ക് കിട്ടിയത്. നോബിയും ഭാഗ്യലക്ഷ്‍മിയും കഥാപാത്രത്തിന്റെ വസ്‍ത്രങ്ങള്‍ ധരിച്ച് തയ്യാറായി നിന്നിരുന്നു. ബിഗ് ബോസ് പാട്ടുകള്‍ വെച്ചു കൊടുത്തതിന് അനുസരിച്ച് ഇരുവരും രസകരമായി നൃത്തം ചെയ്യുകയും ചെയ്‍തു. മുദ്രകള്‍ അറിയാത്ത ഡാൻസ് മാസ്റ്ററുടെ വേഷം നോബി ഗംഭീരമാക്കി. കുട്ടിപ്പാട്ടിന്റെ ചുവടുകള്‍ ഭാഗ്യലക്ഷ്‍മിയും മനോഹരമാക്കി.

കാക്കോത്തി കാവിലെ എന്ന ഗാനമായിരുന്നു നോബിക്ക് ഡാൻസ് ചെയ്യാൻ കിട്ടിയത്.

ഡപ്പ് ഡപ്പ് എന്ന ഗാനത്തിന് ഭാഗ്യലക്ഷ്‍മിയും ചുവടുവെച്ചു.

click me!