
ബിഗ് ബോസ് വീട്ടിൽ ഓരോ കാര്യത്തിനും ഓരോ അർത്ഥമുണ്ട്. വ്യത്യസ്തരായ മത്സരാർത്ഥികളുടെ മനസുപോലെ തന്നെ വൈവിധ്യമുള്ളതാണ് ഈ വീടിന്റെ നിർമിതിയും. പലപ്പോഴും കാമറയിൽ പതിയുന്ന മത്സരാർത്ഥികളുടെ പിന്നിൽ മറഞ്ഞുനിൽക്കുന്ന ബിഗ് ബോസ് വീടിന്റെ സൌന്ദര്യം അധികമാരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇന്നലെ ബിബി പ്ലസിൽ മണിക്കുട്ടൻ സംസാരിച്ചു തുടങ്ങുന്നത് തന്നെ ഇത്തരമൊരു കാര്യമാണ്.
വസ്ത്രങ്ങൾ ഇസ്തിരിയിടുകയായിരുന്ന മജിസയയോടാണ് മണിക്കുട്ടൻ സംസാരിക്കുന്നത്. സ്ത്രീകളുടെ സൈഡിലുള്ള ഒരു സ്ത്രീയടെ ചിത്രത്തെ കുറിച്ചാണ് ആദ്യമായി മണിക്കുട്ടൻ സംസാരിക്കുന്നത്. സ്ത്രീകളുടെ സൈഡിലുള്ള പടം ശ്രദ്ധിച്ചാരുന്നോ?. താടിക്ക് കൈ കൊടുത്തിരിക്കുന്ന സ്ത്രീ എന്തോ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പേര് മൈമൂന എന്നാണെന്ന് മജിസിയ പറഞ്ഞു. മറ്റേത് ശാന്തയാണെന്നും അടുത്തത് കാന്തയെന്നും മജിസിയ പറഞ്ഞു.
ശാന്തയുടെ മുഖം കണ്ടോ. മുഖം വാടിയിരിക്കുകയാണ്, പക്ഷെ കണ്ണ് വളരെ തുറന്നുവച്ചിരിക്കുകയാണെന്ന് മണിക്കുട്ടൻ. തുറന്ന കണ്ണാണ് കാം ആൻഡ് ക്വയറ്റ് ആണെന്ന് തോന്നും പക്ഷെ ഭയങ്കര ഒബ്സർവേഷനാണെന്ന് മജിസിയ. മറ്റേത് അടഞ്ഞ കണ്ണാണെങ്കിലും എന്തോ പറയനായി വാ ഇങ്ങനെ തള്ളി വച്ചിരിക്കുകയാണ്. നിഗുഢതയാണെന്നായിരുന്നു മജിസിയ പറഞ്ഞത്. ഇതൊക്കെ നമുക്ക് തരുന്നൊരു സിമ്പലാണെന്ന് മണിക്കുട്ടൻ പറയുന്നു.
ആണുങ്ങളുടെ കണ്ണുകൾ മൂങ്ങയുടെ കണ്ണ് പോലെയാണെന്ന് മണിക്കുട്ടൻ. ഷാർപ്പ് കണ്ണുകളാണെന്നും ഇവിടെ എല്ലാത്തിനും തീം ഉണ്ടെന്നും മജിസിയ പറയുന്നു. ഇതുവരെയുള്ള ബിഗ് ബോസ് വീട്ടിലെ വഴക്കുകളും തർക്കങ്ങളുമടക്കമുള്ള കണ്ടന്റെ ആദ്യമായി എത്തിയ വ്യത്യസ്ത രംഗങ്ങളായിരുന്നു ഇത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ