
ഒട്ടേറെ പ്രത്യേകതകളോടെ ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ഫൈനല്‍ ഫൈവ് തീരുമാനമായി. ഫിനാലെ വീക്കില്‍ നടന്ന രണ്ടാമത്തെ മിഡ് വീക്ക് എവിക്ഷനിലൂടെയാണ് ആറ് പേര്‍ ഉണ്ടായിരുന്നിടത്തുനിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തായത്. അക്ബര്‍, അനീഷ്, ഷാനവാസ്, നെവിന്‍, അനുമോള്‍, നൂറ എന്നിങ്ങനെ ആറ് മത്സരാര്‍ഥികളാണ് ഹൗസില്‍ അവശേഷിച്ചിരുന്നത്. ഇവരെ ഗാര്‍ഡന്‍ ഏരിയയിലേക്ക് വിളിപ്പിച്ച് ഒരു ടാസ്കിലൂടെയാണ് ബിഗ് ബോസ് എവിക്ഷന്‍ പ്രഖ്യാപിച്ചത്. അവിടെ ആറ് പെഡസ്റ്റലുകളില്‍ തങ്ങളുടെ പേര് എഴുതിയതിന് പിന്നിലാണ് അതത് മത്സരാര്‍ഥികള്‍ നില്‍ക്കേണ്ടിയിരുന്നത്.
അവരവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പസില്‍ ആണ് അവര്‍ക്ക് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഏത് മത്സരാര്‍ഥിക്കാണോ സ്വന്തം ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നത് ആ മത്സരാര്‍ഥി പുറത്താവും എന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം. മത്സരാര്‍ഥികള്‍ ചങ്കിടിപ്പോടെ സമീപിച്ച ഈ ടാസ്കില്‍ മറ്റെല്ലാവര്‍ക്കും തങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു, ഒരാള്‍ക്കൊഴികെ. നൂറയായിരുന്നു അത്. പാര്‍ട്നര്‍ ആയ ആദില ആദ്യത്തെ മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായതിന് തൊട്ടുപിന്നാലെയാണ് അടുത്ത മിഡ് വീക്ക് എവിക്ഷനിലൂടെ നൂറയും പുറത്തേക്ക് പോകുന്നത്. ഇതോടെ സീസണിലെ ഫൈനല്‍ 5 തീരുമാനമായി. അക്ബര്‍. ഷാനവാസ്, അനുമോള്‍, നെവിന്‍, അനീഷ് എന്നിങ്ങനെയാണ് സീസണ്‍ 7 ലെ ഫൈനല്‍ ഫൈവ്.
മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഒരു മത്സരാര്‍ഥിക്ക് ഞെട്ടിക്കുന്ന ഭൂരിപക്ഷം വരാത്ത സീസണ്‍ ആയിരുന്നു അത്. അതിനാല്‍ത്തന്നെ ഫിനാലെയോട് അടുത്ത വാരങ്ങളില്‍ പ്രേക്ഷകരുടെ ആവേശവും വര്‍ധിച്ചു. മുന്‍പ് നടന്ന പല സീസണുകളിലും അന്‍പത് ദിനങ്ങള്‍ പിന്നിടുന്ന സമയത്തുതന്നെ വിജയി ആരെന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനം ആവുമായിരുന്നു. അതിനാല്‍ത്തന്നെ ഫിനാലെ വീക്ക് അടുക്കുമ്പോള്‍ ഹൗസില്‍ ഇത്രയും മത്സരാവേശം ഉണ്ടാവുമായിരുന്നില്ല.
അതേസമയം ഫൈനല്‍ ഫൈവില്‍ നിന്ന് കപ്പ് ഉയര്‍ത്തുന്നത് ആര് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മത്സരാര്‍ഥികളും. സോഷ്യല്‍ മീഡിയ പോളുകളില്‍ രണ്ട് പേരുരെ പേരുകളാണ് ഏറ്റവുമധികം ഉയര്‍ന്നുകേള്‍ക്കുന്നത്. അത് അനീഷും അനുമോളുമാണ്. ഫിനാലെ വീക്കിലെ മുന്‍ മത്സരാര്‍ഥികളുടെ റീ എന്‍ട്രി ഫൈനല്‍ 5 ന്‍റെ തീരുമാനത്തെ വലിയൊരളവില്‍ സ്വാധീനിച്ചുവെന്ന് ഉറപ്പാണ്.