'അവൾക്കെതിരെ സംസാരിച്ചത് കൊണ്ടാകും'; ആദിലയുടെ എവിക്ഷന് പിന്നാലെ നൂറ

Published : Nov 06, 2025, 10:52 PM IST
Bigg boss

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7ൽ നിന്ന് ആദില പുറത്തായി. ഫിനാലെയ്ക്ക് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, മിഡ്-വീക്ക് എവിക്ഷനിലൂടെയാണ് 97 ദിവസം പൂർത്തിയാക്കിയ ആദിലയുടെ വിടവാങ്ങൽ.

ബി​ഗ് ബോസ് മലയാളം സീസൺ 7ൽ നിന്നും ഒരാൾ കൂടി പടിയിറങ്ങിയിരിക്കുകയാണ്. ആദിലയാണ് ഫിനാലേയ്ക്ക് വെറും മൂന്ന് ദിവസം ബാക്കി നിൽക്കെ മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായത്. 97 ദിവസം ആദില ബി​ഗ് ബോസിൽ നിന്നിരുന്നു. ബി​ഗ് ബോസ് സീസൺ 7ലെ എല്ലാ മത്സരാർത്ഥികളും നിൽക്കെയാണ് യാത്ര പറഞ്ഞ് ആദില പുറത്തേക്ക് പോയിരിക്കുന്നത്.

വളരെ കൂളായിട്ടായിരുന്നു ആദിലയും നൂറയും ഈ എവിക്ഷനെ കണ്ടത്. "ഫോണൊക്കെ കിട്ടിയാൽ സൂക്ഷിച്ചും കണ്ടും കൈകാര്യം ചെയ്യ്. സൂക്ഷിക്കണം", എന്ന് ആദിലയോട് നൂറ പ്രത്യേകം പറയുന്നുണ്ട്. "ബാക്കി കാര്യങ്ങൾ പുറത്ത് വന്നിട്ട് പറയാം. എല്ലാവരും എൻജോയ് ചെയ്യ്", എന്നായിരുന്നു പുറത്ത് പോകുന്നതിന് മുന്നോടിയായി ആദില എല്ലാവരോടുമായി പറഞ്ഞത്.

പിന്നാലെ വളരെ ഡൗൺ ആയാണ് നൂറയെ കാണാനായത്. അവള് പോകുമെന്ന് അറിയാമായിരുന്നോ എന്ന് ശൈത്യ, സരി​ഗ എന്നിവരോട് നൂറ ചോദിക്കുന്നുണ്ട്. ഇതിന് സരി​ഗ എന്തോ പതുക്കെ ചെവിയിൽ പറയുന്നുമുണ്ട്. "ഇവൾക്ക്(അനുമോൾ) എതിരെ സംസാരിച്ചത് കൊണ്ടാകും. പുറത്തിപ്പോൾ അങ്ങനെയും പോയിട്ടുണ്ടാകും. അത് വേറൊരു സൈഡ് ആണല്ലോ. ഭാ​ഗ്യം ഇപ്പോൾ പോയത്. കുറേ ദിവസം മുന്നേ ആയിരുന്നെങ്കിൽ ഞാൻ പെട്ടേനെ", എന്നും നൂറ പറയുന്നുണ്ട്. എല്ലാപേരും നൂറയെ ആശ്വസിപ്പിക്കുന്നുമുണ്ടായിരുന്നു.

ഓഗസ്റ്റ് 3ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിച്ചത്. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനുമായി എത്തിയ സീസണില്‍ വൈല്‍ഡ് കാര്‍ഡുകാര്‍ അടക്കം 25 മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. നിലവില്‍ ഇനി ആറ് പേര്‍ ബാക്കിയുണ്ട്. ഇതില്‍ ഒരാളൊഴികെ മറ്റ് അഞ്ച് ടോപ് 5ല്‍ എത്തും. ഞായറാഴ്ചയാണ് ഗ്രാന്‍റ് ഫിനാലെ. 

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്