
തൃശൂർ പൂരത്തോടനുബന്ധിച്ച് പഞ്ചവത്സര പദ്ധതി എന്ന സിനിമയുടെ സ്പെഷ്ൽ പോസ്റ്റർ പുറത്തിറക്കി അണിയറക്കാര്‍. യുവനടൻ സിജു വില്‍സണെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 ന് പ്രദർശനത്തിനെത്തുന്നു. പുതുമുഖം
കൃഷ്ണേന്ദു എ മേനോൻ നായികയാവുന്ന ഈ ചിത്രത്തിൽ പി പി കുഞ്ഞികൃഷ്ണൻ, സുധീഷ്, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, നിഷ സാരംഗ്, മുത്തുമണി, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ, സംഭാഷണം സജീവ് പാഴൂർ എഴുതുന്നു. ആൽബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്‍മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, കല ത്യാഗു തവന്നൂർ, മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം വീണ സ്യമന്തക്, സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എ കെ രജിലേഷ്, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, വിഎഫ്എക്സ് അമൽ, ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ ധനേഷ് നടുവള്ളിയിൽ, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : 9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ