അനീഷ് കീ കൊടുത്ത പാവ, ഷാനവാസ് അഭിനയം, അനുമോൾ ഓവർ കോൺഫിഡൻസ്, അക്ബർ ഒതുങ്ങി: രജിത് കുമാർ

Published : Oct 08, 2025, 11:18 AM IST
bigg boss

Synopsis

ഇനി നാലാഴ്ച മാത്രമാണ് ബിഗ് ബോസ് സീസണ്‍ 7 ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. അനുമോൾ, അക്ബർ, ഷാനവാസ്, അനീഷ്, നെവിൻ, സാബുമാൻ, ബിന്നി, നാദിറ, ആദില, ലക്ഷ്മി, ആര്യൻ എന്നിവരാണ് ബാക്കിയുള്ള മത്സരാർത്ഥികൾ

ബി​ഗ് ബോസ് മലയാളം സീസൺ 7 അറുപത്തി അഞ്ച് ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി നാലാഴ്ച മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. അനുമോൾ, അക്ബർ, ഷാനവാസ്, അനീഷ്, നെവിൻ, സാബുമാൻ, ബിന്നി, നാദിറ, ആദില, ലക്ഷ്മി, ആര്യൻ എന്നിവരാണ് ബാക്കിയുള്ള മത്സരാർത്ഥികൾ. ഇവരിൽ ആരൊക്കെയാകും ടോപ് 5ൽ എത്തുകയെന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. തതവസരത്തിൽ മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയായ രജിത് കുമാറിന്റെ ടോപ് 5, ടോപ് 7 പ്രെഡിക്ഷനുകൾ ശ്രദ്ധനേടുകയാണ്. ഓരോ മത്സരാർത്ഥികളെ കുറിച്ചും രജിത് പറയുന്നുണ്ട്.

  • അനീഷ്

കുറേ സമയം അനീഷ് ആക്ടീവ് ആകും. പിന്നീട് ഒതുങ്ങും. കീ കൊടുത്ത് വിടുന്ന പാവയെ പോലെയാണ് പെരുമാറുന്നത്. സാധാരണയായി ഒരു വ്യക്തി വീട്ടിലിങ്ങനെ വെറുതെ നടക്കോ? ആദ്യമൊക്കെ അനീഷിന്റെ പെർഫോമൻസും അദ്ദേഹത്തെയും എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ മുന്നോട്ട് പോകുന്തോറും എന്തോ എവിടെയോ പ്രശ്നമുള്ളത് പോലെ. ആള് മിടുക്കനാണ്. ചില കാര്യങ്ങൾ മാറ്റി പിടിച്ചാൽ നല്ലതാണ്. ചിലപ്പോൾ അനീഷ് വിജയിച്ചുവെന്ന് വരാം. നോർമലല്ലാത്ത രീതിയിലുള്ള പെരുമാറ്റം മാറ്റിവച്ചാൽ നല്ല മത്സരാർത്ഥിയാണ്.

  • അനുമോൾ

നന്നായി പഠിച്ചിട്ട് ബി​ഗ് ബോസിൽ എത്തിയ ആളാണ് അനുമോൾ. പക്ഷേ പല ​ഗെയിമുകളിലും വിജയിക്കാൻ വേണ്ടിയുള്ള എഫേർട്ട് കാണുന്നില്ല. അതൊന്നും ഒരു വിഷമില്ല. പക്ഷേ എവിടെയൊക്കെയോ ചെറിയ ചെറിയ പാളിച്ചകൾ. കുറേക്കൂടെ കറക്ട് ചെയ്താൽ അനുമോൾ ബെസ്റ്റ് ആണ്. പുറത്താകില്ലെന്ന ഓവർ കോൺഫിഡൻസുണ്ട്. കുറച്ചു കൂടി നന്നായി കളിച്ചാൽ അനുമോളും ടോപ്പിൽ എത്തും.

  • ഷാനവാസ് ഷനു

ഷാനവാസ് പലപ്പോഴും അഭിനയമാണെന്നാണ് തോന്നുന്നത്. ആളൊരു നല്ല പ്ലെയറാണ്. പക്ഷേ പലപ്പോഴും അഭിനയമായി തോന്നുന്നു. കുറച്ചു കൂടി സത്യസന്ധമായി മുന്നോട്ട് പോയാൽ വളരെ നല്ലതായിരിക്കും. എനിക്ക് നല്ല ഇഷ്ടപ്പെട്ടൊരു മത്സരാർത്ഥിയാണ്. ക്ഷമയാണ് ഏറ്റവും വലിയ ശക്തി. അതിപ്പോൾ അക്ബറിൽ കാണുന്നുണ്ട്. ഷാനവാസിന് അതില്ല. കുറച്ചൊന്ന് മാറ്റിപ്പിടിച്ചാൽ ഷാനവാസിനും ഫൈനൽ ഫൈവിൽ വരാം.

  • നെവിൻ

ബെസ്റ്റ് പ്ലെയറാണ് നെവിൻ. അവൻ അവന്റേതായ രീതിയിൽ വ്യത്യസ്തമായ എന്റർടെയ്ൻമെന്റൊക്കെ കൊടുത്ത് കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട്. ചില സമയങ്ങൾ ഓവർ ആകുന്നെന്നത് സത്യമാണ്. അങ്ങനെ വരുമ്പോൾ ഒരു വിലയില്ലാതായി പോകും. പ്ലാനൊക്കെ ഒന്ന് മാറ്റിപിടിച്ചാൽ ഫൈനൽ 3യിൽ വരാൻ പോലും കഴിവുള്ള വ്യക്തിയാണ് നെവിൻ. നല്ലൊരു വ്യക്തിത്വമാണ്. എനിക്ക് ഏറെ ഇഷ്ടവുമാണ് നെവിനെ. നെവിൻ ടോപ് 5ലോ 3യിലോ വരാം.

  • അക്ബർ

നേരത്തെ അക്ബറിന് ക്ഷമാശീലം കുറവായിരുന്നു. ഇപ്പോൾ പക്ഷേ ഒതുങ്ങിയിട്ടുണ്ട്. എന്നാൽ കുറേക്കൂടുതൽ ഒതുങ്ങിയതായിട്ട് തോന്നി. കുറച്ചൂടെ ആക്ടീവ് ആകാം. നല്ല പാട്ടുകാരനാണ് , ​ഗെയിമറാണ്, ഇടയ്ക്ക് എങ്കിലും നീതിപൂർവമായ തീരുമാനങ്ങൾ എടുക്കുന്നുണ്ട്. പക്ഷേ ആക്ടീവ് ആകണം. എങ്കിൽ ഫൈനൽ 3യിൽ വരാൻ സാധ്യതയുണ്ട്. നല്ലൊരു മത്സരാർത്ഥിയാണ്.

  • ആര്യൻ

നല്ല ​ഗെയിമറാണ്. ആക്ടീവ് ആണ്. പക്ഷേ വേണ്ട രീതിയിൽ കളിക്കുന്നില്ല. ഫൈനൽ ഫൈവിൽ വരുമോന്നത് സംശയം.

  • ബിന്നി, ആദില- നൂറ, സാബുമാൻ, ലക്ഷ്മി

നന്നായി കളിക്കുന്നുണ്ട്. ഇപ്പോൾ ആക്ടീവ് ആണ്. ആദില- നൂറയെ സംബന്ധിച്ച് അവർ ടോപ് 5ൽ വരുമോന്നത് സംശയമാണ്. ആദിലയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ അക്ടീവ് അല്ല. നൂറ ഒരു മടിച്ചിയാണ്. ടോപ് 5ൽ എത്താനുള്ളൊരു എബിലിറ്റി സാബുമാൻ എടുക്കുന്നില്ല. ലക്ഷ്മി ആദ്യമൊന്ന് പൊട്ടിത്തെറിച്ചു. ലാലേട്ടൻ വഴക്ക് പറഞ്ഞതോടെ ലക്ഷ്മിയുടെ ​ഗ്യാസ് തീർന്നു. പേടിച്ച് പേടിച്ചാണ് എവിക്ഷനിൽ ഇരിക്കുന്നത്. കാൽ ഭാ​ഗം പോലും ലക്ഷ്മി ഉപയോ​ഗിച്ചിട്ടില്ല. ടോപ് 5ൽ വരില്ലെന്നാണ് തോന്നുന്നത്.

ടോപ് 5 - നെവിൻ, അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ.

ടോപ് 7 - ബിന്നി, ആര്യൻ, നെവിൻ, അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ.

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്