
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും സംഭവബഹുലമായ വാരമാണ് ഇത്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി മുന്‍ സീസണുകളിലെ രണ്ട് മത്സരാര്‍ഥികള്‍ ഹൗസിലേക്ക് എത്തി എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. സീസണ്‍ 2 മത്സരാര്‍ഥി രജിത്ത് കുമാറും സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനുമാണ് ഹൗസിലേക്ക് എത്തിയത്. വീക്കിലി ടാസ്ക് ആയ ബിഗ് ബോസ് ഹോട്ടലിലെ അതിഥികളായാണ് ഇരുവരും എത്തിയത്. മത്സരാര്‍ഥികളില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ഒന്നായി മാറി ബിഗ് ബോസിന്‍റെ ഈ നീക്കം.
ഏതാനും ദിവസത്തേക്ക് മാത്രമായിരുന്നു ഇരുവരും ഹൗസിലേക്ക് എത്തിയത്. അതിനിടെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസ് പുറത്താക്കുന്നതിനും ഇന്നലെ പ്രേക്ഷകര്‍ സാക്ഷികളായി. എന്നാല്‍ റോബിനൊപ്പം ഹൗസില്‍ പ്രവേശിച്ച രജിത്ത് കുമാറിന് തീര്‍ത്തും വേറിട്ട ഒരു യാത്രയയപ്പാണ് ലഭിച്ചത്. ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം മത്സരാര്‍ഥികളെ പ്രകോപിപ്പിച്ചുകൊണ്ടാണ് രജിത്ത് കുമാര്‍ തന്‍റെ ദിവസങ്ങള്‍ ആരംഭിച്ചതെങ്കിലും ബിഗ് ബോസിലെ രണ്ടാം വരവ് അവസാനിപ്പിച്ച് മടങ്ങുമ്പോഴേക്കും അദ്ദേഹം അവരുടെയൊക്കെ അംഗീകാരം നേടിയെടുത്തിരുന്നു.
അതിഥിയായി എത്തിയ രജിത്ത് കുമാറിന് പോകാന്‍ സമയമായി എന്ന ബിഗ് ബോസിന്‍റെ പ്രഖ്യാപനം വന്നപ്പോള്‍ നിരാശയോടെയും സങ്കടത്തോടെയുമാണ് പല മത്സരാര്‍ഥികളും പ്രതികരിച്ചത്. മിക്കവരും ഹഗ് ചെയ്തും കൈ കൊടുത്തും നന്ദി പറഞ്ഞും പിരിഞ്ഞപ്പോള്‍ കണ്ണ് നിറയുന്ന റിനോഷിനെയും പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇന്ന് രാത്രി സംപ്രേഷണം ചെയ്യപ്പെടുന്ന ഈ യാത്രയയപ്പിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഓരോ മത്സരാര്‍ഥിയെക്കുറിച്ചുമുള്ള തന്‍റെ വിലയിരുത്തല്‍ അവതരിപ്പിക്കാന്‍ രജിത്ത് കുമാറിന് മോണിംഗ് ടാസ്കിന്‍റെ രൂപത്തില്‍ ബിഗ് ബോസ് അവസരം കൊടുത്തിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ