നിങ്ങൾ ‘യൂ ആർ ദ വിന്നറെ‘ന്ന് പറയുമ്പോഴേ ഞാൻ വിജയിയായി കഴിഞ്ഞു; ആരാധകരോട് റംസാൻ

Web Desk   | Asianet News
Published : May 26, 2021, 09:08 PM IST
നിങ്ങൾ ‘യൂ ആർ ദ വിന്നറെ‘ന്ന് പറയുമ്പോഴേ ഞാൻ വിജയിയായി കഴിഞ്ഞു; ആരാധകരോട് റംസാൻ

Synopsis

തനിക്ക് നൽകിയ എല്ലാ സപ്പോർട്ടിനും നന്ദിയെന്നും അതിന് താൻ കടപ്പെട്ടിരിക്കുന്നുവെന്നും റംസാൻ ഇൻസ്റ്റാ​ഗ്രാം ലൈവിൽ പറഞ്ഞു. 

ലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ചിത്രീകരണം കൊവിഡ് സാഹചര്യം മൂലം 95-ാം ദിവസത്തില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. നിവിൽ ടൈറ്റില്‍ വിജയിയെ കണ്ടെത്തണമെന്ന തീരുമാനത്തിലാണ് ഏഷ്യാനെറ്റ്. അവസാന എട്ടു മത്സരാര്‍ഥികള്‍ക്കായി ഹോട്ട്സ്റ്റാറില്‍ വോട്ടിംഗും ആരംഭിച്ചിട്ടുണ്ട്. മത്സരം അവസാനിച്ചിട്ടില്ലാത്തതിനാല്‍ മത്സരാര്‍ഥികള്‍ക്ക് ക്യാംപെയ്‍നിനും മറ്റും വിലക്കുണ്ട്. അതേസമയം, ഇത്രയും ദിവസം ബിഗ് ബോസില്‍ തങ്ങളെ നിര്‍ത്തിയ പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചില മത്സരാര്‍ഥികള്‍ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് റംസാൻ. 

തനിക്ക് നൽകിയ എല്ലാ സപ്പോർട്ടിനും നന്ദിയെന്നും അതിന് താൻ കടപ്പെട്ടിരിക്കുന്നുവെന്നും റംസാൻ ഇൻസ്റ്റാ​ഗ്രാം ലൈവിൽ പറഞ്ഞു. നിങ്ങള്‍ യൂ ആര്‍ ദ വിന്നര്‍ എന്ന് പറയുമ്പോള്‍ മനസ്സില്‍ വിജയി അയി കഴിഞ്ഞുവെന്നും റംസാൻ അറിയിക്കുന്നു.  

റംസാന്‍റെ വാക്കുകൾ

നമസ്കാരം, ആദ്യമായി എല്ലാവരോടും വലിയൊരു നന്ദിയാണ് പറയാനുള്ളത്. കാരണം നിങ്ങള്‍ എല്ലാവരും എനിക്ക് തന്ന സപ്പോര്‍ട്ടും വോട്ടും എല്ലാം വളരെ പ്രാധാന്യം ഉള്ളതാണ്. ഇത്രയും നാളും ആ പിന്തുണ എനിക്കൊപ്പം ഉണ്ടായിരുന്നു. അതിന് ഒത്തിരി നന്ദിയും സന്തോഷവും. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമില്‍ നമുക്ക് സിമ്പിളായിട്ട് കോമ്പീറ്റ് ചെയ്ത് നിക്കാന്‍ പറ്റില്ല. ആ അവസരത്തില്‍ നിങ്ങളുടെ സപ്പോര്‍ട്ട് അടി പൊളിയായിട്ട് ഒപ്പമുണ്ടായിരുന്നു. ഞാന്‍ അത് ഒട്ടും  പ്രതീക്ഷിച്ചിരുന്നില്ല. സോ അതില്‍ ഞാന്‍ ഒത്തിരി സന്തോഷവാനാണ്. പരിമിധികൾ ഉള്ളതിനാൽ കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. 

ഫിനാലെ കഴിഞ്ഞതിന് ശേഷം എല്ലാവരേയും കാണാനും സംസാരിക്കാനുമായി ലൈവില്‍ വരുന്നുണ്ട്, എല്ലാവരും സുഖമായി ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. ഹൗസിനുള്ളിൽ കൊവിഡിന്‍റെ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. പുറത്തിറങ്ങയപ്പോഴാണ് ഇത്രയും ഭീകരമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് മനസിലായത്. റംസാന്‍ ആര്‍മിയിലെ എല്ലാവരും നല്ല സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാത്തിനും നന്ദി. 

ഈ ആഴ്ച കൂടി കോമ്പിറ്റീഷന്‍ ഉണ്ട്. ഇതിപ്പോ ഫിനാലെ വീക്കാണ്. ഈ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാളാകും ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിന്നര്‍. ഈ വരുന്ന ശനിയാഴ്ച 12 മണിവരെയാണ് നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരം. എന്നെ ഇഷ്ടപ്പെടുന്നവര്‍ എനിക്ക് വേണ്ടി വോട്ട് ചെയ്യുക. ഇത് മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റുള്ളൂ. നിങ്ങള്‍ യൂ ആര്‍ ദ വിന്നര്‍ എന്ന് പറയുമ്പോള്‍ മനസ്സില്‍ ഞാൻ വിജയി അയി കഴിഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ