
ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കുന്നത് ഓഗസ്റ്റ് 3ന് ആയിരുന്നു. വിവിധ മേഖലകളിലുള്ള മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ നിന്നും നാല് പേർ ഇതിനകം എവിക്ട് ആയി കഴിഞ്ഞു. കൂടാതെ അഞ്ച് വൈൽഡ് കാർഡുകാരും ഷോയിൽ എത്തിയിട്ടുണ്ട്. വന്നപാടെ തന്നെ ഇവർ തങ്ങളുടെ ഗെയിമും തുടങ്ങിയിട്ടുണ്ട്. നിലവിൽ ഷോയിൽ വീക്കിലി ഗെയിം നടക്കുകയാണ്. ടീം തിരിഞ്ഞാണ് ഗെയിം നടക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ടാസ്കിന്റെ ബാക്കി ഇന്നും നടന്നു.
ടാസ്ക് മുന്നേറുന്നതിനിടെ റെനയും ബിന്നിയും തമ്മിലുണ്ടായ സംസാര ശ്രദ്ധനേടുകയാണ്. 'ബിന്നിയുടെ പല്ല് അടിച്ച് പൊട്ടിക്കുകയാണ് എന്റെ അന്ത്യാഭിലാഷം', എന്നായിരുന്നു റെന, ബിന്നിയോടായി പറഞ്ഞത്. അക്ബർ, ജിസേൽ ഉൾപ്പടെയുള്ളവരും ഇവിടെ ഉണ്ടായിരുന്നു. 'അടിച്ച് പൊട്ടിക്ക് നീ വാ. ഇപ്പോ പൊട്ടിക്ക്. എന്തിനാ കാത്തിരിക്കുന്നത്', എന്ന് ബിന്നി വെല്ലുവിളിച്ചു.
'സമയമാകുമ്പോ അടിച്ച് പൊട്ടിക്കാം. ബസറിക്കട്ടെ. അതാകുമ്പോൾ കൂമ്പിനിട്ട് ഇടിച്ചാലും കുഴപ്പമില്ലല്ലോ. എന്റെ ഈ മുഖം സ്വപ്നത്തിൽ പോലും പേടിച്ചിരുന്നോ', എന്നായിരുന്നു റെനയുടെ അടുത്ത ഡയലോഗ്. 'അയ്യേ ഈ മുഖമോ'ന്നാണ് പുച്ഛത്തോടെ ബിന്നി ചോദിച്ചത്.
'വേറെ വല്ലവരേയും കണ്ടിട്ട് കളിക്കാതെ സ്വന്തമായിട്ട് വല്ലോം പറഞ്ഞിരുന്നെങ്കിൽ കൊള്ളായിരുന്നു. സ്വന്തമായിട്ട് കളിക്ക് മോളേ', എന്ന് ബിന്നി പറഞ്ഞതിന്, ഏട്ടായിമാരെ കൂട്ടുപിടിച്ചല്ലെ ഗെയിം കളിക്കുന്നതെന്നായിരുന്നു റെനയുടെ ആരോപണം. ഇതിന് 'ഞാൻ ഗെയിം കളിക്കുമ്പോൾ എട്ടായിമാരെ കൊണ്ടുവരാറില്ല. ഞാൻ തന്നെയാ കളിക്കുന്നത് മോളേ', എന്നായിരുന്നു ബിന്നിയുടെ മറുപടി. കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാവരേയും മോശം ഭാഷ ഉപയോഗിച്ച് പ്രകോപിപ്പിക്കുന്ന റെനയ്ക്ക് ഇത് നെഗറ്റീവ് ആകുമോ എന്നത് കണ്ടറിയണം.